കത്ത് വിവാദം ശ്രദ്ധിക്കേണ്ട , പ്രചാരണവുമായി മുന്നോട്ട് പോവുക ; യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോൺഗ്രസ് നേതാക്കളുടെ നിർദേശം

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കെ മുരളീധരന് വേണ്ടി ഡിസിസി അയച്ച കത്ത് എതിരാളികൾ ആയുധമാക്കുന്നത് അവഗണിക്കാൻ കോൺഗ്രസ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് പാർട്ടിക്കുള്ളിൽ നടക്കുന്ന ചർച്ചകൾക്ക് പിന്നീട് എന്ത് പ്രസക്തിയെന്നാണ് നേതാക്കളുടെ ചോദ്യം. കത്ത് പുറത്ത് വന്നതിൽ പാ‍ട്ടിക്കുള്ളിൽ ഒരു അന്വേഷണവും ആവശ്യമില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു. ബിജെപിയെ ചെറുക്കാനും ഇടതുപക്ഷ വോട്ടുകൾ ആകർഷിക്കാനും കെ മുരളീധരൻ സ്ഥാനാർത്ഥിയാകുന്നതാണ് നല്ലതെന്നാണ് പാലക്കാട് ഡിസിസിയുടെ പേരിൽ കെപിസിസിക്ക് അയച്ച കത്തിൽ പറയുന്നത്. പാർട്ടിക്ക് കിട്ടിയ കത്ത് എതിരാളികൾക്ക്…

Read More

‘കലാകാരാനാണെന്ന് പോലും ഓർത്തില്ല, തന്നെ വ്യക്തിഹത്യ നടത്തി’: എൻ കെ പ്രേമ ചന്ദ്രനെതിരെ എം മുകേഷ്

കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമ ചന്ദ്രനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് രം​ഗത്ത്. പ്രേമചന്ദ്രൻ തന്നെ വ്യക്തിഹത്യ നടത്തിയെന്ന് മുകേഷ് പറഞ്ഞു. താനൊരു കലാകാരനാണെന്ന് പോലും ഓർത്തില്ല. വോട്ട് അഭ്യർത്ഥിക്കുക മാത്രമാണ് താൻ ചെയ്തത്. തനിക്കെതിരെ നടത്തിയ ആരോപണങ്ങൾ തെളിയിക്കാൻ പ്രേമചന്ദ്രൻ തയ്യാറാകണമെന്നും മുകേഷ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. കൊല്ലത്ത് ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. വോട്ടിംഗ് ശതമാനം ഉയർന്നാൽ വിധി എൽഡിഎഫിന് അനുകൂലമാകുമെന്നും മുകേഷ് പറഞ്ഞു. പ്രേമചന്ദ്രന് എതിരെ സിപിഎം ലഘുലേഖകൾ…

Read More

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെ സഹായിച്ചു; വെളിപ്പെടുത്തലുമായി ബിജെപി നേതാവ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ സഹായിച്ചെന്ന നിർണായക വെളിപ്പെടുത്തലുമായി കേരളത്തിലെ ബിജെപി നേതാവ്. 2019ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെ സഹായിച്ചെന്നാണ് ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ് കൈമളിന്റെ വെളിപ്പെടുത്തൽ. 2019ൽ ആറ്റിങ്ങലിൽ അടൂര്‍ പ്രകാശിനെ ബിജെപി സഹായിച്ചിട്ടുണ്ട്. ആറ്റിങ്ങലിലെ ഇരട്ടവോട്ടുകള്‍ കണ്ടെത്തിയത് താനാണ്. ഇരട്ട വോട്ടിന്റെ വിവരങ്ങള്‍ അടൂര്‍ പ്രകാശിന് കൈമാറി. ഇരട്ട വോട്ട് കണ്ടെത്തിയത് തെരഞ്ഞെടുപ്പിൽ നിര്‍ണ്ണായകമായി. യുഡിഎഫ് പ്രചാരണത്തിന് തന്റെ സംഘം സഹായിച്ചെന്നും ജയരാജ് പറഞ്ഞു. ആറ്റിങ്ങലിലെ യുഡിഎഫ് വിജയത്തിന് തന്റെ…

Read More

ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജിന് വക്കീൽ നോട്ടീസ് അയച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്

ഇടുക്കിയിലെ എല്‍ഡിഎഫ് ലോക്സഭ സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജിനെതിരെ സിറ്റിങ് എംപിയും കോണ്‍ഗ്രസ് നേതാവുമായ ഡീൻ കുര്യാക്കോസ് വക്കീല്‍ നോട്ടീസയച്ചു. പൗരത്വ ഭേദഗതി നിയമത്തെ അനകൂലിച്ച് ഡീന്‍ വോട്ടു ചെയ്തു എന്നാരോപിച്ച് ജോയ്സ് ജോര്‍ജ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് മാനനഷ്ട കേസ് ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി ഡീന്‍ കുര്യാക്കോസ് വക്കീല്‍ നോട്ടീസയച്ചത്. ജോയ്സ് ജോര്‍ജിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ആരോപണങ്ങള്‍ പിന്‍വലിച്ച് 15ദിവസത്തിനുള്ളില്‍ മാപ്പുപറയണമെന്നാണ് നോട്ടീസില്‍ ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടിരിക്കുന്നത്. മാപ്പു പറയാൻ…

Read More

‘പി.ജെ.കുര്യൻ പെണ്ണുപിടിയൻ, ഡീൻ കുര്യാക്കോസ് ഷണ്ഡൻ’: അധിക്ഷേപവുമായി എം എം മണി

ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനെതിരെ അധിക്ഷേപ പ്രസംഗവുമായി എം.എം.മണി എംഎൽഎ. ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുവേ ജീവിച്ചിരിക്കുന്നതെന്നും ഇടുക്കി തൂക്കുപാലത്തെ പാർട്ടി പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ എം.എം.മണി പരിഹസിച്ചു. ബ്യൂട്ടി പാർലറിൽ കയറി പൗഡറും പൂശി ഫോട്ടോ എടുത്ത് നടപ്പാണെന്നും കെട്ടിവച്ച കാശുപോലും കിട്ടില്ലെന്നും പറഞ്ഞു. മുൻ എംപി പി.ജെ.കുര്യൻ പെണ്ണുപിടിയനെന്നും അധിക്ഷേപം. ”ഇപ്പോ ദേ പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വച്ചിട്ടുണ്ട്, ഡീൻ. ശബ്ദിച്ചോ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. ശബ്ദിച്ചിട്ടുണ്ടോ ഈ കേരളത്തിനു വേണ്ടി. നാടിനു…

Read More

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ തന്നെ; പ്രഖ്യാപനം സമരാഗ്നി സമാപന സമ്മേളന വേദിയിൽ

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു . ഇത്തവണയും ശശി തരൂരിനെ തന്നെയാണ് കോൺ​ഗ്രസ് തിരുവനന്തപുരത്ത് ഇറക്കുന്നത്. സമരാ​ഗ്നി വേദിയിലായിരുന്നു പ്രഖ്യാപനം. സം​ഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് പ്രഖ്യാപനം നടത്തിയത്. ഇടത് സ്ഥാനാർഥിയായി സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനെ നിർത്തുമ്പോൾ എൻഡിഎ സ്ഥാനാർഥിയായി എത്തുന്നത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ്. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ ബിജെപി ദേശീയ നേതൃത്വം നിർദേശം നൽകി. 20 മണ്ഡലങ്ങളിലേക്ക് എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തി കഴിഞ്ഞു. യുഡിഎഫിൽ സീറ്റ് വിഭജനം…

Read More