ഓവർടൈം ജോലിക്ക് മാനദണ്ഡം പ്രഖ്യാപിച്ച് യു.എ.ഇ

ഓവർടൈം ജോലിക്കുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യു.എ.ഇ തൊഴിൽ മന്ത്രാലയം. ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ ജീവനക്കാർക്ക് അധികസമയം ജോലി നൽകാൻ പാടില്ലെന്ന് മന്ത്രാലയം നിർദേശിക്കുന്നു. എന്നാൽ, ചില ഇളവുകളും ഇക്കാര്യത്തിൽ മന്ത്രാലയം നൽകുന്നുണ്ട്. ഓവർ ടൈം ജോലി ചെയ്യണമെന്ന് ജീവനാക്കാരോട് ആവശ്യപ്പെടാൻ തൊഴിൽ ദാതാവിന് അവകാശമുണ്ട്. എന്നാൽ, ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ അധിക സമയ ജോലി ചെയ്യിക്കാൻ പാടില്ലെന്ന് യു.എ.ഇ തൊഴിൽ മന്ത്രാലയം ഇതുസംബന്ധിച്ച മാനദണ്ഡങ്ങളിൽ വ്യക്തമാക്കുന്നു. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ രണ്ട് മണിക്കൂറിൽ…

Read More

യുഎഇയിൽ തൊഴിൽ കരാറിന് സമയപരിധി ഡിസംബർ 31 വരെ നീട്ടി

യുഎഇയിൽ തൊഴിൽ കരാർ ലിമിറ്റഡ് കോൺട്രാക്ടിലേക്കു മാറ്റാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി. ഫെബ്രുവരി ഒന്നിനകം മാറ്റണമെന്നായിരുന്നു കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നത്. ഇതേ തുടർന്ന് തൊഴിൽ കരാർ മാറ്റാനായി വിവിധ കമ്പനികൾ കൂട്ടത്തോടെ എത്തിയത് എമിഗ്രേഷനിലും ടൈപ്പിങ് സെന്ററിലും തിരക്കിനിടയാക്കി. കുറഞ്ഞ സമയത്തിനകം എല്ലാ കമ്പനിക്കാർക്കും മാറ്റാനാവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സാവകാശം നൽകിയതെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. പുതിയ തൊഴിൽ നിയമം അനുസരിച്ച് അൺലിമിറ്റഡ് കോൺട്രാക്ട് ജനുവരി മുതൽ ഇല്ലാതായിരുന്നു. നിലവിൽ ഈ കരാറിലുള്ളവർ…

Read More

യു.എ.ഇയിൽ തൊഴിൽകരാറുകൾ നിശ്ചിതകാല കരാറുകളാക്കി മാറ്റാൻ നിർദ്ദേശം; ഫെബ്രുവരി 1 ന് സമയപരിധി അവസാനിക്കും

യു.എ.ഇയിലെ മുഴുവൻ തൊഴിൽകരാറുകളും ഫെബ്രുവരി ഒന്നിന് മുമ്പ് നിശ്ചിതകാല തൊഴിൽകരാറുകളാക്കി മാറ്റണം. പുതിയ തൊഴിൽ നിയമപ്രകാരം അനിശ്ചിതകാല കരാറുകൾ നിർത്തലാക്കിയ സാഹചര്യത്തിലാണ് നടപടി. എന്നാൽ, എത്രകാലത്തേക്ക് വേണമെങ്കിലും കരാറുണ്ടാക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. നേരത്തേ യു.എ.ഇയിൽ അൺലിമിറ്റ്ഡ് കോൺട്രാക്ട്, ലിമിറ്റഡ് കോൺട്രാക്ട് എന്നിങ്ങനെ രണ്ടുതരത്തിൽ തൊഴിൽ കരാറുകളുണ്ടായിരുന്നു. എന്നാൽ, പുതിയ തൊഴിൽ നിയമം അൺലിമിറ്റഡ് കോൺട്രാക്ടുകൾ നിർത്തലാക്കി. നിലവിലെ മുഴുവൻ തൊഴിൽ കരാറുകളും ലിമിറ്റഡ് കോൺട്രാക്ടാക്കി മാറ്റാൻ അനുവദിച്ച സമയം ഈവർഷം ഫെബ്രുവരി ഒന്നിന് അവസാനിക്കും. നിലവിൽ അനിശ്ചിതകാല കരാറിൽ…

Read More

യുഎഇയിൽ സാംബിയ സൗരോർജ പദ്ധതിക്കായി 200 കോടി ഡോളർ

200 കോടി ഡോളർ ചെലവിൽ യുഎഇ സാംബിയയിൽ സൗരോർജ പദ്ധതികൾ വികസിപ്പിക്കും. കരാറിൽ സാംബിയ സർക്കാർ ഉടമസ്ഥതയിലുള്ള സെസ്‌കോയുമായി യുഎഇയുടെ പുനരുപയോഗ ഊർജ കമ്പനിയായ മസ്‌ദാർ ഒപ്പിട്ടു. നിക്ഷേപം സുഗമമാക്കുന്നതിന് ഇരുരാജ്യങ്ങളുടെയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനി രൂപീകരിക്കും. ആദ്യഘട്ടത്തിൽ 500 മെഗാവാട്ട് സൗരോർജം ഉൽപാദിപ്പിക്കും. അത് 2000 മെഗാവാട്ടാക്കി വർധിപ്പിക്കാനാണ് പദ്ധതി.

