സലാം എയർ ഫുജൈറയിൽ നിന്ന് മസ്‌കറ്റ് വഴി കേരളത്തിലേക്ക് സർവീസ് ആരംഭിക്കുന്നു

ബജറ്റ് വിമാന കമ്പനിയായ ‘സലാം എയർ’ ഫുജൈറ എയർപോർട്ടിൽ നിന്നും കേരളത്തിലേക്ക് സർവീസ് ആരംഭിക്കുന്നു. ഒമാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘സലാം എയർ’ ജൂലൈ അഞ്ച് മുതലാണ് ഫുജൈറ എയർപോർട്ടിൽ നിന്നും സർവീസുകൾ ആരംഭിക്കുന്നത്. കേരളത്തിലേക്ക് തിരുവനന്തപുരത്തേക്ക് ജൂലായ് 16നാണ് ആദ്യത്തെ സർവീസ് നടത്തുന്നത്. ഫുജൈറയിൽ നിന്ന് മസ്‌കറ്റ് വഴിയാണ് തിരുവനന്തപുരത്തേക്കുള്ള സർവീസ്. കേരളത്തിലേക്ക് കൂടാതെ ജയ്പൂർ, ലക്നൗ എന്നിവിടങ്ങളിലേക്കും സർവീസുകൾ ആരംഭിക്കുന്നുണ്ട്. ‘സലാം എയർ’ മസ്‌കത്തിൽ നിന്ന് കേരളത്തിലേക്ക് നേരത്തെ സർവീസ് ആരംഭിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ ഫുജൈറയിൽ നിന്ന്…

Read More

യുഎഇയിൽ വീണ്ടും ‘ലീഷർ’ വീസ; ഇനി 90 ദിവസത്തേക്ക് യുഎഇ സന്ദർശിക്കാൻ അവസരം

മൂന്ന് മാസത്തെ ‘ലീഷർ'(Leisure) വീസയുമായി വീണ്ടും യുഎഇ. മൂന്ന് മാസത്തെ അല്ലെങ്കിൽ 90 ദിവസത്തെ ലീഷർ വീസ കഴിഞ്ഞ വർഷം അവസാനത്തോടെ റദ്ദാക്കിയിരുന്നതാണ്. തുടർന്ന് 60 ദിവസത്തെ സന്ദർശന വീസയാണ് ഉണ്ടായിരുന്നത്. ഇനി 90 ദിവസത്തേക്ക് യുഎഇ സന്ദർശിക്കാൻ ആളുകൾക്ക് അവസരം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു. യുഎഇയിൽ നിന്നുകൊണ്ട് തന്നെ വീസാ കാലാവധി നീട്ടാനും കഴിയും. ടൂറിസ്റ്റ് വിസയും സന്ദർശക വീസയുമാണ് നിലവിൽ ഉള്ളത്. 30, 60 ദിവസത്തേയ്ക്കാണ് ടൂറിസ്റ്റ് വീസ അനുവദിക്കുക. സന്ദർശക വീസ 90…

Read More

യു എ ഇയിൽ ട്രാഫിക് നിയമങ്ങളിൽ മാറ്റം വരുത്തി; പുതിയ ട്രാഫിക് നിയമങ്ങൾ, ശിക്ഷാ നടപടികൾ എന്നിവ പ്രഖ്യാപിച്ചു

രാജ്യത്തെ ട്രാഫിക് നിയമങ്ങൾ ഭേദഗതി ചെയ്തതായും, പുതിയ ട്രാഫിക് നിയമങ്ങൾ, ശിക്ഷാ നടപടികൾ എന്നിവ ഉൾപ്പെടുത്തിയതായും യു എ ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023 മെയ് 18-നാണ് യു എ ഇ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. അസ്ഥിര കാലാവസ്ഥ, അത്യാഹിതങ്ങൾ തുടങ്ങിയവ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡ് യാത്രികരുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പുതിയ നിയമങ്ങൾക്ക് രൂപം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യു എ ഇയിൽ നടപ്പിലാക്കുന്ന പുതിയ ട്രാഫിക് നിയമങ്ങൾ, അവയുടെ…

