യുഎഇയുടെ വിദേശവ്യാപാരം 2.2 ലക്ഷം കോടി ദിർഹമായി ഉയർന്നു

യുഎഇയുടെ വിദേശവ്യാപാരം 17% വർധിച്ച് 2.2 ലക്ഷം കോടി ദിർഹമായി ഉയർന്നു. കഴിഞ്ഞ വർഷം 2 ലക്ഷം കോടി ദിർഹമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. വിദേശവ്യാപാരം 2 ലക്ഷം കോടി  ദിർഹത്തിനു മുകളിൽ കടക്കുന്നതും ആദ്യമാണ്.  എണ്ണയിതര വ്യാപാരം 28% വർധിച്ച് 1.91 ലക്ഷം കോടി  ഉയർന്നു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് വിദേശ വ്യാപാരത്തിൽ രാജ്യത്തിന്റെ മുന്നേറ്റം വിശദീകരിച്ചത്.

Read More

ജൂലൈ 1ന് മുൻപ് 1% സ്വദേശിവൽക്കരണം പൂർത്തിയാക്കണം; യുഎഇയിൽ ആളൊന്നിനു 7000 ദിർഹം പിഴ

യുഎഇയിൽ ജൂലൈ 1ന് മുൻപ് 1% സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത സ്വകാര്യ കമ്പനികൾക്ക് 7000 ദിർഹം പിഴ ചുമത്തുമെന്നു മാനവവിഭവ ശേഷി മന്ത്രി ഡോ. അബ്ദുൽ റഹ്‌മാൻ അൽ അവാർ. നേരത്തെ ഒരു വർഷത്തെ മുഴുവൻ കണക്കെടുപ്പിനു ശേഷമായിരുന്നു നടപടി എങ്കിൽ ഇനി മുതൽ അർധ വാർഷിക കണക്കെടുപ്പ് നടത്തി പിഴ ഈടാക്കും. കമ്പനിയിലെ ജീവനക്കാരുടെ മൊത്തം എണ്ണത്തിന്റെ 1 ശതമാനം കണക്കാക്കി ആളൊന്നിനാണ് 7000 ദിർഹം പിഴ. കണക്കു പ്രകാരം 10 സ്വദേശികൾക്കു നിയമനം നൽകേണ്ട സ്ഥാപനമാണെങ്കിൽ,…

Read More

യു.എ.ഇ സർവകലാശാല പ്രവേശന നടപടി എളുപ്പമാക്കി വിദ്യാഭ്യാസ മന്ത്രാലയം; 2023-24 അധ്യയന വർഷത്തിൽ പുതിയ രീതി പ്രാബല്യത്തിൽ വരും

യു.എ.ഇയിൽ യൂണിവേഴ്സിറ്റി പ്രവേശന നടപടി എളുപ്പമാക്കി വിദ്യാഭ്യാസ മന്ത്രാലയം. സർവകലാശാലകളിലെ അഡ്മിഷന് ഇനി എംസാറ്റ് പരീക്ഷ നിർബന്ധമില്ല. 2023-24 അധ്യയന വർഷത്തിൽ പുതിയ രീതി പ്രാബല്യത്തിൽ വരും. യു.എ.ഇയിൽ ഇതുവരെ സർവകലാശാല പ്രവേശനത്തിനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിക്കുന്നതിനും എമിറേറ്റ്സ് സ്റ്റാൻഡൈസേഷൻ ടെസ്റ്റ് അഥവാ എംസാറ്റ് പരീക്ഷ പാസാവേണ്ടത് നിർബന്ധമായിരുന്നു. ഈ നിബന്ധന ഒഴിവാക്കിയതോടെ പ്രവാസികളടക്കം വിദ്യാർഥികൾക്ക് എംസാറ്റ് കടമ്പയില്ലാതെ യു.എ.ഇയിലെ സർവകലാശാലകളിൽ പ്രവേശനം നേടാൻ കഴിയും. വിദ്യാർഥികളുടെ നിലവാരം പരിശോധിക്കാനായിരുന്നു എംസാറ്റ് പരീക്ഷ. അതേസമയം…