Read More

യു എ ഇയിലേക്ക് പതിനായിരം ദിർഹത്തിന് മുകളിലെ ഇറക്കുമതി; വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷൻ നിർബന്ധം

യു എ ഇയിലേക്ക് പതിനായിരം ദിർഹത്തിനോ, അതിന് മുകളിലോ മൂല്യമുള്ള ചരക്കുകൾ ഇറക്കുമതി ചെയ്യാൻ ഇനി മുതൽ വിദേശകാര്യമന്ത്രാലയത്തിന്റെ അറ്റസ്റ്റേഷൻ നിർബന്ധമാകും. ഫെബ്രുവരി ഒന്ന് മുതലാണ് പുതിയ നിബന്ധന നിലവിൽ വരിക. ഇൻവോയ്സുകൾ സാക്ഷ്യപ്പെടുത്താൻ ഓൺലൈൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പതിനായിരം ദിർഹത്തിനോ, അതിന് മുകളിലോ മൂല്യമുള്ള ഇറക്കുമതിക്ക് യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് ഇൻവോയിസുകൾ സാക്ഷ്യപ്പെടുത്തേണ്ടത്. 150 ദിർഹമാണ് ഇംപോർട്ട് ഇൻവോയ്സ്, സർട്ടിഫിക്കറ്റ് ഓഫ് ഒറിജിൻ തുടങ്ങിയ രേഖകൾ അറ്റസ്റ്റ് ചെയ്യാൻ ഈടാക്കുക….

Read More

യു എ ഇയിൽ ബിസിനസ് ആരംഭിക്കാനുള്ള പ്രായം 18 വയസാക്കി; നിയമത്തിൽ മാറ്റം

യു എ ഇയിൽ ബിസിനസ് ആരംഭിക്കാനുള്ള പ്രായം 18 വയസാക്കി കുറച്ചു. നേരത്തേ 21 വയസായിരുന്നു വ്യവസായം ആരംഭിക്കാനുള്ള കുറഞ്ഞ പ്രായം. രാജ്യത്ത് നടപ്പാക്കുന്ന പുതിയ വാണിജ്യ നിയമത്തിലാണ് ഈ മാറ്റം. യു.എ.ഇ സാമ്പത്തികകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ സലാഹ് വാർത്തസമ്മേളനത്തിലാണ് പുതിയ വാണിജ്യ നിയമത്തിലെ മാറ്റങ്ങൾ അറിയിച്ചത്. ഇസ്ലാമിക് ബാങ്കിങ്ങിന് ഊന്നൽ നൽകുന്നതാണ് പുതിയ നിയമം. രാജ്യത്തെ ബിസിനസ് മേഖലയുടെ വളർച്ച ലക്ഷ്യമിട്ടുള്ള നയങ്ങളാണ് പുതിയ നിയമത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. വാണിജ്യരംഗത്തെ ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുന്ന…

Read More

സമൂഹ മാധ്യമങ്ങളിൽ കരുതലില്ലെങ്കിൽ ജയിലിലാകുമെന്ന് ഷാർജാ പൊലീസ്

ആളുകളെ അപകീർത്തിപ്പെടുത്താനും സദാചാര ധാർമിക മൂല്യങ്ങൾക്ക് വിരുദ്ധമായതു പങ്കുവയ്ക്കാനും സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചാൽ ജയിൽ ശിക്ഷയ്‌ക്കൊപ്പം വൻ തുക പിഴ നൽകേണ്ടി വരുമെന്നു ഷാർജാ പൊലീസ് അറിയിച്ചു. ആരോഗ്യപരവും സർഗാത്മകവുമായിരിക്കണം സമൂഹമാധ്യമങ്ങളോടുള്ള സമീപനം. നിഷേധാത്മക രീതിയിൽ മറ്റുള്ളവരെ അസഭ്യം പറയാൻ ഉപയോഗിച്ചാൽ കർശന നടപടിയുണ്ടാകും. സമൂഹമാധ്യമങ്ങളിലെ മോശം ഇടപെടലുകളെ കുറിച്ച് കഴിഞ്ഞ വർഷം 85 പരാതികൾ ഷാർജ പൊലീസിൽ ലഭിച്ചു. ജയിൽ ശിക്ഷയ്ക്കു പുറമേ 2.5 – 5 ലക്ഷം ദിർഹമായിരിക്കും പിഴ. ഫെഡറൽ നിയമം 34…

