
യുഎഇ പ്രസിഡൻ്റ് ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിൽ
ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ കുവൈത്തിലെത്തി. അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് യു.എ.ഇ പ്രസിഡന്റിനെ അമീരി ടെർമിനലിൽ നേരിട്ടെത്തി സ്വീകരിച്ചു. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ്, വിദേശകാര്യമന്ത്രി അബ്ദുല്ല അൽ നഹ്യ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും വിമാനത്താവളത്തിലെത്തി. ബയാൻ പാലസിലേക്ക് പരമ്പരാഗത കലാപരിപാടികൾ,…