സഹപാഠിയുടെ കുത്തേറ്റ വിദ്യാർഥി മരിച്ചു; ഉദയ്പൂരിൽ സംഘർഷാവസ്ഥ, ചികിത്സയിൽ വീഴ്ചയുണ്ടായെന്ന് കോൺഗ്രസ്

രാജസ്ഥാനിലെ ഉദയ്പൂരിൽ സഹപാഠിയുടെ കുത്തേറ്റ പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് ചികിത്സയിലിരിക്കെ കുട്ടി മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് സഹപാഠി കുട്ടിയെ തുടയിൽ കുത്തിപ്പരിക്കേൽപ്പിച്ചത്. ഭാട്ടിയനി ചോട്ട പ്രദേശത്തെ സർക്കാർ സ്‌കൂളിലാണ് സംഭവം. പിന്നാലെ, ഉദയ്പൂരിൽ സാമുദായിക സംഘർഷങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് ഉദയ്പൂരിലും സമീപ പ്രദേശങ്ങളിലും ജില്ലാ ഭരണകൂടം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഓഗസ്റ്റ് 16 വെളളിയാഴ്ചയാണ് വിദ്യാർഥികൾ തമ്മിലെ തർക്കത്തിനൊടുവിൽ കുട്ടിക്ക് കുത്തേറ്റത്. വിദ്യാർഥിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്,…

Read More

പത്താംക്ലാസുകാരനെ സഹപാഠി കുത്തിപ്പരുക്കേൽപ്പിച്ച സംഭവം; ഉദയ്പൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

രാജസ്ഥാനിലെ ഉദയ്പൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സാമുദായിക സംഘർഷ സാധ്യത കണക്കിലെടുത്താണ് നപടി. ഇന്നലെ രാത്രി മുതൽ 24 മണിക്കൂർ നേരത്തേക്ക് പ്രദേശത്ത് ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തി. പത്താം ക്ലാസുകാരനെ സഹപാഠി കുത്തിപ്പരുക്കേൽപ്പിച്ചതിന് പിന്നാലെയാണ് ചേരിതിരിഞ്ഞുള്ള ആക്രമണമുണ്ടായത്. ഭാട്ടിയനി ചോട്ട പ്രദേശത്തെ സർക്കാർ സ്‌കൂളിലായിരുന്നു സംഭവം. ആക്രമണത്തിൽ മൂന്നോ നാലോ കാറുകൾ അഗ്‌നിക്കിരയായി. നഗരത്തിലെ ബാപ്പൂ ബസാർ, ഹാത്തിപോലെ, ചേതക് സർക്കിൾ അടക്കമുള്ള മേഖലകളിലെ മാർക്കറ്റുകൾ ഇന്നലെ വൈകിട്ടോടെ അടച്ചു. ഷോപ്പിങ് മാളിനു നേരെയുണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്നു….

Read More

ഉദയ്പൂരിൽ പ്രസാദം കഴിച്ച നൂറിലധികംപേർ ആശുപത്രിയിൽ; അന്വേഷണം ആരംഭിച്ചു

രാജസ്ഥാനിലെ ഉദയ്പൂരിൽ ഭക്ഷ്യവിഷബാധയേറ്റ് നൂറിലധികംപേർ ആശുപത്രിയിൽ. രോഗലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയവർക്ക് പ്രാഥമിക പരിശോധനയിൽ ഭക്ഷ്യവിഷബാധ തെളിഞ്ഞതായി ബ്ലോക്ക് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സാകേത് ജെയിൻ പറഞ്ഞു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഇന്നലെ ഏകാദശി വ്രതമെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വ്രതമനുഷ്ഠിച്ചിരുന്നവർക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 1500പേരാണ് ഇതിൽ പങ്കെടുത്തത്. പരിപാടിക്ക് ശേഷം നിവേദ്യമായി ‘ഖിച്ഡി’ നൽകിയിരുന്നു. ഇത് കഴിച്ചവരിൽ പലർക്കും ഛർദിയും തലകറക്കവും അനുഭവപ്പെട്ടു. തളർച്ച അനുഭവപ്പെട്ടവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലെത്തിയവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു….

Read More

പരസ്യബോർഡ് ദുരന്തം: ഭാവേഷ് ഭിൻഡെ അറസ്റ്റിൽ

ഹോർഡിങ് തകർന്നുവീണ് 16 പേർ മരിച്ച സംഭവത്തിൽ ഇഗോ മീഡിയ കമ്പനി ഉടമ ഭാവേഷ് ഭിൻഡെ അറസ്റ്റിൽ. അപകടത്തിൽ നിരവധിപ്പേർക്കു പരുക്കേറ്റിരുന്നു. ഈ സംഭവത്തിലടക്കം 20 കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയവേയാണ് അറസ്റ്റ്. മനപ്പൂർവമല്ലാത്ത നരഹത്യ, പീഡനം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്. സംഭവം നടന്നയുടനെ ഫോൺ ഓഫ് ചെയ്ത് ഭാവേഷ് ഭിൻഡെ നാടുവിട്ടിരുന്നു. രാജസ്ഥാനിലെ ഉദയ്പുരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തിങ്കളാഴ്ചയായിരുന്നു ഘാട്കോപ്പറിലെ പെട്രോൾ പമ്പിനു മുകളിൽ കൂറ്റൻ പരസ്യബോർഡ് വീണുള്ള ദുരന്തം. മുംബൈ കോർപറേഷന്റെ…

Read More