മുന്നണി പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി സ്ഥാനാർഥി ആരായാലും പിന്തുണയ്ക്കും; ഹരിയാനയിലെ തിരിച്ചടിക്കു പിന്നാലെ ഉദ്ധവ് താക്കറെ

സഖ്യകക്ഷികളായ കോൺഗ്രസോ എൻസിപി പവാർ വിഭാഗമോ പ്രഖ്യാപിക്കുന്ന ഏത് മുഖ്യമന്ത്രി സ്ഥാനാർഥിയെയും പിന്തുണയ്ക്കുമെന്ന് ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഹരിയാനയിൽ കോൺഗ്രസിനു തിരിച്ചടിയായ ഫലം വന്നതിനു പിന്നാലെയാണ് സംസ്ഥാനത്തെ ‘രക്ഷിക്കാനായി’ ഉദ്ധവിന്റെ ഈ പ്രസ്താവന. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം തിരഞ്ഞെടുപ്പിനെ നേരിടണമെന്നും ആ സ്ഥാനത്തേക്കു സഖ്യകക്ഷികൾ നിശ്ചയിക്കുന്നയാളെ താൻ അംഗീകരിക്കുമെന്നും ഉദ്ധവ് താക്കറെ നേരത്തേയും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഫലം വന്നശേഷം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയാണ് തങ്ങളുടെ രീതിയെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസും പവാർ വിഭാഗം എൻസിപിയും ആ…

Read More

കടുത്ത എതിരാളികളായിരുന്ന സമയത്തും കോൺഗ്രസ് പ്രതികാരബുദ്ധിയോടെ പ്രവർത്തിച്ചിരുന്നില്ല; ഉദ്ധവ് താക്കറെ

കടുത്ത എതിരാളികളായി നിന്നിരുന്നപ്പോഴും കോൺഗ്രസ് പ്രതികാര ബുദ്ധിയോടെ പെരുമാറിയിരുന്നില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ പാർട്ടി സ്ഥാപകൻ ബാൽ താക്കറെ നിശിതമായി വിമർശിച്ചിട്ടും കേന്ദ്ര അന്വേഷണ ഏജൻസികൾ ശിവസേന നേതാക്കളുടെ വാതിലിൽ മുട്ടിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പിയെ ലക്ഷ്യമിട്ടാണ് ഉദ്ധവ് താക്കറെയുടെ വിമർശനം. രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് മുംബൈയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുംബൈ കോൺഗ്രസ് യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്. ‘പണ്ട്, ശിവസേനയും കോൺഗ്രസും കടുത്ത എതിരാളികളായിരുന്നു, പക്ഷേ അവർ ഒരിക്കലും…

Read More

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ; മുഖ്യമന്ത്രി സ്ഥാനത്തിൽ കണ്ണ് വച്ച് ഉദ്ധവ് താക്കറെ , എല്ലാ കാര്യത്തിലും നേരത്തെ ധാരണ വേണം

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നേട്ടത്തിന് പിന്നാലെ ജനങ്ങളുടെ പൾസും അനുകൂലമാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ മുഖ്യമന്ത്രിക്കസേരയിലേക്ക് കണ്ണെറിഞ്ഞ് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. മഹാവികാസ് അഘാഡിയിൽ(എം.വി.എ) ഉദ്ധവ് താക്കറെ വിഭാഗമാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി ആദ്യം അവകാശം ഉന്നയിച്ചിരിക്കുന്നത്. 2019 മുതൽ 2022വരെയുള്ള സർക്കാരിനെ നയിച്ചത് ഉദ്ധവ് താക്കറെയായതിനാൽ സ്വാഭാവികമായും അടുത്ത മുഖ്യമന്ത്രി സ്ഥാനവും വേണമെന്നാണ് ഇവരുടെ നിലപാട്. ഇതുസംബന്ധിച്ചൊരു ധാരണ നേരത്ത തന്നെയുണ്ടാക്കണമെന്നാണ് ഉദ്ധവ് വിഭാഗം ആവശ്യപ്പെടുന്നത്. ഭാവിയിലെ എം.വി.എ സർക്കാരിന്റെ മുഖ്യമന്ത്രിയായി താക്കറെയെ ശിവസേന (യുബിടി) ആഗ്രഹിക്കുന്നുവെന്നും തെരഞ്ഞെടുപ്പിന്…

Read More

വീണ്ടും ആ കസേരയിൽ ഇരിക്കണമെന്നു പ്രത്യേക താൽപര്യമൊന്നുമില്ല; മുഖ്യമന്ത്രി സ്ഥാനാർഥിയാകാമെന്ന് ഉദ്ധവ് താക്കറെ

നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റും മുഖ്യമന്ത്രിസ്ഥാനവും ലക്ഷ്യമിട്ടു ശിവസേനാ ഉദ്ധവ് പക്ഷം. സഖ്യകക്ഷികളായ കോൺഗ്രസിനും പവാർ പക്ഷത്തിനും സമ്മതമെങ്കിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ തയാറാണെന്നു ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ വ്യക്തമാക്കി. സീറ്റ് വിഭജന ചർച്ചകളിലേക്കു സഖ്യം കടക്കും മുൻപേ നിലപാട് അറിയിച്ചിരിക്കുകയാണ് ഉദ്ധവ്. തിരഞ്ഞെടുപ്പു തയാറെടുപ്പു സംബന്ധിച്ച് ഇന്ത്യാസഖ്യത്തിലെ മുതിർന്ന നേതാക്കളുമായി ഡൽഹിയിൽ ചർച്ചയ്ക്കെത്തിയപ്പോഴായിരുന്നു പ്രതികരണം. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വേണം എന്ന നിലപാടിലാണ്….

Read More

‘അഹമ്മദ് ഷാ അബ്ദാലിയുടെ രാഷ്ട്രീയ പിൻഗാമിയാണ് അമിത് ഷാ’; ബിജെപി, അധികാര ജിഹാദിൽ മുഴുകുകയാണെന്ന് ഉദ്ധവ് താക്കറെ

രാഷ്ട്രീയ പാർട്ടികളെ തകർക്കുന്ന ബിജെപി, അധികാര ജിഹാദിൽ മുഴുകുകയാണെന്നു ശിവസേന തലവൻ ഉദ്ധവ് താക്കറെ. ശിവസേനയിലെയും എൻസിപിയിലെയും പിളർപ്പ് ചൂണ്ടിക്കാട്ടി തങ്ങളുടെ സഖ്യകക്ഷികളെ ബിജെപി തകർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പുണെയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു താക്കറെ. ‌‘‘ഞങ്ങളുടെ ഹിന്ദുത്വം വിശദീകരിച്ച ശേഷവും മുസ്‌ലിംകൾ ഞങ്ങളോടൊപ്പമുണ്ടെങ്കിൽ, ബിജെപിയുടെ അഭിപ്രായത്തിൽ ഞങ്ങൾ ഔറംഗസേബ് ഫാൻ ക്ലബാണ്. അങ്ങനെയെങ്കിൽ ബിജെപി ചെയ്യുന്നത് അധികാര ജിഹാദാണ്. പാനിപ്പത്ത് യുദ്ധത്തിൽ മറാത്തികളെ പരാജയപ്പെടുത്തിയ അഫ്ഗാൻ ഭരണാധികാരി അഹമ്മദ് ഷാ അബ്ദാലിയുടെ രാഷ്ട്രീയ പിൻഗാമിയാണ്…

Read More

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; പ്രതിപക്ഷ സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് ഉദ്ധവ് താക്കറെ

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് വ്യക്തമാക്കി ശിവസേന യു.ബി.ടി നേതാവ് ഉദ്ധവ് താക്കറെ. ലോക്സഭാ തെരഞ്ഞെടുപ്പിലെ മഹാ വികാസ് അഘാഡിയുടെ വിജയത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പരാമർശം. എൻ.സി.പി നേതാവ് ശരത് പവാർ, കോൺ​ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ എന്നിവർക്കൊപ്പം നടന്ന പത്രസമ്മേളനത്തിലായിരുന്നു താക്കറെയുടെ പരാമർശം. അതേസമയം ഏക്നാഥ് ഷിൻഡെ വിഭാ​ഗത്തിൽ നിന്നുള്ള നേതാക്കളെ പാർട്ടിയിലേക്ക് തിരിച്ചെടുത്തേക്കുമെന്ന അഭ്യൂഹങ്ങളും താക്കറെ തള്ളി. ഇത് ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്….

Read More

മോദി റാലി നടത്തിയ മണ്ഡലങ്ങളിലൊക്കെ ബി.ജെ.പി തോറ്റു, ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് ശരത് പവാർ

2024 ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് എൻ.സി.പി നേതാവ് ശരത് പവാർ രം​ഗത്ത്. മഹാരാഷ്ട്രയിൽ മോദി എവിടെയൊക്കെയാണോ റോ‍ഡ് ഷോകളും റാലികളും നടത്തിയത് അവിടെയെല്ലാം മഹാ വികാസ് അഘാഡിക്ക് മികച്ച വിജയം ലഭിച്ചെന്നും പവാർ പറഞ്ഞു. ഇന്ന് മുംബൈയിൽ മഹാ വികാസ് അഘാഡിയുടെ നേതാക്കളായ ശരദ് പവാർ, ഉദ്ധവ് താക്കറെ, പൃഥ്വിരാജ് ചവാൻ എന്നിവർ നടത്തിയ സംയുക്ത പത്രസമ്മേളനത്തിനിടെയായിരുന്നു പവാറിന്റെ ഈ പരാമർശം. “എവിടെയൊക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ്ഷോയും റാലികളും നടത്തിയോ…

