
‘ഞാൻ ജനങ്ങൾക്കിടയിൽ ജീവിക്കുന്നയാൾ, തരൂരിനെ പോലെ പൊട്ടി വീണതല്ല’; പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. 40 വർഷമായി ഞാൻ തിരുവനന്തപുരത്തുകാരനാണെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. തരൂരിനെ പോലെ പൊട്ടി വീണതല്ല, അദ്ദേഹം ഇടയ്ക്ക് വന്നു പോകുന്നത് പോലെയല്ല, ഞാൻ ജനങ്ങൾക്കിടയിൽ ജീവിക്കുന്നയാളാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പന്ന്യന് എന്ത് ധൈര്യമെന്നാണ് തരൂർ ചോദിക്കുന്നത്. എനിക്കെന്താ ധൈര്യത്തിന് കുറവ്. ഞാൻ ഒന്നാം സ്ഥാനത്താണ്. വാനോളമാണ് പ്രതീക്ഷ. രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് യുഡിഎഫ്-ബിജെപി മത്സരം. ഞാൻ പറഞ്ഞത് ഗ്രൗണ്ട് റിയാലിറ്റിയാണ്. അത് തന്നെയാണ്…