Read More

ദുബായിൽ മെയ് 15 മുതൽ എമിറേറ്റ്‌സ് മൊബൈൽ ബോർഡിങ്ങ് പാസ് ഏർപ്പെടുത്തുന്നു

2023 മെയ് 15 മുതൽ ദുബായിൽ നിന്ന് യാത്ര തിരിക്കുന്ന ഭൂരിഭാഗം യാത്രികർക്കും മൊബൈൽ ബോർഡിങ്ങ് പാസ് ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചതായി എമിറേറ്റ്‌സ് അറിയിച്ചു. 2023 മെയ് 12-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. പേപ്പർ ബോർഡിങ്ങ് പാസുകൾ നിർത്തലാക്കാനും, മേയ് 15 മുതൽ പകരമായി മൊബൈൽ ബോർഡിങ്ങ് പാസ് ഏർപ്പെടുത്താനുമാണ് എമിറേറ്റ്‌സ് തീരുമാനിച്ചിരിക്കുന്നത്. യാത്രികർക്ക് ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൂടുതൽ സുഗമമായ യാത്രാ സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. Taking a step forward…

Read More

ദുബായിലെ ദേര ക്ലോക്ക് ടവർ റൗണ്ട് എബൗട്ട് നവീകരിക്കുന്നു

ദുബായിലെ ദേര ക്ലോക്ക്ടവർ റൗണ്ട്എബൗട്ടിന്റെ വികസനം ഇന്ന് വെള്ളിയാഴ്ച ദുബായ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു . മൂന്ന് മാസം നീണ്ടുനിൽക്കുന്ന നവീകരണ പദ്ധതിയിൽ അലങ്കാര പൂന്തോട്ടപരിപാലനം, പഴയ നിലകൾക്ക് പകരം ഹാർഡ് ഫ്‌ലോറുകൾ, മൾട്ടികളർ ലൈറ്റിംഗ് നടപ്പിലാക്കൽ, ജലധാര നവീകരിക്കൽ എന്നിവ ഉൾപ്പെടുന്നുവെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ ജനറൽ മെയിന്റനൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജാബിർ അൽ അലി പറഞ്ഞു. ദുബായുടെ ഭാവി നഗര, സാമ്പത്തിക വികസന ലക്ഷ്യങ്ങളും പദ്ധതികളും നിറവേറ്റുന്ന സുസ്ഥിര നഗരവികസനത്തിന് പിന്തുണ നൽകുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയെ ഈ…

Read More

അബുദാബിയിൽ 184 ക്രൂയിസ് കപ്പലുകളെത്തി; ഏഴ് ലക്ഷത്തിൽ പരം ക്രൂയിസ് യാത്രികരെ സ്വീകരിച്ചു

2022-2023 സീസണിൽ അബുദാബി ക്രൂയിസ് ടെർമിനലിൽ 184 ക്രൂയിസ് കപ്പലുകളെത്തിയതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 2022-2023 സീസണിൽ ഏതാണ്ട് ഏഴ് ലക്ഷത്തിൽ പരം ക്രൂയിസ് യാത്രികരാണ് അബുദാബിയിലെത്തിയത്. ക്രൂയിസ് കപ്പലുകളുടെ എണ്ണത്തിൽ മേഖലയിലെ തന്നെ ഏറ്റവും തിരക്കേറിയ ക്രൂയിസ് വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അബുദാബി. 2023-ലെ ആദ്യ പാദത്തിൽ 363,494 സന്ദർശകരും, 120 കപ്പലുകളും അബുദാബി ക്രൂയിസ് ടെർമിനലിൽ എത്തിയതായി അധികൃതർ വ്യക്തമാക്കി. Abu Dhabi Cruise Terminal, part of @ADPortsGroup, recorded more than…

Read More

ഗിന്നസ് റെക്കോർഡ് ലക്ഷ്യം; ഏറ്റവും കൂടുതൽ രാജ്യക്കാർ പങ്കെടുക്കുന്ന യോഗ 13ന് ദുബായിൽ

ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് ഏറ്റവും കൂടുതൽ രാജ്യക്കാർ പങ്കെടുക്കുന്ന യോഗ ഈ മാസം 13ന് വൈകിട്ട് 4ന് ദുബായ് സബീൽ പാർക്കിലെ ഫ്രെയിം ആംഫി തിയറ്ററിൽ നടക്കും. ദുബായ് സ്പോർട്സ് കൗൺസിൽ വിവിധ പങ്കാളികളുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയിൽ 2,000 ലേറെ പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ലോകത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന യോഗയുടെ മുന്നോടിയായി ഒട്ടേറെ പരിപാടികൾ അരങ്ങേറുമെന്ന് സംഘാടകർ പറഞ്ഞു. മൂവായിരത്തിലേറെ പേർക്ക് യോഗ പരിശീലിക്കുന്നതിനുള്ള ക്രമീകരണങ്ങൾ…

Read More

മുത്തപ്പൻ തിരുവപ്പന മഹോത്സവം സമാപിച്ചു; പങ്കെടുത്ത് നൂറുകണക്കിന് വിശ്വാസികൾ

യുഎഇ അയ്യപ്പ സേവ സമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയ പതിനാലാമത് മുത്തപ്പൻ തിരുവപ്പന മഹോത്സവം സമാപിച്ചു. മലയിറക്കൽ ചടങ്ങോടെയായിരുന്നു അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിലെ ആഘോഷങ്ങളുടെ തുടക്കമായത്. ഹാളിൽ പ്രത്യേകം തയാറാക്കിയ കോവിലിലായിരുന്നു ഉത്സവം.മുത്തപ്പൻ വെള്ളാട്ടം, മുടിയഴിക്കൽ, ഗണപതിഹോമം, കലശം വരവ്, പള്ളിവേട്ട തുടങ്ങിയ ചടങ്ങുകൾ എല്ലാം ആഘോഷത്തിന്റെ ഭാഗമായി ഒരുക്കി. കേരളത്തിൽ നിന്നുള്ള കലാകാരന്മാരാണ് ആഘോഷങ്ങൾക്ക് എത്തിയത്. പ്രയാസങ്ങൾ മുത്തപ്പനോട് ഏറ്റു പറഞ്ഞ് നിർവൃതിയടയാൻ വിവിധ എമിറേറ്റുകളിൽ നിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ എത്തിയിരുന്നു. പറശ്ശിനിക്കടവിന്…

Read More

യു എ ഇയിലെ സൈബർ ആക്രമണങ്ങളെ കുറിച്ച് പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

യുഎഇയിലെ സൈബർ ആക്രമണങ്ങൾക്കുള്ള സാധ്യതകളെക്കുറിച്ച് പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ. സൈബർ ആക്രമണങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താനും, സ്ഥാപനങ്ങളിൽ സൈബർ എമെർജൻസി സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കാനും, ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ, കമ്പ്യൂട്ടർ എമെർജൻസി റെസ്‌പോൺസ് ടീം എന്നിവർ സംയുക്തമായി അറിയിച്ചിട്ടുണ്ട്. ദേശീയ സൈബർ സംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കെതിരെ അതീവ ജാഗ്രത…

Read More

മുഖ്യമന്ത്രിയും മന്ത്രിമാരുമില്ല; അബുദാബി ബിസിനസ് മീറ്റിന് ഉദ്യോഗസ്ഥരെ അയക്കും

കേന്ദ്രം അനുമതി നിഷേധിച്ചതോടെ യുഎഇയിലെ അബുദാബി ബിസിനസ് മീറ്റിന് ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കാൻ സർക്കാർ. ചീഫ് സെക്രട്ടറി, ടൂറിസം, നോർക്ക സെക്രട്ടറിമാർ, സർക്കാരിന്റെ ഡൽഹിയിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണുരാജാമണി എന്നിവരെ അയയ്ക്കാനാണ് തീരുമാനം. കേന്ദ്ര തീരുമാനത്തോടെ ജൂണിലെ അമേരിക്കൻ യാത്രയുടെ ഭാവിയെക്കുറിച്ചും ചർച്ച സജീവമാണ്. അതേസമയം കേന്ദ്രസർക്കാർ സന്ദർശനാനുമതി നൽകില്ലെന്ന് ഉറപ്പായതോടെ യുഎഇയിൽ മുഖ്യമന്ത്രിക്ക് നൽകാനിരുന്ന സ്വീകരണ പരിപാടികളും റദ്ദാക്കി. സ്വീകരണ പരിപാടികൾ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. മെയ് ഏഴിന് യുഎഇയിലെത്തുന്ന…

Read More