വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ പ്രതിപക്ഷം എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തത് ശരിയല്ലെന്നും വി.ഡി.സതീശന്‍. ……………………………. നോട്ട് നിരോധനം സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ 2016ലെ തീരുമാനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തോടും റിസര്‍വ് ബാങ്കിനോടും സുപ്രീം കോടതി നിര്‍ദ്ദേശം. 1000, 500 നോട്ടുകള്‍ അസാധുവാക്കിയത് സംബന്ധിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. 2016 നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീം…

Read More

നിയമ ലംഘനം നടത്തിയ ധന വിനിമയ സ്ഥാപനത്തിന് 1.925 ദശലക്ഷം ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

യുഎ ഇ : നിയമ ലംഘനം നടത്തിയ ധന വിനിമയ സ്ഥാപനത്തിന് 1.925 ദശലക്ഷം ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്. സ്ഥാപനത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. യു എ ഇ സെൻട്രൽ ബാങ്കിന്റെ അംഗീകാരം നേടാതെ ബിസിനസ് തുടർന്നതിനാലാണ് സെൻട്രൽ ബാങ്ക് പിഴ ചുമത്തിയിരിക്കുന്നത്. ഓരോ വർഷവും കോടിക്കണക്കിന് ഡോളർ ഇടപാടുകൾ നടത്തുന്ന യുഎഇയുടെ പണമയക്കലിലും കറൻസി എക്‌സ്‌ചേഞ്ച് വ്യവസായത്തിലും എക്‌സ്‌ചേഞ്ച് ഹൗസുകൾ പ്രധാന പങ്കാളിയാണ്. ചട്ടങ്ങൾ പാലിക്കാത്തതിന്റെ പേരിൽ എക്‌സ്‌ചേഞ്ച് മുൻപും എക്സ്ചേഞ്ച് ഹൗസുകൾക്ക്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

സംസ്ഥാനത്ത് കാസ്പ് പദ്ധതി വഴി ഇരട്ടിയാളുകള്‍ക്ക് സൗജന്യ ചികിത്സാ സഹായം നല്‍കാനായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2020ല്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി രൂപീകൃതമാകുമ്പോള്‍ ആകെ 700 കോടി രൂപയാണ് വര്‍ഷത്തില്‍ സൗജന്യ ചികിത്സയ്ക്കായി വിനിയോഗിച്ചത്. …………………………… കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന പ്രമുഖ നേതാക്കൾക്ക് ഉയര്‍ന്ന സ്ഥാനങ്ങൾ നൽകി കേന്ദ്ര നേതൃത്വം. പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിംഗിനെയും സുനിൽ ജാക്കറെയും ബിജെപി ദേശീയ എക്സിക്യുട്ടീവിൽ ഉൾപ്പെടുത്തി. ഇരുവരും കോൺഗ്രസ് വിട്ട് ബിജെപിയിൽ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീൽ നൽകും. മത്സ്യത്തൊഴിലാളി സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേരയാണ് ഇക്കാര്യം അറിയിച്ചത്. ……………………………………. താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിഞ്ഞ് പോകാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയെന്ന മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ വാദം തെറ്റ്. രാജേന്ദ്രൻ താമസിക്കുന്ന വീടിനല്ല പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീടിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയതെന്നാണ് വിവരം. ……………………………………. വീട്ടുമുറ്റത്തുനിന്ന് ചാരായം വാറ്റുന്നതിനിടയിൽ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ലോകകപ്പിൽ മെക്സിക്കോക്കെതിരെയുള്ള നിർണായക മത്സരത്തിൽ അർജന്റീനയുടെ വിജയമാഘോഷിച്ച് മന്ത്രി വി ശിവൻകുട്ടിയും മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണിയും. കടുത്ത അർജന്റീന ആരാധകരായ ഇരുവരും ഫേസ്ബുക്കിൽ ആഹ്ലാദം പങ്കുവെച്ചു. മെസിയുടെ ഫോട്ടോക്കൊപ്പം ഇതെന്റെ രക്തമാണിതെൻ്റെ മാംസമാണിതെടുത്തു കൊൾക എന്ന കവിതാ ശകലവും എഴുതിയാണ് ശിവൻകുട്ടി ജയമാഘോഷിച്ചത്. പഴശ്ശിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേ ഉള്ളൂ എന്നായിരുന്നു എംഎം മണിയുടെ കമന്റ്. ……………………………………. പാൽ വിലവർധനയുടെ പ്രയോജനം കർഷകർക്കെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വില കൂട്ടുന്ന സാഹചര്യത്തിൽ മായം കലർന്ന പാലെത്തുന്നത്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

