
യുഡിഎഫിൽ അർഹമായ പരിഗണന ലഭിക്കുന്നില്ല ; അവഗണനയെന്ന് സിഎംപി പാർട്ടിയുടെ സംഘടനാ റിപ്പോർട്ട്
യുഡിഎഫിൽ നിന്ന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് സിഎംപി പാർട്ടി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പുകളിൽ മതിയായ പ്രാതിനിധ്യം യുഡിഎഫ് നേതൃത്വം നൽകാറില്ല. സിപിഎമ്മിന്‍റെ ശക്തികേന്ദ്രങ്ങളിലടക്കം പാർട്ടി മത്സരിക്കുമ്പോഴും അവഗണിക്കുകയാണെന്നാണ് സിഎംപിയുടെ പരാതി. കൊച്ചിയിൽ നടക്കുന്ന പതിനൊന്നാം പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലാണ് യുഡിഎഫിനെതിരായ വിമർശനം. യുഡിഎഫ് ചെയർമാൻ കൂടിയായ വി ഡി സതീശന്‍റെ വാക്കുകളിലെ സ്നേഹം മുന്നണിക്കുള്ളിൽ നിന്ന് ലഭിക്കുന്നില്ലെന്നതാണ് സിഎംപിയുട പരിഭവം. പാർട്ടിക്ക് വേണ്ടത്ര പരിഗണന മുന്നണിയിൽ ലഭിക്കാറില്ല. തദ്ദേശ – നിയമസഭ തെരഞ്ഞെടുപ്പുകളിൽ അർഹമായ പ്രാതിനിധ്യം…