അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, അറസ്റ്റ് ട്രോൾ പോസ്റ്റ് ഇട്ടതിന്; കെ കെ ശൈലജക്കെതിരായ സൈബർ ആക്രമണത്തിൽ വിടി ബൽറാം

കെകെ ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി വിടി ബൽറാം. അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോൾ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതെന്ന് വിടി ബൽറാം പ്രതികരിച്ചു. കെകെ ശൈലജക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ‘ഒരു സാമൂഹിക മാധ്യമത്തിലൂടെയും അങ്ങനെയൊരു അശ്ലീല വീഡിയോ പ്രചരിച്ചിട്ടില്ല. മാധ്യമ പ്രവർത്തകർക്കും അത് സമ്മതിക്കേണ്ടി വരുന്നു. എന്നിട്ടും ഇതിന്റെ പേരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ പേരെടുത്ത്…

Read More

‘എൻ.കെ പ്രേമചന്ദ്രന്റെ ചിഹ്നം ചെറുത്, തെളിച്ചമില്ല’; വോട്ടിങ് യന്ത്രത്തിന്റെ കമ്മിഷനിങ് ബഹിഷ്കരിച്ച് യുഡിഎഫ് പ്രതിനിധികൾ

വോട്ടിങ് യന്ത്രത്തിൽ യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന്റെ ചിഹ്നം മറ്റു സ്ഥാനാർഥികളെ അപേക്ഷിച്ചു ചെറുതും തെളിച്ചമില്ലാത്തതുമായി അച്ചടിച്ചെന്ന് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് പ്രതിനിധികൾ വോട്ടിങ് യന്ത്രത്തിന്റെ കമ്മിഷനിങ് ബഹിഷ്കരിച്ചു കൊല്ലം നഗരത്തിലെ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലാണു കൊല്ലം, കുണ്ടറ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ്.   

Read More

‘മുഴുവൻ ബൂത്തുകളിലും വീഡിയോഗ്രാഫി വേണം’; ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ

കള്ളവോട്ട് തടയാൻ നടപടി ആവശ്യപ്പെട്ട് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ. വടകരയിൽ വ്യാപകമായി കള്ള വോട്ടിന് സാധ്യതയുണ്ടെന്നാണ് ഷാഫി പറമ്പിൽ ആരോപിക്കുന്നത്. മുൻവർഷങ്ങളിൽ മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും വോട്ട് സിപിഎം പ്രവർത്തകർ ചെയ്തിട്ടുണ്ടെന്നും ഷാഫി ആരോപിക്കുന്നു.  ബൂത്ത് ചുമതലയുള്ള ഉദ്യോഗസ്ഥരിലും പൊലീസ് ഉദ്യോഗസ്ഥരിലും കൂടുതലും സിപിഎം അനുഭാവികളാണ്. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താൻ മുഴുവൻ ബൂത്തുകളിലും വീഡിയോഗ്രാഫി വേണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെടുന്നു. വോട്ടർമാർക്ക് ഭയരഹിതമായി ബൂത്തുകളിലെത്താൻ കഴിയണം. പാനൂർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ വേണമെന്നും എല്ലാ…

Read More

എല്‍ഡിഎഫ് പരാജയം ഉറപ്പിച്ചുകഴിഞ്ഞു; യുഡിഎഫിന് ഇരുപതില്‍ 20 സീറ്റും ലഭിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഇരുപതില്‍ ഇരുപത് സീറ്റും ലഭിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എല്‍ഡിഎഫ് പരാജയം ഉറപ്പിച്ചുകഴിഞ്ഞു. അവരുടേത് പകയുടെ രാഷ്ട്രീയമാണ്. ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ച് വോട്ടര്‍മാരെ പോളിങ് ബൂത്തില്‍ എത്തിക്കാതിരിക്കാനുള്ള സിപിഐഎമ്മിന്റെ അടവുനയത്തിന്റെ ഭാഗമാണ് പാനൂര്‍ ബോംബ് സ്‌ഫോടനമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ‘പൗരത്വഭേദഗതി നിയമം സംബന്ധിച്ച് ഞങ്ങളുടെ നിലപാട് പാര്‍ട്ടിക്ക് വേണ്ടി ആരാണോ പാര്‍ലമെന്റില്‍ പ്രസംഗിച്ചത് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിഎഎ ബില്ല് കൊണ്ടുവന്നപ്പോള്‍ സ്പീക്കറുടെ മുന്നില്‍ വലിച്ചുകീറി. സസ്‌പെന്‍ഷന്‍ ഏറ്റുവാങ്ങി. സിഎഎ വിഷയം…

Read More

എൽഡിഎഫ് അനുകൂല പ്രതികരണം യുഡിഎഫിനേയും ബിജെപിയേയും അങ്കലാപ്പിലാക്കുന്നു; കേരളത്തോട് യുഡിഎഫിനും ബിജെപിക്കും ശത്രുതാ മനോഭാവം, മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ പാനൂർ സ്ഫോടനത്തിൽ മരിച്ച ഷെറിലിന്‍റെ വീട് സി.പി.ഐ.എം നേതാക്കൾ സന്ദർശിച്ചതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാർട്ടി നേതാക്കളുടെ സന്ദർശനം മനുഷ്യത്വപരമായ സമീപനമാണ്. വീടിന്‍റെ അടുത്ത് ഒരാൾ മരിച്ചാൽ പോകുന്നത് പോലെയാണ് നേതാക്കൾ പോയത്. കുറ്റത്തോടും കുറ്റവാളികളോടും മൃദുസമീപനമില്ല. കേരളത്തിൽ ബോംബ് നിർമ്മിക്കേണ്ട ആവശ്യമില്ല. പ്രതികൾക്കെതിരെശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിക്കെതിരെ ഇ.ഡി എത്ര തപ്പിയിട്ടും ഒന്നും കിട്ടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. നാടിന്‍റെ വികസനത്തിന്റെ പര്യായമായി കിഫ്ബി മാറി. വികസനം നല്ല…

