
‘സംസ്ഥാനത്ത് എൽഡിഎഫ്-യുഡിഎഫ് ഡീൽ; ദിവ്യ ബെനാമിയാണ്, പെട്രോൾ പമ്പിനായി ഇടപെട്ടത് ഡിസിസി ഭാരവാഹി’; കെ.സുരേന്ദ്രൻ
സംസ്ഥാനത്ത് പാലക്കാട് യുഡിഎഫും ചേലക്കരയിൽ എൽഡിഎഫും എന്ന ഡീലാണ് ഉള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മൂന്നാമത് ഒരാൾ കയറി കളിക്കേണ്ട എന്നാണ് അന്തർധാര. അത് പൊളിയുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. എഡിഎമ്മിനെതിരായ യോഗത്തിൽ അനധികൃതമായാണ് ദിവ്യ ഇടപെട്ടതെന്നും പെട്രോൾ പമ്പിലും എൽഡിഎഫ്-യുഡിഎഫ് ഡീലുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. ദിവ്യ ബെനാമിയാണ്. പെട്രോൾ പമ്പിനായി ഇടപെട്ടത് ഡിസിസി ഭാരവാഹിയാണ്. കലക്ടർക്കെതിരെ നടപടി എടുക്കാത്തതിലും അന്തർധാരയുണ്ടെന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കേരള രാഷ്രീയത്തിലെ ഗതി മാറ്റത്തിനു തുടക്കം കുറിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നത്….