
ശബരിമലയിലെ പ്രതിഷേധം ആസൂത്രിതം; പിന്നിൽ യു ഡി എഫും സംഘ പരിവാറുമാകാമെന്ന് ദേവസ്വം മന്ത്രി
ശബരിമലയിലെ പ്രതിഷേധം ആസൂത്രിതമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ഇതിലും കൂടുതൽ ഭക്തർ മുമ്പും ശബരിമലയിൽ വന്നിട്ടുണ്ടെന്നു പറഞ്ഞ മന്ത്രി ഇപ്പോഴത്തെ പ്രതിഷേധത്തിന് പിന്നിൽ യു ഡി എഫും സംഘ പരിവാറും ആകാമെന്നും ദേവസ്വം മന്ത്രി ആരോപിച്ചു. മണിക്കൂറുകൾ വരി നിന്നിട്ടും അന്നൊന്നും ആരും പ്രതിഷേധിക്കുന്നത് കണ്ടിട്ടില്ല. പ്രതിഷേധം ബോധപൂർവം സൃഷ്ടിക്കുന്നതാണെന്നും ശരണം വിളി മുദ്രാവാക്യമായി മാറിയെന്നും വിശ്വാസത്തെ വോട്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കെ. രാധാകൃഷ്ണൻ വ്യക്തമാക്കി. ശബരിമലയിൽ ഹൈകോടതി നിർദേശിച്ച കാര്യങ്ങളെല്ലാം നടപ്പാക്കിയിട്ടുണ്ട്. മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും…