
ലോക്‌സഭാ സുരക്ഷാ വീഴ്ച: പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തി; പരിചയപ്പെട്ടത് ഫേസ്‍ബുക്ക് വഴിയെന്ന് സൂചന
പാർലമെന്റിലെ സുരക്ഷാവീഴ്ചയിൽ യു.എ.പി.എ പ്രകാരം കേസെടുത്തെന്ന് ഡൽഹി പൊലീസ്. പ്രതികൾ പരിചയപ്പെട്ടത് ഫേസ് ബുക്ക് വഴിയാണെന്ന് സൂചനയുണ്ട്. പിടിയിലായ അഞ്ച് പേരെയും വിശദമായി ചോദ്യം ചെയ്യും. തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകപ്രശ്നം, മണിപ്പൂർ വിഷയങ്ങളിലുള്ള പ്രതിഷേധമാണുണ്ടായതെന്നാണ് പ്രതികളുടെ മൊഴി. ഇതിനായി, മാസങ്ങൾ നീണ്ട ഗൂഢാലോചനയുണ്ടായെന്നാണ് വിലയിരുത്തൽ. വിവിധ ട്രെയിനുകളിലൂടെയാണ് ഇവർ ഡൽഹിയിലെത്തുന്നത്.ജനുവരി മാസത്തിലാണ് ഇവർ ഗൂഢാലോചന തുടങ്ങിയത്. അതിനിടെ പ്രതികളിലൊരാൾ പാർലമെന്റിലെത്തുകയു സ്ഥിതികൾ വിലയിരുത്തുകയും ചെയ്തിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്‍റിനകത്ത് വെച്ച് പ്രതിഷേധിച്ച ഉത്തര്‍പ്രദേശ് സ്വദേശി സാഗർ ശർമ്മ, മൈസൂർ…