മാനസികവെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; മുംബൈയിൽ ഊബർ ഡ്രൈവർ അറസ്റ്റിൽ

മുംബൈയിൽ മാനസികവെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഊബർ ഡ്രൈവറെ ദാദർ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ഒരു മണിക്ക് വീടിന് പുറത്ത് നിന്ന പെൺകുട്ടിയെ ഇയാൾ ടാക്സിയിൽ മുംബൈ ചുറ്റിക്കാണിക്കാമെന്ന് പറഞ്ഞ് വിളിച്ചുകയറ്റുകയും പിന്നീട് പീഡിപ്പിക്കുകയുമായിരുന്നു. ശേഷം പെൺകുട്ടിയെ വാഹനത്തിൽ കയറ്റിയ സ്ഥലത്ത് തന്നെ തിരിച്ചിറക്കി വിടുകയും ചെയ്തു. വീട്ടിലെത്തിയ പെൺകുട്ടി നടന്ന കാര്യങ്ങൾ പറഞ്ഞതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.

Read More