Read More

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരാതി നൽകി ബിജെപി

ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരാതി നൽകി ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ ഉദ്ധവ് താക്കറെ വാർത്താസമ്മേളനം നടത്തി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരിക്കുന്നത്. മുബൈയിലുൾപ്പെടെ വോട്ടെടുപ്പ് നടക്കവേയാണ് ഉദ്ധവ് വാർത്താസമ്മേളനം നടത്തിയത്. മുംബൈയിൽ പലയിടത്തും പോളിങ് നടപടികൾ വൈകുന്നുണ്ടെന്നും നരേന്ദ്ര മോദി സർക്കാരിന്റെ നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് ബോധപൂർവം ചെയ്യുകയാണെന്നും ആരോപിച്ച് ഉദ്ധവ് വൈകിട്ട് 5 മണിയോടെയാണ് മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. പ്രതിപക്ഷം ശക്തമായ പ്രദേശങ്ങളിൽ വോട്ടെടുപ്പ് മന്ദഗതിയിലാകുന്നത് ദുരൂഹമാണെന്നും…

Read More

മഹാവികാസ് അഘാഡി സഖ്യത്തിൽ സീറ്റ് ധാരണയായി; ഉദ്ധവ് താക്കറെ വിഭാഗം ശിവസേന 21 സീറ്റിലും കോൺഗ്രസ് 17 സീറ്റിലും ശരത് പവാർ വിഭാഗം എൻസിപി 10 സീറ്റിലും മത്സരിക്കും

മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യത്തിൽ സീറ്റ് സംബന്ധിച്ച് ധാരണയായി. 48 ലോക്സഭ സീറ്റുകളുടെ കാര്യത്തിലും സഖ്യം ധാരണയിലെത്തി. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് 10 ദിവസം മാത്രം ബാക്കിനിൽക്കെയാണ് സീറ്റ് സംബന്ധിച്ച് ധാരണയായത്. മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുടെ ശിവസേന വിഭാഗം 21 സീറ്റുകളിൽ മത്സരിക്കും. ഭൂരിപക്ഷം സീറ്റുകളും ശിവസേനക്കാണ് നൽകിയിരിക്കുന്നത്. കോൺഗ്രസ് 17 സീറ്റുകളിലായിരിക്കും മത്സരിക്കുക. എൻ.സി.പി ശരത് പവാർ വിഭാഗത്തിനായി 10 സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്. മുംബൈയിലെ ആറ് സീറ്റുകളിൽ നാലെണ്ണത്തിലും ശിവസേന മത്സരിക്കും. നോർത്ത്…

Read More

സോഷ്യലിസ്റ്റുകളോട് കൈകോർത്തതിലൂടെ ഉദ്ധവ് താക്കറെ ചെയ്തത് പാപമെന്ന് ഏക്നാഥ് ഷിൻഡെ

സോഷ്യലിസ്റ്റ് പാർട്ടികളുമായി കൈകോർത്ത ശിവസേന (യു ബി ടി) നടപടിയെ വിമർശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ രം​ഗത്ത്. പാർട്ടി സ്ഥാപകൻ ബാൽ താക്കറെയെ ജീവിച്ചിരുന്ന കാലത്ത് അപമാനിക്കുകയും എതിർക്കുകയും ചെയ്ത സോഷ്യലിസ്റ്റുകളോട് കൈകോർത്തതിലൂടെ ഉദ്ധവ് താക്കറെ ചെയ്തത് പാപമാണെന്നും അദ്ദേഹം ആരോപിച്ചു. സോഷ്യലിസ്റ്റ് നേതാക്കളുമായി കൈകോർക്കാനുള്ള നീക്കം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ വ്യഭിചരിക്കുന്നതിന് തുല്യമാണെന്നും താനെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ഷിൻഡെ പ്രതികരിച്ചു. കോൺഗ്രസിനോടും സോഷ്യലിസ്റ്റുകളോടും കൈകോർക്കാനുള്ള ഉദ്ധവ് താക്കറെയുടെ തീരുമാനത്തെ ബാലാസാഹെബ് താക്കറെ അംഗീകരിക്കില്ലെന്നും…

Read More