ഔപചാരിക വസ്ത്രധാരണമെന്ന ഉത്തരവ് ലംഘിച്ചു; ഉദയനിധി സ്റ്റാലിനെതിരെ ഹർജി

തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെ വസ്ത്രധാരണത്തിനെതിരെ ഹർജി. സർക്കാർ പരിപാടികളിൽ ജീൻസും ടീഷർട്ടും ധരിക്കുന്നു, കാഷ്വലായ ചെരിപ്പ് ഉപയോഗിക്കുന്നു എന്നെല്ലാമാണ് പരാതി. അഭിഭാഷകൻ സത്യകുമാർ ആണ്‌ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴും ഔദ്യോഗിക ചുമതലകൾ നിർവഹിക്കുമ്പോഴും ഔപചാരിക വസ്ത്രധാരണരീതി പാലിക്കാൻ ഉദയനിധിയോട് നിർദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഔപചാരിക വസ്ത്രധാരണരീതി എന്ന 2019ലെ സർക്കാർ ഉത്തരവ് ഉദയനിധി ലംഘിക്കുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഉദയനിധി ധരിക്കുന്ന ടീ ഷർട്ടുകളിൽ പലപ്പോഴും ഡിഎംകെയുടെ ചിഹ്നമുണ്ടെന്നും ഹർജിയിൽ പറയുന്നു. സർക്കാർ…

Read More

‘വേണ്ട പക്വതയില്ല’; ഉദയനിധി സ്റ്റാലിന്റെ സ്ഥാനാരോഹണത്തിനെതിരേ വിമര്‍ശനവുമായി ബിജെപി

തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രിയാകാനുള്ള പക്വത ഉദയനിധി സ്റ്റാലിന് ഇല്ലെന്ന വിമര്‍ശനവുമായി ബി.ജെ.പി. ശനിയാഴ്ചയാണ് ഉദയനിധി സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത്. കുടുംബരാഷ്ട്രീയത്തിന്റെ ഉത്തമോദാഹരണമാണ് ഉദയനിധിയുടെ സ്ഥാനാരോഹണമെന്നും ബി.ജെ.പി. ആരോപിച്ചു. മന്ത്രിമാരെയും ഉപമുഖ്യമന്ത്രിമാരെയും നിയമിക്കുക എന്നത് മുഖ്യമന്ത്രിയുടെ സവിശേഷാധികാരമാണ്. അതിനെ ഞങ്ങള്‍ തള്ളിക്കളയുന്നില്ല. അദ്ദേഹത്തിന് എല്ലാ അധികാരവുമുണ്ട്. എന്നാല്‍, ഉദയനിധി സ്റ്റാലിന് ഉപമുഖ്യമന്ത്രിയാകാനോ മന്ത്രിയാകാനോ ആവശ്യമായ പക്വത ഇല്ല, ബി.ജെ.പി. തമിഴ്‌നാട് ഉപാധ്യക്ഷന്‍ നാരായണന്‍ തിരുപ്പതി പറഞ്ഞു. സനാതന ധര്‍മത്തെ ഇല്ലാതാക്കുമെന്ന് പറയുകയും അതിന് മാപ്പുപറയാതിരിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് എങ്ങനെ ഉപമുഖ്യമന്ത്രിയാകാന്‍…

Read More

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകും; കുടുംബത്തിൽ ധാരണയായി

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ച് ഡിഎംകെ. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കുടുംബത്തിൽ ഇതുസംബന്ധിച്ച് ധാരണയായെന്നും ഈ ആഴ്ച തന്നെ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്നുമാണ് വിവരം. കുറച്ച് ദിവസം മുൻപ് ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെക്കുറിച്ച് എം കെ സ്റ്റാലിൻ സൂചന നൽകിയിരുന്നു. പിന്നാലെയാണ് ഇന്ന് തീരുമാനമുണ്ടായത്. നടൻ വിജയ് തമിഴ്‌നാട്ടിൽ പാർട്ടി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നതിനിടയിലാണ് ഡിഎംകെയുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു നീക്കം ഉണ്ടായിരിക്കുന്നതെന്ന് ശ്രദ്ധേയം. നിങ്ങൾ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നായിരുന്നു…

