
അബുദാബി എമിറേറ്റിൽ ഡ്രൈവറില്ലാ ഊബർ ടാക്സി പുറത്തിറക്കി ; വാണിജ്യാടിസ്ഥാനത്തിലുള്ള സേവനം അടുത്ത വർഷം മുതൽ
അബൂദബി എമിറേറ്റിൽ ഡ്രൈവറില്ലാ ഊബര്‍ ടാക്സി പുറത്തിറക്കി. ഡ്രൈവറില്ലാ വാഹന സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനമായ വി റൈഡുമായി സഹകരിച്ചാണ് അബൂദബിയിലെ വിവിധ ഇടങ്ങളില്‍ ഡ്രൈവറില്ലാ ഊബര്‍ ടാക്സി നിരത്തിലിറക്കിയത്. പ്രഖ്യാപനച്ചടങ്ങില്‍ പ്രസിഡന്‍ഷ്യല്‍ കോടതി ഡെപ്യൂട്ടി ചെയര്മാന് ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആൽ നഹ്യാന് സന്നിഹിതനായിരുന്നു. സഅദിയാത്ത് ഐലന്‍ഡ്, യാസ് ഐലന്‍ഡ്, സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ഡ്രൈവറില്ലാ ഊബര്‍ ടാക്സികള്‍ വിന്യസിക്കുക. വാണിജ്യാടിസ്ഥാനത്തില്‍ അടുത്തവര്‍ഷം സേവനം തുടങ്ങും. ആദ്യഘട്ടത്തില്‍ സുരക്ഷ ഓപറേറ്റര്‍ വാഹനത്തിലുണ്ടാകും. അബൂദബി…