Read More

മാധ്യമ പ്രവർത്തകനെ വർഗീയവാദി എന്നുവിളിച്ചു; രാജ്മോഹൻ ഉണ്ണിത്താൻ പ്രസ്താവന തിരുത്തണമെന്ന് കെയുഡബ്ല്യുജെ

ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ വർഗീയ വാദിയെന്ന് വിളിച്ച യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താനെതിരെ മാധ്യമപ്രവർത്തകുടെ സംഘടനയായ കെയുഡബ്ല്യുജെ രംഗത്ത്. രാജ്‌മോഹൻ ഉണ്ണിത്താന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തിൽ സംഘടന പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മാധ്യമ പ്രവർത്തകനെ വർഗീയവാദിയെന്ന് വിളിച്ചത് അംഗീകരിക്കാനാകില്ലെന്നും സംഘടനയുടെ കാസർകോട് യൂണിറ്റ് അറിയിച്ചു. പരാമർശ സമയത്തുതന്നെ തിരുത്തണമെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടതാണ്. എന്നാൽ ഉണ്ണിത്താൻ അതിന് തയ്യാറായില്ല. തെരഞ്ഞെടുപ്പ് സമയമായതിനാണ് സംഘടന പരസ്യ പ്രതിഷേധത്തിലേക്ക് പോകാത്തത്. എന്നാൽ, വിഷയം ഡിസിസി നേതൃത്വത്തെയും യുഡിഎഫ് നേതൃത്വത്തെയും അറിയിക്കാനാണ് തീരുമാനം. ഉണ്ണിത്താൻ പ്രസ്താവന…

Read More

ദൂരദർശനിൽ കേരളസ്റ്റോറി പ്രദർശനം: തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് യുഡിഎഫ്

ദൂരദർശനിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തിൽ ചെലവാകില്ലെന്നു ബോധ്യമായ സംഘപരിവാർ കേന്ദ്ര സർക്കാർ സ്ഥാപനമായ ദൂരദർശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ”’കേരള സ്റ്റോറി’ എന്ന സിനിമ ദൂരദർശനിൽ പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണം. അസത്യങ്ങളുടെ കെട്ടുകാഴ്ചയായ ‘കേരള സ്റ്റോറി’ പ്രദർശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തിനുള്ളിൽ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ്…

Read More

എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ്; ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുമെന്ന് വി.ഡി. സതീശൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് യു.ഡി.എഫ്. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകളെ എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായി എല്ലാവരും വോട്ട് ചെയ്യണം. പക്ഷേ സംഘടനകളുടെ കാര്യത്തിൽ നിലപാടുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷവർഗീയതയെയും കോൺഗ്രസ് ഒരുപോലെ എതിർക്കുന്നു. എസ്ഡിപിഐ നൽകുന്ന പിന്തുണയെയും അതുപോലെ കാണുന്നു. വ്യക്തികൾക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാം. എന്നാൽ സംഘടനകളുടെ പിന്തുണ അങ്ങനെ കാണുന്നില്ല. എസ്ഡിപിഐ പിന്തുണ സംബന്ധിച്ച നിലപാട് യുഡിഎഫ്…

Read More

തൃശൂരില്‍ ഉദ്യോഗസ്ഥരും യുഡിഎഫ്, ബിജെപി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തൃശൂരില്‍ ഉദ്യോഗസ്ഥരും യുഡിഎഫ്, ബിജെപി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം.  പൊതുസ്ഥലത്ത് പോസ്റ്ററൊട്ടിച്ചുവെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, സബ് കളക്ടര്‍ എന്നിവരടങ്ങുന്ന സംഘമാണ് പൊതുസ്ഥവലത്ത് പോസ്റ്ററെന്ന് കാണിച്ച് കരി ഓയിലൊഴിച്ച് പോസ്റ്റര്‍ നശിപ്പിച്ചത്. ഇതോടെ യുഡിഎഫ് പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമായി.  തങ്ങളുടെ ബോര്‍ഡ് മാത്രം കരിയടിച്ചു എന്ന ആക്ഷേപവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധവും നടത്തി. ഇതിന് പിന്നാലെ ബിജെപി…

Read More

എസ്ഡിപിഐ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല, ആര് വോട്ട് ചെയ്താലും വാങ്ങും; കെ സുധാകരൻ

എസ് ഡി പി ഐയുടെ പിന്തുണ കോൺഗ്രസും യു ഡി എഫും ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ പി സി സി അധ്യക്ഷനും കണ്ണൂരിലെ യു ഡി എഫ് സ്ഥാനാർഥിയുമായ കെ സുധാകരൻ. ഇലക്ഷന് ആര് വോട്ട് ചെയ്താലും വോട്ട് വാങ്ങുമെന്നും സുധാകരൻ പറഞ്ഞു. എസ് ഡി പി ഐ എന്നല്ല സി പി എം വോട്ട് ചെയ്താലും വാങ്ങുമെന്നും കെ സുധാകരൻ വ്യക്തമാക്കി. ഇലക്ഷന് ആര് വോട്ട് ചെയ്താലും വോട്ട് വാങ്ങും. പിന്തുണ വേണ്ടെന്ന് ഒരു സ്ഥാനാർത്ഥിയും പറയില്ല….

Read More