Read More

‘നിങ്ങളെ തിരിച്ച് വീട്ടിലെത്തിക്കും വരെ ഞങ്ങള്‍ക്ക് ഉറക്കമില്ല’: മോദിയോട് ഉദയനിധി സ്റ്റാലിന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. മോദിയെ തിരിച്ച് വീട്ടിലെത്തിക്കും വരെ പാര്‍ട്ടിക്ക് ഉറക്കമുണ്ടാവില്ലെന്ന് ഉദയനിധി പറഞ്ഞു. തന്റെ സ്വീകാര്യത കണ്ട് ഡിഎംകെക്ക് ഉറക്കം നഷ്ടമായെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോടുള്ള മറുപടിയായാണ് ഉദയനിധിയുടെ പ്രതികരണം. ഇന്‍ഡ്യ സഖ്യത്തിന് ഉറക്കമില്ലാത്ത രാത്രികളാണ് വരാനിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശിലും മോദി പ്രസംഗിച്ചിരുന്നു. ‘പ്രധാനമന്ത്രി പറയുന്നത് ഡിഎംകെക്ക് ഉറങ്ങാനാവുന്നില്ല എന്നാണ്. അതെ നിങ്ങളെ തിരിച്ച് വീട്ടിലെത്തിക്കും വരെ ഞങ്ങള്‍ക്ക് ഉറക്കമുണ്ടാവില്ല. ബി.ജെ.പിയെ വീട്ടിലേക്ക് തിരിച്ചയക്കും വരെ ഞങ്ങള്‍ ഉറങ്ങാന്‍…

Read More

സനാതനധർമ വിരുദ്ധ പരാമർശം; തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് മന്ത്രി സ്ഥാനത്ത് തുടരാം, അയോഗ്യനാക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി

സനാതനധർമ വിരുദ്ധ പരാമർശത്തില്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് തത്കാലം ആശ്വാസം. ഉദയനിധിക്ക് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, ഉദയനിധിക്കെതിരെ കോടതി കടുത്ത വിമർശനം ഉന്നയിച്ചു. വിവാദ പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും സമൂഹത്തിൽ ഭിന്നതക്ക് കാരണമാകുന്ന പരാമര്‍ശം നടത്തരുതായിരുന്നുവെന്നും പരാമർശം ഭരണഘടനാ താത്വങ്ങൾക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു. മന്ത്രിക്കെതിരെ ക്വോ വാറന്‍റോ പുറപ്പെടുവിക്കണമെന്ന ആവശ്യം തള്ളി. മന്ത്രിമാർ ഉത്തരവാദിത്തത്തോടെ സംസാരിക്കണം. ഉദയനിധിയെ അയോഗ്യനാക്കാൻ നിലവിൽ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി….

Read More

‘അയോധ്യയിൽ പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിയുന്നതിനോട് വിയോജിപ്പ്’: ഉദയനിധി സ്റ്റാലിൻ

അയോധ്യയിൽ പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിയുന്നതിനോട് യോജിപ്പില്ലെന്ന് തമിഴ്നാട് കായിക മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. രാമക്ഷേത്രം നിർമ്മിക്കുന്നതിനെ ഡിഎംകെ എതിർക്കുന്നില്ല. എന്നാൽ പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിയുന്നതിനോട് യോജിപ്പില്ലെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ ഒരു വിശ്വാസത്തിനും എതിരല്ലെന്നും ഉദയനിധി സ്റ്റാലിൻ കൂട്ടിച്ചേർത്തു. ഈ മാസം 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രമുഖരെ ക്ഷണിക്കുന്ന സാഹചര്യത്തിലാണ് ഉദയനിധിയുടെ പ്രതികരണം. അതേസമയം, അയോധ്യയിലെ പ്രതിഷ്ഠാ ദിനത്തില്‍ മറുനീക്കത്തിനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. രാഹുല്‍ ഗാന്ധിയും മമത…

Read More

അച്ഛന്റെയോ കുടുംബത്തിന്റെയോ സ്വത്ത് അല്ല ചോദിച്ചതെന്ന് ഉദയനിധി; അത് സംസാരിക്കേണ്ടതില്ലെന്ന് നിർമല, വാക്‌പോര്

തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിനും കേന്ദ്രമന്ത്രി നിർമല സീതാരാമനും തമ്മിൽ വാക്പോര്. പ്രളയദുരിതാശ്വാസമായി കൂടുതൽ ഫണ്ട് തമിഴ്നാടിന് അനുവദിക്കാൻ കേന്ദ്രസർക്കാർ എടിഎം അല്ല എന്ന നിർമലയുടെ പ്രസ്താവനയ്ക്ക് ഉദയനിധി മറുപടി നൽകിയത് ഇങ്ങനെ: ‘‘ കേന്ദ്രമന്ത്രിയുടെ അച്ഛന്റെയോ കുടുംബത്തിന്റെയോ സ്വത്ത് അല്ല ചോദിച്ചത്. ജനങ്ങളുടെ നികുതിയുടെ അർഹമായ വിഹിതമാണ് ആവശ്യപ്പെട്ടത്.’’.സൂക്ഷിച്ചു സംസാരിക്കണമെന്നു മറുപടി നൽകിയ നിർമല സീതാരാമൻ, അച്ഛന്റെ സ്വത്ത് കൊണ്ടാണോ ഉദയനിധി അധികാരം ആസ്വദിക്കുന്നതെന്നു താൻ ചോദിച്ചാൽ എന്താകും എന്നു കൂട്ടിച്ചേർത്തു. മുഖ്യസ്ഥാനങ്ങളിലുള്ളവർ വാക്കുകൾ…

