
ദുബൈയിൽ വ്യാജ ബാങ്കുകാർഡ് നിർമിച്ചാൽ 20 ലക്ഷം ദിർഹം പിഴ; മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ
വ്യാജ ബാങ്കുകാർഡ് നിർമിച്ചാൽ 20 ലക്ഷം ദിർഹം പിഴയെന്ന മുന്നറിയിപ്പുമായി ദുബൈ പബ്ലിക് പ്രോസിക്യൂഷൻ. ബാങ്ക് കാർഡുകൾ വ്യാജമായി നിർമിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചാൽ 20 ലക്ഷം ദിർഹം വരെ പിഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഡെബിറ്റ് കാർഡോ, ക്രഡിറ്റ് കാർഡോ പുനർ നിർമിക്കുകയോ, വ്യാജ രേഖ ചമച്ച് ഇലക്ട്രോണിക് പേയ്‌മെൻറ് നടത്തുകയോ ചെയ്താൽ തടവ് ശിക്ഷയോടൊപ്പം 500,000 ദിർഹമാണ് കുറഞ്ഞ പിഴ. ഇത് 20 ലക്ഷം ദിർഹം വരെ ഉയർന്നേക്കാം. വ്യാജ ഇലക്ട്രോണിക് പേയ്‌മെൻറ് കണ്ടെത്തിയാൽ 2021ലെ…