
രൂപ ചിഹ്നം തമിഴിലെഴുതിയ സംഭവം; അനാദരവോ അവഗണനയോ ആയി ഇതിനെ കാണുന്നില്ലെന്ന് ഉദയകുമാർ
കേന്ദ്ര സർക്കാരുമായി പോരടിക്കുന്ന തമിഴ്‌നാട് സർക്കാർ ബഡ്‌ജറ്റ് പ്രമോഷണൽ പതിപ്പിൽ രൂപയുടെ ചിഹ്നം മാറ്റി തമിഴിൽ ‘രൂ’ എന്നാക്കിയിരുന്നു. ഇന്നായിരുന്നു തമിഴ്‌നാട്ടിൽ ബഡ്‌ജറ്റ്. എന്തുകൊണ്ട് രൂപ ചിഹ്നം മാറ്റി എന്നതിനെക്കുറിച്ച് തമിഴ്‌നാട് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യൻ രൂപയ്‌ക്ക് ഒരു ചിഹ്‌നമുണ്ടായത് ഏകദേശം 15 വർഷം മുൻപാണ്. അന്ന് ആ ചിഹ്നത്തിനായി നടത്തിയ മത്സരത്തിൽ വിജയിച്ച് നിലവിലെ ₹ എന്ന ചിഹ്നമുണ്ടാക്കിയത് ഒരു തമിഴ്‌നാട്ടുകാരൻ ആയിരുന്നു. ഡി ഉദയകുമാർ ആണ് രൂപയ്‌ക്ക് ചിഹ്നമുണ്ടാക്കിയത്. നിലവിൽ ഡിഎംകെ സർക്കാർ…