Read More

ഇന്ത്യ പാക് മത്സരത്തിനിടെ ഉണ്ടായ ജയ് ശ്രീറാം വിളി; തരംതാണ പ്രവർത്തിയെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ

ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാൻ മത്സരം നടക്കുന്നതിനിടയിൽ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാക് ക്രിക്കറ്റര്‍ മുഹമ്മദ് റിസ്‌വാനെതിരെ ‘ജയ് ശ്രീരാം’ വിളിച്ച സംഭവത്തില്‍ അതിരൂക്ഷ വിമര്‍ശവുമായി തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍.വിദ്വേഷം പടർത്താനുള്ള ഉപകരണമായി കായിക മത്സരങ്ങളെ ഉപയോഗിക്കുന്നത് അപലപനീയമാണെന്നും ലോകകപ്പ് വേദിയിൽ ഉണ്ടായത് തരംതാഴ്ന്ന പ്രവൃത്തിയാണെന്നും അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. സംഭവത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മുഹമ്മദ് റിസ്‌വാൻ ഔട്ടായി ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് സ്റ്റേഡിയത്തിൽ നിന്ന് പാക് താരത്തിനുനേരെ ‘ജയ്…

Read More

സനാധന ധർമ പരാമർശ വിവാദം ; തുറന്ന കത്തുമായി ഉദയനിധി സ്റ്റാലിൻ

സനാതന ധര്‍മം സംബന്ധിച്ച പരാമർശം വലിയ വിവാദമായതോടെ ഡിഎംകെ പ്രവർത്തകർക്ക് തുറന്ന കത്തുമായി ഉദയനിധി സ്റ്റാലിന്‍. സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള ദൗത്യം തുടരുകയെന്ന പേരിലാണ് കത്ത് ആരംഭിക്കുന്നത്. സെപ്തംബര്‍ രണ്ടിന് നടത്തിയ പ്രഭാഷണത്തേക്കുറിച്ച് ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് തന്‍റെ ഉത്തരവാദിത്തമാണ് എന്ന് കത്തില്‍ ഉദയനിധി പറയുന്നു. കഴിഞ്ഞ 9 വര്‍ഷമായി ബിജെപി നല്‍കുന്ന വാഗ്ദാനമെല്ലാം പൊള്ളയാണ്. ഞങ്ങളുടെ ക്ഷേമത്തിനായി ശരിക്കും നിങ്ങളെന്താണ് ചെയ്തത്? രാജ്യം മുഴുവന്‍ ഏകസ്വരത്തില്‍ ബിജെപിയോട് ചോദിക്കുന്നത് ഇതാണ്. ഈ പശ്ചാത്തലത്തിലാണ് ബിജെപി നേതാക്കള്‍…

Read More

‘ഉദയനിധിയെ വധിക്കുന്നവർക്ക് 10 കോടി’; പരമഹംസയ്ക്ക് മറുപടിയുമായി ഉദയനിധി

സനാതന ധർമത്തെ പകർച്ചവ്യാധികളോട് ഉപമിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വധഭീഷണിയെ പുച്ഛിച്ചു തള്ളി ഉദയനിധി സ്റ്റാലിൻ. തമിഴ്‌നാടിനു വേണ്ടി സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കിയ വ്യക്തിയുടെ കൊച്ചുമകനാണ് താനെന്നും, ഇത്തരം ഭീഷണികളൊന്നും തന്നെ ആശങ്കപ്പെടുത്തുന്നില്ലെന്നും ഉദയനിധി പ്രതികരിച്ചു. ഉദയനിധിയെ വധിക്കുന്നവർക്ക് 10 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് ഉത്തർപ്രദേശിൽനിന്നുള്ള പരമഹംസ ആചാര്യ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ ചിത്രം വാളിൽ കോർത്തു കത്തിച്ച ശേഷമായിരുന്നു പ്രഖ്യാപനം. ”ഉദയനിധി സ്റ്റാലിന്റെ ശിരസ് ഛേദിച്ച് അതുമായി എന്റെയടുത്ത് വരുന്നവർക്ക് ഞാൻ 10 കോടി രൂപ…

Read More