യുഎഇയിൽ ഡ്രൈവിങ് ലൈസൻസിന് വൺ ഡേ ടെസ്റ്റ് ജൂലൈ 17 മുതൽ ആരംഭിക്കും

യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് വൺ ഡേ ടെസ്റ്റുമായി റാസൽഖൈമ എമിറേറ്റും. നേരത്തെ ഷാർജയും വൺ ഡേ ടെസ്റ്റ് പ്രഖ്യാപിച്ചിരുന്നു. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് റാസൽഖൈമ എമിറേറ്റ് അധികൃതർ വ്യക്തമാക്കുന്നു. ജൂലൈ 17 തിങ്കളാഴ്ച മുതലായിരിക്കും വൺ ഡേ ടെസ്റ്റ് ആരംഭിക്കുക. ഈ വർഷം അവസാനം വരെ ഈ പദ്ധതി തുടരുമെന്ന് അധികൃകർ അറിയിച്ചു. പദ്ധതി കാലാവധി അടുത്തവർഷത്തേക്ക് നീട്ടുന്ന കാര്യം ഈ വർഷം അവസാനം തീരുമാനിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്….

Read More

യു എ ഇ: വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി MoHRE

വ്യക്തിവിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ട് കൊണ്ട്, തങ്ങളുടെ ഔദ്യോഗിക ലോഗോ ഉൾപ്പടെ ദുരുപയോഗം ചെയ്ത് കൊണ്ട് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) മുന്നറിയിപ്പ് നൽകി.  MoHRE-യുടെ ലോഗോ ഉൾപ്പടെ ഉൾപ്പെടുത്തിക്കൊണ്ട് ലഭിക്കുന്ന ഇത്തരം വ്യാജ സന്ദേശങ്ങൾ വ്യക്തികളോട് അവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാതിരിക്കുന്നതിന് സ്വകാര്യ വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്ന രീതിയിലുള്ളവയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം വ്യാജസന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ MoHRE ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾക്ക്…

Read More

യുഎഇയിൽ ചൂട് കൂടുന്നു; ക്യാമ്പയിനുമായി ആരോഗ്യ മന്ത്രാലയം

രാജ്യം കടുത്ത ചൂടിലേക്ക് കടക്കുകയാണ്. അത്കൊണ്ട് തന്നെ താമസക്കാർക്കിടയിൽ അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യു എ ഇയിലെ ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയം ക്യാമ്പയിൻ തുടങ്ങുന്നത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഷാ​ർ​ജ എ​മി​റേ​റ്റി​ലാ​ണ് ​ക്യാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​ക. സാധാരണ ഗതിയിൽ വെയിലേൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരെ ലക്ഷ്യം വച്ചാണ് വിവിധ ആരോഗ്യ പ്രവർത്തനങ്ങൾ ആരോഗ്യ മന്ത്രാലയം സംഘടിപ്പിക്കുന്നത്. വേ​ന​ൽ​ക്കാ​ലം അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ തു​ട​രു​ന്ന ക്യാമ്പ​യി​നി​ൽ നി​ർ​മാ​ണ​ പ്ര​വ​ർ​ത്തന​ങ്ങ​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ന​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും       …

Read More

ഹിജ്‌റ പുതുവർഷം പ്രമാണിച്ച് യുഎഇയിൽ 21 ന് പൊതുഅവധി

ഹിജ്‌റ പുതുവത്സരം പ്രമാണിച്ച് യു എ ഇയിൽ ഈമാസം 21 ന് പൊതുഅവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധികളടക്കം സ്ഥാപനങ്ങൾക്കും മൂന്ന് ദിവസം തുടർച്ചയായി മുടക്ക് ലഭിക്കും. സർക്കാർ സ്ഥാപനങ്ങൾക്കും, സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഈമാസം 19 നാണ് പുതുവൽസര ദിനമായ മുഹറം ഒന്ന് കടന്നുവരുന്നത് എങ്കിലും ജുലൈ 21 നാണ് ഇതിന്റെ അവധി ലഭിക്കുക.