Read More

അഴിമതി കുറഞ്ഞ ഒന്നാമത്തെ അറബ് രാജ്യമായി യുഎഇ; ഖത്തർ രണ്ടാമത്

ഏറ്റവും അഴിമതി കുറഞ്ഞ അറബ് രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാം സ്ഥാനത്ത്. ട്രാൻസ്പെരൻസി ഇന്റർനാഷനലിന്റെ കറപ്ഷൻ പെർസപ്ഷൻസ് സൂചിക-2022 ന്റെ പട്ടികയിലാണ് നേട്ടം. 67 ആണ് സ്‌കോർ. അറബ് രാജ്യങ്ങളിൽ 58 സ്‌കോറുമായി ഖത്തർ ആണ് രണ്ടാമത്. കുവൈത്തിന് 42 ആണ് സ്‌കോർ. സൗദി അറേബ്യയ്ക്ക് 51, ബഹ്റൈൻ, ഒമാൻ എന്നിവയ്ക്ക് 44 വീതവുമാണ് സ്‌കോർ. ലിബിയ (സ്‌കോർ-17), യമൻ (16), സിറിയ (13) എന്നീ രാജ്യങ്ങളാണ് ഏറ്റവും അഴിമതി കൂടിയ അറബ് രാജ്യങ്ങൾ.

Read More

യുഎഇയിൽ ഓൺലൈൻ ആയുധ കച്ചവടം ഗുരുതര കുറ്റം; പിഴയും തടവും ശിക്ഷ

യുഎഇയിൽ ഓൺലൈൻ വഴി ആയുധ, സ്ഫോടക വസ്തു ഇടപാട് നടത്തുന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ. നിയമലംഘകർക്ക് ഒരു വർഷം തടവും 5 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. തോക്കുകൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ പ്രചരിപ്പിക്കാനായി വെബ്സൈറ്റ് നിർമിക്കുകയോ സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുകയോ ചെയ്യുന്നതും ശിക്ഷാർഹമാണെന്നും ഓർമിപ്പിച്ചു.

Read More

യുഎഇയിൽ 2022ൽ നിയമ ലംഘകരായ 10,576 പേരെ അറസ്റ്റ് ചെയ്തു

യുഎഇയിൽ 2022ൽ നിയമ ലംഘകരായ 10,576 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇതിൽ വീസ കാലാവധി കഴിഞ്ഞവർ, നിയമം ലംഘിച്ച് പാർട്ട് ടൈം ജോലി ചെയ്തവർ, സ്‌പോൺസറിൽനിന്ന് ഒളിച്ചോടിയവർ,  അനധികൃതമായി രാജ്യത്തേക്കു പ്രവേശിച്ചവർ, വ്യാജ വീസയിൽ എത്തിയവർ, അനുമതി എടുക്കാതെ മറ്റു കമ്പനികളിൽ ജോലി ചെയ്തവർ, സന്ദർശക വീസയിൽ ജോലി ചെയ്തവർ എന്നിവരും ഉൾപ്പെടും. 2021ൽ ഇതേ കുറ്റകൃത്യങ്ങൾക്ക് 10,700 പേരെയാണ് അറസ്റ്റ് ചെയ്തത്. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ നിന്ന് അനുമതി എടുത്ത ശേഷമേ പാർട്ട്…

Read More

യുഎഇ വാഹന റജിസ്‌ട്രേഷൻ വിദേശത്തിരുന്ന് പുതുക്കാം

ഇനിമുതൽ വിദേശത്തിരുന്നും യുഎഇ റജിസ്റ്റേർഡ് വാഹനങ്ങൾ പുതുക്കാം. കാലാവധിക്കു 150 ദിവസം മുൻപു റജിസ്‌ട്രേഷൻ പുതുക്കാനും സൗകര്യമുണ്ട്. വാഹനവുമായി വിദേശത്തേക്കു പോയി യഥാസമയം തിരിച്ചെത്താൻ സാധിച്ചില്ലെങ്കിൽ അവിടെ അംഗീകൃത കേന്ദ്രങ്ങളിൽ ടെസ്റ്റ് നടത്തി റിപ്പോർട്ട് അറ്റസ്റ്റ് ചെയ്ത് അതാത് എമിറേറ്റിലെ ട്രാഫിക് വകുപ്പിന്റെ വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്ത് ഓൺലൈൻ വഴി വാഹന റജിസ്‌ട്രേഷൻ പുതുക്കാം. അതേസമയം യുഎഇയിലെ അംഗീകൃത ഡീലറിൽനിന്ന് വാങ്ങിയ പുതിയ വാഹനങ്ങൾ (ലൈറ്റ് വെഹിക്കിൾ) പുതുക്കുന്നതിന് ആദ്യ 3 വർഷം സാങ്കേതിക പരിശോധന…

