
സോളാർ ഗൂഢാലോചനയില്‍ ഗണേഷ് കുമാറിനെതിരെ യു.ഡി.എഫ് പ്രത്യക്ഷ സമരത്തിലേക്ക്
സോളാർ പീഡനക്കേസിലെ ഗൂഢാലോചനയില്‍ കെ.ബി ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷസമരവുമായി യു.ഡി.എഫ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ കണ്ടെത്തലിനു പിറകെയാണ് ഗണേഷ് കുമാറിനെതിരെ രാഷ്ട്രീയമായുള്ള ആക്രമണം കടുപ്പിക്കാൻ മുന്നണി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. 19ന് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാറിന്റെ ഓഫിസിലേക്ക് യു.ഡി.എഫ് മാർച്ച് നടത്തും. സോളാർ പീഡനക്കേസിന്റെ മുഖ്യ ആസൂത്രകൻ ഗണേഷ് കുമാറാണെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. ഇതിനാൽ ഗണേഷിനെതിരെ നിയമനടപടി സ്വീകരിക്കാനും നേതൃത്വം ആലോചിക്കുന്നുണ്ട്. മറുവശത്ത് ഗണേഷിന്റെ രാജി ആവശ്യപ്പെട്ട്…