
യുഎഇ – ഒമാൻ റെയിൽ പദ്ധതി; ഇരു രാജ്യങ്ങളിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ
അബുദാബി എമിറേറ്റിനെയും ഒമാനിലെ സുഹാർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതി വരുന്നതോടു കൂടി രണ്ട് രാജ്യങ്ങളിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി യോഗം ചേർന്ന ശേഷം ആണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. 300കോടി ഡോളർ ആണ് പദ്ധതി നടപ്പിലാക്കാൻ വേണ്ടി ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടും. ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ ആണ് രണ്ട്…