കളമശ്ശേരി സ്‌ഫോടനക്കേസ്: പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി

കളമശ്ശേരി യഹോവ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്‌ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന് മേല്‍ ചുമത്തിയിരുന്ന യുഎപിഎ കേസ് ഒഴിവാക്കി. സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് സംഘം, യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ യുഎപിഎ കമ്മിറ്റി പ്രതിക്കെതിരെ യുഎപിഎ വകുപ്പ് ചുമത്താനുള്ള നീക്കം തള്ളുകയായിരുന്നു. യുഎപിഎ വകുപ്പിനെതിരെയുള്ള ഇടതുപാര്‍ട്ടികളുടെ നയവും തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കളമശ്ശേരി സ്‌ഫോടനത്തില്‍ നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. കഴിഞ്ഞ ഒക്ടോബർ 29ന് രാവിലെ 9.30നായിരുന്നു കളമശേരി…

Read More

രാജ്യവിരുദ്ധ പരാമര്‍ശം; അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

എഴുത്തുകാരി അരുന്ധതി റോയിയെ യുഎപിഎ വകുപ്പ് പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. ഡൽഹിയ ലഫ്റ്റന്റ് ഗവർണർ വികെ സക്സേനയാണ് അനുമതി നൽകിയത്. 2010ൽ ഡൽഹയിലെ പരിപാടിയിൽ രാജ്യവിരുദ്ധപരാമർശം നടത്തിയെന്നായിരുന്നു ആരോപണം. അരുന്ധതിയെ കൂടാതെ കശ്മീർ സെൻട്രൽ യൂനിവേഴ്‌സിറ്റിയിലെ മുൻ പ്രഫസർ ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെപ്രോസിക്യൂട്ട് ചെയ്യാനും അനുമതി നൽകി. 2010 ഒക്ടോബറിൽ സുശീൽ പണ്ഡിറ്റ് എന്നയാൾ നൽകിയ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 2023 ഒക്ടോബറിൽ ഇരുവർക്കുമെതിരെ ഐപിസി 153എ, 153ബി, 505 വകുപ്പുകൾ പ്രകാരം…

Read More

ധബോൽക്കർ വധക്കേസ്; കോടതി വിധിയിൽ താൻ സന്തുഷ്ടനല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ

നരേന്ദ്ര ധബോൽക്കർ വധക്കേസിലെ കോടതി വിധിയിൽ താൻ സന്തുഷ്ടനല്ലെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ രം​ഗത്ത്. മാത്രവുമല്ല കൊലപാതകത്തിൽ പങ്കുള്ള വലതുപക്ഷ സംഘടനയായ സനാതൻ സൻസ്ത ഒരു തീവ്രവാദ സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു. സനാതൻ സൻസ്തയുടെ പങ്ക് എന്താണെന്നും കൊലപാതകത്തിന്‍റെ സൂത്രധാരൻ ആരാണെന്നും വ്യക്തമാക്കിയിട്ടില്ലെന്നും ചവാൻ പറഞ്ഞു. സനാതൻ സൻസ്തയെ നിരോധിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നെന്നും ആവശ്യം ഇപ്പോഴും കേന്ദ്രത്തിന്‍റെ പരിഗണനയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ഇന്നലെ പൂനെയിലെ യു.എ.പി.എ കേസുകൾക്കായുള്ള പ്രത്യേക…

Read More

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിൽ ഷാരൂഖ് സെയ്ഫിക്കെതിരേ യു.എ.പി.എ. ചുമത്തി

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരേ യുഎപിഎ ചുമത്തി. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. യുഎപിഎ ചുമത്തിയ സാഹചര്യത്തില്‍ കേസ് എന്‍ഐഎയ്ക്ക് കൈമാറിയേക്കുമെന്നാണ് സൂചന. ഐ.പി.സി. 307, 326 എ, 436, 438, റെയില്‍വേ ആക്ടിലെ 151 എന്നിങ്ങനെ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നത്. തീവ്രവാദബന്ധമുണ്ടെന്ന് എന്‍ഐഎ അടക്കം സൂചനകള്‍ നല്‍കിയിട്ടും പ്രതിക്കെതിരേ യുഎപിഎ ചുമത്താത്തതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഷാരൂഖ് സെയ്ഫിയെ പോലീസ്…

Read More

കോയമ്പത്തൂർ സ്‌ഫോടനം; യുഎപിഎ ചുമത്തി, പ്രതികളിൽ ചിലർ കേരളത്തിലേക്കു വന്നെന്ന് പൊലീസ്

കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ കാറിലുണ്ടായ സ്‌ഫോടനക്കസിൽ യുഎപിഎ ചുമത്തിയെന്ന് പൊലീസ് കമ്മിഷണർ. അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. കൂടുതൽ സ്ഥലങ്ങളിൽ പരിശോധന തുടരുന്നു. പ്രതികളിൽ ചിലർ കേരളത്തിലേക്കു വന്നെന്നും പൊലീസ് അറിയിച്ചു. സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ പത്തു പേർ കൈമാറി വന്നതാണ്. കൂടുതൽ ആളുകളെ ചോദ്യം ചെയ്യുമെന്നും കമ്മിഷണർ അറിയിച്ചു. അന്വേഷണം എൻഐഎയ്ക്ക് കൈമാറിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. വിവിധ അന്വേഷണ ഏജൻസികൾ വിവരങ്ങൾ പരിശോധിച്ചു വരികായാണെന്നും പൊലീസ് വ്യക്തമാക്കി. സ്‌ഫോടനത്തിൽ…

Read More