Read More

ഐ.എൽ.ടി ട്വൻറി ലീഗ്; യു.എ.ഇ ക്രിക്കറ്റിന് കരുത്ത് പകരുമെന്ന് കീറൺ പൊള്ളാഡും ഡൈ്വൻ ബ്രാവോയും

യു.എ.ഇ ആതിഥ്യമരുളുന്ന പ്രഥമ ഇൻറർനാഷനൽ ലീഗ് ട്വൻറി 20 ചാമ്പ്യൻഷിപ്പ് യു.എ.ഇ ക്രിക്കറ്റിന് കരുത്ത് പകരുമെന്ന് വെസ്റ്റിൻഡീസ് താരങ്ങളായ കീറൺ പൊള്ളാഡും ഡൈ്വൻ ബ്രാവോയും. ജെ.ബി.എസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ആസ്ഥാനമായ ജെ.ബി.എസ് ഗവൺമെൻറ് ട്രാൻസക്ഷൻ സെൻററിൽ ഗോൾഡൻ വിസ ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു ഇരുവരും. നിരവധി യുവതാരങ്ങളുള്ള നാടാണ് യു.എ.ഇ. ഇവർക്ക് ക്രിക്കറ്റിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഈ ചാമ്പ്യൻഷിപ്പ് ഉപകാരപ്പെടും. മികച്ച പരിശീലകരുടെ കീഴിൽ പരിശീലനം നടത്താൻ അവർക്ക് അവസരം ലഭിക്കും. യു.എ.ഇയുടെ ഗോൾഡൻ വിസ…

Read More

റീട്ടെയിൽമീ അവാർഡ് കരസ്ഥമാക്കി ലുലു ഗ്രൂപ്പ്

റീട്ടെയിൽമീ അവാർഡുകൾ വിതരണം ചെയ്തു. മികച്ച റീട്ടെയ്ൽ സ്ഥാപനങ്ങൾക്കുള്ള വാർഷിക റീട്ടെയിൽമീ അവാർഡ് കരസ്ഥമാക്കി ലുലു ഗ്രൂപ്പ്. മോസ്റ്റ് അഡ്മേഡ് റീട്ടെയ്ൽ കമ്പനി ഓഫ് ദി ഇയർ അവാർഡാണ് ലുലുവിനു ലഭിച്ചിരിക്കുന്നത്. ഇതിനു പുറമെ മോസ്റ്റ് റസ്പോൺസബിൾ റീട്ടെയ്‌ലർ, ടോപ് ഒമ്നി ചാനൽ റീട്ടെയ്‌ലർ എന്നീ അവാർഡുകളും ലുലുവിനു ലഭിച്ചു. ലുലു ഡയറക്ടർ എം.എ. സലീമാണ് അവാർഡ് ഏറ്റുവാങ്ങിയത്. യുഎഇ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ റീട്ടെയിലർമാരിൽ നിന്ന് 135-ലധികം നോമിനേഷനുകളാണ് ലഭിച്ചത്….

Read More

ഇത്തിഹാദ് റെയിൽ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ കടൽ പാലം സജ്ജമായി

ഇത്തിഹാദ് റെയിലിന്റെ ഭാഗമായ ആദ്യകടൽപാലം പ്രവർത്തന സജ്ജമായി. അബൂദബിയിലെ ഖലീഫ തുറമുഖത്തെ ഇത്തിഹാദ് റെയിലിന്റെ പ്രധാന പാതയുമായി ബന്ധിപ്പിക്കുന്നതിനാണ് പാലം നിർമിച്ചത്. തുറമുഖത്തെത്തുന്ന ചരക്കുകൾ അതിവേഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാൻ ഈ പാത സഹായിക്കും. റോഡിലൂടെ കടന്നുപോകുന്ന 300 ലോറികൾക്ക് തുല്യമായ അളവിൽ ചരക്കുകളുമായി ഇത്തിഹാദ് ട്രെയിനിന്പാതയിലൂടെ കടന്നുപോകാനാകും. ഇതോടെ ചരക്കുനീക്കം വേഗത്തിലാകും. ഒപ്പം റോഡുകളിലെ തിരക്കും നിയന്ത്രിക്കാനാവും. എന്നാൽ ചരക്കുനീക്കം ആരംഭിക്കുന്ന തിയ്യതി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. 4,000 ടണ്ണിലധികം സ്റ്റീൽ, ഏകദേശം 18,300 ക്യുബിക്…

Read More