Read More

യു.എ.ഇ പൗരൻമാരുടെ നിർബന്ധിത സൈനികസേവനം; ഏക പുത്രന്മാരെ ഒഴിവാക്കി

യു.എ.ഇ പൗരൻമാരുടെ നിർബന്ധിത സൈനിക സേവന നിയമത്തിൽ ഭേദഗതി. ഒരു മകൻ മാത്രമുള്ള കുടുംബത്തെ നിർബന്ധിത സൈനിക സേവനത്തിൽനിന്ന് ഒഴിവാക്കി. ഇതുസംബന്ധിച്ച നിയമത്തിൽ ഭേദഗതി വരുത്തിയതായി നാഷനൽ ആൻഡ് റിസർവ് സർവിസ് അതോറിറ്റി അറിയിച്ചു. അതേസമയം, സഹോദരിമാരുണ്ടെങ്കിൽ ഇളവ് ലഭിക്കില്ല. ഏക പുത്രൻമാർക്ക് സ്വന്തം ഇഷ്ടപ്രകാരം സൈന്യത്തിൽ ചേരുന്നതിന് തടസ്സമില്ല. എന്നാൽ, ചില മാനദണ്ഡങ്ങൾ പാലിക്കണമെന്നുമാത്രം. ഇവരെ യുദ്ധഭൂമികളിൽ നിയോഗിക്കണമെന്നും നിർബന്ധമില്ല.  നിശ്ചിത വിദ്യാഭ്യാസമുള്ളവർക്ക് 11 മാസവും മറ്റുള്ളവർക്ക് മൂന്ന് വർഷവുമാണ് നിർബന്ധിത സൈനികസേവനം. വനിതകൾക്ക് സൈനികസേവനം…

Read More

യുഎഇയിൽ ജോലിക്കിടെയുള്ള ഗുരുതര വൈകല്യത്തിന് കൂടുതൽ നഷ്ടപരിഹാരം

യുഎഇയിൽ തൊഴിലിടങ്ങളിലെ അപകടത്തെത്തുടർന്ന് ജീവിക്കാനാവാത്ത വിധം വൈകല്യം സംഭവിച്ചാൽ മരണം സംഭവിക്കുന്ന തൊഴിലാളിക്കു നൽകുന്നതിനു തുല്യമായ നഷ്ടപരിഹാരം നൽകണമെന്നു മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക. അവസാനം നൽകിയ വേതനത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരത്തുക നിശ്ചയിക്കും. നഷ്ടപരിഹാര നടപടികൾ പൂർത്തിയാകും മുൻപ് വീസ റദ്ദാക്കരുതെന്നും ഉത്തരവിൽ പറയുന്നു. തൊഴിൽ സ്ഥലത്ത് അപകടം സംഭവിക്കുകയോ രോഗബാധിതരാവുകയോ ചെയ്യുന്നവരുടെ മെഡിക്കൽ റിപ്പോർട്ട് 10 ദിവസത്തിനകം സർക്കാരിൽ നൽകണം. പരുക്കിന്റെ തീവ്രത കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനാണിത്. തൊഴിലിടങ്ങളിൽ…

Read More

യുഎഇയിൽ ‘റീ എൻട്രി’ക്ക് അവസരം; 6 മാസം നാട്ടിൽ നിന്ന റെസിഡന്റ് വിസക്കാർക്ക് അപേക്ഷിക്കാം

ആറ് മാസത്തിൽ കൂടുതൽ യു.എ.ഇയുടെ പുറത്ത് തങ്ങിയ റസിഡൻറ് വിസക്കാർക്ക് റി എൻട്രി പെർമിറ്റ് അനുവദിച്ച് യു.എ.ഇ. ഇതോടെ, ആറ് മാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയതിൻറെ പേരിൽ വിസ റദ്ദായവർക്ക് വീണ്ടും അതേ വിസയിൽ രാജ്യത്തെത്താൻ കഴിയും. ഇത് സംബന്ധിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്പ് നിർദേശം പുറത്തിറക്കി. റി എൻട്രി അനുമതി ലഭിച്ച് 30 ദിവസത്തിനകം യു.എ.ഇയിൽ പ്രവേശിച്ചിരിക്കണം. യു.എ.ഇയുടെ പുറത്ത് നിന്നായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. പുറത്തുനിന്ന ഓരോ 30 ദിവസത്തിനും 100 ദിർഹം…

Read More