ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

സോവറിൻ ഗോൾഡ് രണ്ട് ഘട്ടങ്ങളായി പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്. ഡിസംബർ, മാർച്ച് മാസങ്ങളിൽ പൊതു സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. എട്ട് വർഷമായിരിക്കും ഈ ബോണ്ടുകളുടെ കാലാവധി. അതേസമയം അഞ്ച് വർഷത്തിന് ശേഷം എപ്പോൾ വേണമെങ്കിലും പിൻവലിക്കാൻ കഴിയും. 2.5 ശതമാനമാണ് പലിശ. സർക്കാരിന് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആണ് ഈ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത്. …………………………………. ഇന്ത്യൻ ഓഹരി വിപണികളിൽ ഇന്നും കനത്ത നഷ്ടം. ബിഎസ്ഇ സെൻസെക്സ് 461 പോയിൻറ് ഇടിഞ്ഞ്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

എരുമേലി കണ്ണിമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് പത്ത് വയസുകാരി മരിച്ചു. ചെന്നൈ താംബരം സ്വദേശിനി സംഘമിത്രയാണ് മരിച്ചത്.16 പേർക്ക് പരിക്കേറ്റു. ഗുരുതരമായ പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ………………………………….. കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിൽ‌ ബിജെപി വനിത കൗൺസിലർമാർ മേയറുടെ വഴിതടഞ്ഞു. നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്ന് മേയർ ഡയസിലെത്തി. പോലീസും എൽഡിഎഫ് വനിതാ കൌൺസിലർമാരും ചേർന്ന് മേയറെ ഡയസിലെത്തിക്കുകയായിരുന്നു. പിന്നാലെ ഒൻപത് വനിതാ ബിജെപി…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടുകളിൽ ക്രമക്കേട് നടത്തി 12 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരൻ റിജിലിനെ ക്രൈം ബ്രാഞ്ച് പിടികൂടി. കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധുവീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് റിജിലിനെ പിടികൂടിയത്. …………………………………….. കേന്ദ്രസർക്കാരിനെ കണക്കറ്റ് പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്ര. രാജ്യത്തെ സാമ്പത്തിക വളർച്ച സംബന്ധിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു തൃണമൂൽ എംപിയുടെ പരിഹാസം. സാമ്പത്തിക മേഖല തകർന്നുകൊണ്ടിരിക്കുകയാണ്; എന്നിട്ടും രാജ്യം വികസനത്തിന്റെ പാതയിലാണെന്ന്…

Read More

ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്ത്യയുടെ പണപ്പെരുപ്പം ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തി. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബറിലെ മൊത്തവില പണപ്പെരുപ്പം 8.39 ശതമാനത്തിൽ നിന്നും 5.85 ശതമാനമായി കുറഞ്ഞു. 2021 ഏപ്രിൽ മുതൽ തുടർച്ചയായി 18 മാസങ്ങളിൽ 10 ശതമാനത്തിന് മുകളിലുണ്ടായിരുന്ന മൊത്തവില പണപ്പെരുപ്പമാണ് തുടർച്ചയായ രണ്ടാം മാസവും ഒറ്റ അക്കത്തിൽ നിന്ന് കരകയറാൻ സാധിക്കാതെ നിൽക്കുന്നത്. …………………………………………. ഇന്ത്യൻ ഓഹരി വിപണികളിൽ ഇന്ന് നേട്ടം. ബിഎസ്ഇ സെൻസെക്സ് 144 പോയിൻറ് ഉയർന്ന് 62,677 ലും ദേശീയ സൂചിക നിഫ്റ്റി…

Read More

യു എ ഇ യിൽ അന്തരീക്ഷ താപ നില താഴുന്നു, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യത

യു എ ഇ : യു എ ഇ യിൽ അന്തരീക്ഷ താപനില താഴുന്നു. രാജ്യം പൂർണ്ണമായും തണുത്ത കാലാവസ്ഥയിലേക്ക് കടന്നു കഴിഞ്ഞു.ഇതിന്റെ ഭാഗമായി താപനില ക്രമാതീതമായി കുറഞ്ഞു വരികയാണ്. യു എ ഇ യിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില 27 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. മുൻ ദിവസങ്ങളേക്കാൾ ഏറ്റവും കുറഞ്ഞ താപനിലയാണിത്. വൈകുന്നേരങ്ങളിലെ താപനില 17 ഡിഗ്രി സെൽഷ്യസിനും 18 ഡിഗ്രി സെൽഷ്യസിനുമിടയിലായിരിക്കും. കുന്നിൻ പ്രദേശങ്ങളിൽ അന്തരീക്ഷ താപനില 11 ഡിഗ്രി സെൽഷ്യസ് വരെ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇറാനിലെ മുടി മുറിച്ചുള്ള പ്രതിഷേധത്തിന് ഐഎഫ്എഫ്‌കെ വേദിയിൽ പിന്തുണ. ഇറാനിയൻ സംവിധായിക മഹ്നാസ് മുഹമ്മദിയുടെ മുറിച്ച മുടി വേദിയിൽ കാണിച്ച് ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരിയാണ് പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. …………………………… മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണമെന്ന ആവശ്യത്തിലൂന്നിയ ഹർജിയിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യം ചൂണ്ടികാട്ടി കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ദേശീയ വനിതാ കമ്മീഷൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. …………………………… മുഖ്യമന്ത്രി സ്ഥാനത്തിനായി…