വേങ്ങരയിൽ അധ്യാപികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഇയ്യാളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് പയ്യോളി സ്വദേശി രാംദാസ് (44 ) ആണ് അറസ്റ്റിലായത്. വേങ്ങര ഗേൾസ് സ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ചുമതലയുള്ള അധ്യാപകനാണ്. മരിച്ച അധ്യാപികയുമായി രാംദാസിനെന്ന് അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. …………………………. പിഞ്ചുകുഞ്ഞിനെ കൊത്തി പരുക്കേൽപ്പിച്ച പൂവൻ കോഴിയുടെ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ മുത്തച്ഛൻ നൽകിയ പരാതിയിൽ ഐപിസി സെക്ഷൻ 324…

Read More

​ഗൾഫ് വാർത്തകൾ

രാജ്യത്ത് ആരോഗ്യ മേഖല സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കാലിബ്രേഷൻ സെന്റർ സ്ഥാപിക്കാനൊരുങ്ങി സൗദി ആരോഗ്യ മന്ത്രാലയം. സ്വകാര്യ മേഖലാ പങ്കാളിത്തത്തോടെ രാജ്യത്ത് കാലിബ്രേഷൻ സെന്റർ സ്ഥാപിക്കുന്നതിന് ആരോഗ്യ മന്ത്രാലയം ധാരണയിലെത്തി. സ്വകാര്യ ആരോഗ്യ മേഖലയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിക്ക് പരസ്പര ധാരണയായി. സഹകരണ കരാറിൽ ആരോഗ്യ മന്ത്രാലയവും സ്വകാര്യ ആരോഗ്യ മേഖല സ്ഥാപനങ്ങളും ഒപ്പ് വെച്ചു. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുക, മെഡിക്കൽ ഉപകരണങ്ങളുടെ പരിശോധനയും ഗുണമേൻമയും ഉറപ്പ് വരുത്തുക, ചികിൽസാ രീതികളിലെ നൂതന സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക, രോഗങ്ങൾ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിൽ രണ്ടാഴ്ചയോളമായി ദയാബായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കാതെ ദയാബായി. 90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്നാണ് സർക്കാരിന്റെ ഉറപ്പ് നൽകിയത്. എന്നാൽ മുഴുവൻ ആവശ്യവും നടപ്പിലാക്കാതെ പിന്നോട്ടില്ലെന്ന് ദയാബായി നിലപാടെടുത്തു. എയിംസ് സ്ഥാപിക്കുന്നതിനുള്ള പരിഗണനാ പട്ടികയിൽ കാസർകോടും ഉൾപ്പെടുത്തണം എന്നതടക്കമുള്ള ആവശ്യങ്ങളുമായാണ് ദയാബായി നിരാഹാര സമരം ആരംഭിച്ചത്. സമര സമിതി മുന്നോട്ട് വെച്ച കാര്യങ്ങളിൽ 90 ശതമാനവും പരിഗണിക്കാൻ കഴിയുന്നവയാണെന്നാണ് മന്ത്രി ആർ ബിന്ദു പ്രതികരിച്ചത്. കൂടാതെ സമര സമിതി നേതാക്കളുമായുള്ള ചർച്ച ഫലപ്രദമായിരുന്നുവെന്നും…

Read More

ഗാർഹിക തൊഴിലാളികൾക്ക് ആഴ്ചയിൽ ശമ്പളത്തോടെ അവധി പ്രഖ്യാപിച്ച് യുഎഇയിൽ

യുഎഇയിലെ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഗാർഹിക തൊഴിലാളികളെ സംബന്ധിച്ച 2022 ലെ ഫെഡറൽ നിയമം നമ്പർ 9 പുറപ്പെടുവിച്ചതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം പറഞ്ഞു. സെപ്റ്റംബർ 9 ന് പുറപ്പെടുവിച്ച നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും. ഇത് ഗാർഹിക തൊഴിൽ നിയമത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്നു. തൊഴിലാളികൾ, തൊഴിലുടമകൾ, റിക്രൂട്ട്‌മെന്റ് ഏജന്റ് തുടങ്ങി എല്ലാ കക്ഷികളുടെയും അവകാശങ്ങൾ നിയമം ഉറപ്പുനൽകുന്നു. നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് അനുസരിച്ച്…

Read More

കേരളത്തിൽ വീണ്ടും മങ്കി പോക്സ്; രോഗബാധ വിദേശത്ത് നിന്ന് എത്തിയ കാസർകോട് സ്വദേശിക്ക്

സംസ്ഥാനത്ത് വീണ്ടും മങ്കി പോക്‌സ് ബാധ. കാസർകോട് ജില്ലയിലാണ് ഒരു കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇയിൽ നിന്ന് വന്ന കാസർകോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും മങ്കിപോക്സ് സ്ഥിരീകരിക്കുന്നത്. മുൻപ് സംസ്ഥാനത്ത് നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.

Read More