
ബിജെപിക്ക് വീണ്ടും അധികാരം ലഭിച്ചാൽ ഏക സിവിൽ കോഡും , ‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിയും നടപ്പിലാക്കും ; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ബി.ജെ.പിക്ക് വീണ്ടും അധികാരം ലഭിച്ചാൽ അടുത്ത അഞ്ചു വർഷത്തിനിടെ ഏക സിവിൽകോഡും ‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിയും നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതേതര രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ നിയമങ്ങളുണ്ടാകരുതെന്ന് അംബേദ്കർ ഉൾപ്പെടെയുള്ള നേതാക്കൾ വ്യക്തമാക്കിയതാണെന്നും അദ്ദേഹം വാദിച്ചു. വാർത്താ ഏജൻസിയായ പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. നമ്മുടെ ഉത്തരവാദിത്തമാണ് ഏക സിവിൽകോഡ്. ഭരണഘടനാ ശിൽപികൾ സ്വതന്ത്ര്യത്തിനുശേഷം പാർലമെന്റിന്റെയും നിയമസഭകളുടെയും മേൽ ബാക്കിവച്ച ഉത്തരവാദിത്തമാണത്. കോൺസ്റ്റിറ്റിയുവെന്റ് അസംബ്ലി ആലോചിച്ചെടുത്ത നമ്മൾക്കു…