Read More

രാജ്യാന്തര സ്വർണ വ്യാപാര രാജ്യമെന്ന പേര് സ്വന്തമാക്കി യു എ ഇ ; ആദ്യ ശുദ്ധ സ്വർണ ഇടപാട് ഇന്ത്യയുമായി

  അബുദാബി∙: ഇടനിലക്കാരില്ലാതെ ഇന്ത്യയിലേക്ക് ശുദ്ധ സ്വർണ്ണമെത്തിച്ച് യു എ ഇ. ചരിത്രത്തിൽ ആദ്യമായാണ് യുഎഇ ഗുഡ് ഡെലിവറി അംഗീകാരമുള്ള സ്വർണം രാജ്യാന്തര തലത്തിൽ ക്രയവിക്രയം ചെയ്യപ്പെടുന്നത്. ഇതോടു കൂടി യു എ ഇ രാജ്യാന്തര സ്വർണ വ്യാപാര രാജ്യമെന്ന പേരു സ്വന്തമാക്കുകയാണ്. ഇന്ത്യ ഇന്റർനാഷനൽ ബുള്ളിയൻ എക്‌സ്‌ചേഞ്ച് (ഐഐബിഎക്സ്) വഴിയാണ് ശുദ്ധസ്വർണം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത്. രാജ്യാന്തര നിലവാരം അനുസരിച്ച് യുഎഇ ഗുഡ് ഡെലിവറി (യുഎഇജിഡി) അംഗീകാരമുള്ള സ്വർണ ബാർ ഇടപാടാണു നടന്നിരിക്കുന്നത്. ശുദ്ധ സ്വർണവും…

Read More

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വിഴിഞ്ഞത്ത് തുറമുഖ നിർമാണം പുനരാരംഭിച്ചു. സമരപ്പന്തൽ പൊളിച്ചുനീക്കിയതോടെയാണ് നിർമാണ സാമഗ്രികൾ വിഴിഞ്ഞത്തേക്ക് എത്തിച്ചത്. നഷ്ടപ്പെട്ട സമയം നികത്തുന്നതിനായി ഇരട്ടി വേഗത്തിൽ നിർമാണം പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. ………………………….. ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കേറുന്നു. ഇന്ന് ഉച്ചവരെ 60000 ആളുകൾ ദർശനം നടത്തിയെന്നാണ് കണക്ക്. വെർച്വൽ ക്യൂ വഴി 93600 പേരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ………………………….. തിരുവനന്തപുരത്ത് അമ്മയെയും മകളെയും കടലിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാഹിൻ കണ്ണിനെയും കൊണ്ട്…

Read More

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

കേരള സർവ്വകലാശാല വിസി നിയമനം വൈകുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. വിസിയെ നിശ്ചയിക്കാനുള്ള സെർച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനുള്ളിൽ നിശ്ചയിക്കണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവ്. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അംഗത്തെ നിശ്ചയിക്കാൻ വൈകുന്നതിനെതിരെ സെനറ്റ് അംഗം എസ് ജയറാം ആണ് ഹർജി നൽകിയത്. …………………………… മദ്യത്തിന്റ പൊതുവിൽപ്പന നികുതി നാല് ശതമാനം വർദ്ധിപ്പിക്കണമെന്ന ബില്ലിൽ സംസ്ഥാനത്ത് ചർച്ച തുടങ്ങി. ലാഭം മദ്യകമ്പനികൾക്ക് മാത്രമെന്ന് പ്രതിപക്ഷം പറഞ്ഞു. സർക്കാരിന്റെ ഈ നയം അംഗീകരിക്കാൻ കഴിയില്ലെന്ന് പിസി…

Read More

ജോലിക്കിടെ കൈ അറ്റ് പോയ തൊഴിലാളിക്ക് ഒരു ലക്ഷം ദിർഹം നഷ്ട പരിഹാരം വിധിച്ച് കോടതി

യു എ ഇ : റസ്റ്റോറന്റിൽ വെയിറ്ററായി ജോലി ചെയ്യുന്നതിനിടെ യന്ത്രത്തിൽ കുടുങ്ങി കൈ അറ്റുപോയ തൊഴിലാളിക്ക് 100,000 ദിർഹം നഷ്ടപരിഹാരം വിധിച്ച് അബുദാബി സിവിൽ കോടതി. തൊഴിലുടമയാണ് നഷ്ടപരിഹാരത്തുക നൽകേണ്ടത്. തനിക്ക് അനുഭവപ്പെട്ട വേദനയ്ക്കും കൈ നഷ്‌ടത്തിനും നഷ്ടപരിഹാരമായി തൊഴിലുടമ 200,000 ദിർഹം നൽകണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി നൽകിയ കേസിലാണ് തൊഴിലാളിക്ക് അനുകൂലമായി വിധി വന്നത്. തൊഴിലിടത്തിലെ സുരക്ഷയിൽ തൊഴിലുടമ വീഴ്ച വരുത്തിയിരുന്നുവെന്നും, ജോലിക്ക് അനുകൂലമായ സുരക്ഷാ സാഹചര്യം നൽകാതിരുന്നതിനാലാണ് തനിക്ക് വലതു കൈ നഷ്ടപ്പെട്ടതെന്നും…

Read More