Read More

ഫുജൈറ-തിരുവനന്തപുരം സർവീസിന് തുടക്കമായി; സലാം എയർ ആഴ്ചയിൽ നാല് സർവീസ് നടത്തും

ഒരിടവേളയ്ക്ക് ശേഷം ഫുജൈറ രാജ്യാന്തരവിമാനത്താവളം പാസഞ്ചർ സർവീസിനായി തുറന്നു. ഒമാന്റെ സലാം എയർ ഇന്നലെ ഉദ്ഘാടന സർവീസ് നടത്തി. തിരുവനന്തപുരം ഉൾപ്പെടെ 39 നഗരങ്ങളിലേക്ക് സലാം എയർ ഫുജൈറയിൽ നിന്നു സർവീസ് നടത്തും. മസ്‌കത്ത് വഴി ജയ്പൂർ, ലക്നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയിലേക്കുളള സർവീസ്.തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.40 നും രാത്രി 8.10 നും ഫുജൈറയിൽ നിന്ന് മസ്‌കത്തിലേക്ക് വിമാനം പുറപ്പെടും. ടാൻസിറ്റിന് ശേഷം രാത്രി 10.55 ന് മസ്‌കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിൽ പുലർച്ചെ…

Read More

യു.എ.ഇ സ്വദേശിവത്കരണം ചെറുകിട സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു

യു.എ.ഇ-യിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനം. 20 മുതൽ 49 ജീവനക്കാർ വരെയുള്ള കമ്പനികളിലും ഇനി സ്വദേശികളെ നിയമിക്കണം. നിലവിൽ അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ സ്വദേശികളെ നിയമിക്കണമെന്നായിരുന്നു വ്യവസ്ഥ. 20 ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ അടുത്തവർഷം ഒരു സ്വദേശിയെയാണ് നിയമിക്കേണ്ടത്. 2025 ആകുമ്പോഴേക്കും രണ്ട് സ്വദേശികൾക്ക് ജോലി നൽകണം. സ്വദേശിവത്കരണം നടപ്പാക്കാത്ത സ്ഥാപനം 2025 ജനുവരിയിൽ 96,000 ദിർഹം അടയ്ക്കണമെന്നും മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവത്കരണം നടപ്പാക്കുന്ന പ്രധാന മേഖലകൾ 1. വാർത്താവിനിമയം 2….

Read More

പിഴ ഗഡുക്കളാക്കി അടയ്ക്കാം; സ്മാർട്ട് സേവനം അവതരിപ്പിച്ച് അബുദാബി പൊലീസ്

ഗതാഗത നിയമ ലംഘനം നടത്തിയവർക്ക് ആശ്വാസം നൽകുന്നതാണ് അബുദാബി പൊലീസ് അവതരിപ്പിച്ച പുതിയ സ്മാർട്ട് സേവനം. ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ ഇനി മുതൽ പലിശ ഇല്ലാതെ ഗഡുക്കളാക്കി അടയ്ക്കാൻ സാധിക്കും. അഞ്ച് ബാങ്കുകളിൽ ഈ സേവനം ലഭ്യമാകും. 60 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുന്നവർക്ക് 35 ശതമാനവും ഒരു വർഷത്തിനുള്ളിൽ പിഴ അടയ്ക്കുന്നവർക്ക് 25 ശതമാനവും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആധുനിക പൊലീസ് സ്മാർട്ട് സേവനങ്ങൾ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് നടപടി. മഷ്‌രിഖ് അൽ ഇസ്‌ലാമി, എമിറേറ്റ്സ് ഇസ്‌ലാമിക്…

Read More

സ്വദേശികളെ അപമാനിച്ച് വീഡിയോ; പ്രവാസിയായ യുവാവിനെ കസ്റ്റഡിയിലെടുത്ത് ഫെഡറൽ പ്രോസിക്യൂഷൻ

ഇമറാത്തി വേഷം ധരിച്ച് കാർ ഷോറുമിൽ എത്തുകയും ഷോറുമിലുള്ളവർക്ക് പണം എറിഞ്ഞ് നൽകി വിഡിയോ ചിത്രീകരിച്ച പ്രവാസി യുവാവിനെയാണ് ഫെഡറൽ പ്രോസിക്യൂഷൻ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പ്രവർത്തി ഇമറാത്തികളെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും പൊതുതാത്പര്യത്തിന് ഹാനികരവുമാണെന്നും കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. യുവാവ് ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വീഡിയോ ചിത്രീകരിച്ച കാർ ഷോറൂമിന്റെ ഉടമയേയും പ്രോസിക്യൂഷൻ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. പണം വെച്ചിട്ടുള്ള ട്രേയുമായി രണ്ട് പേർക്കൊപ്പം കാർ ഷോറുമിലേക്ക് കടന്ന് വരികയും പ്രകോപന പരമായി ഷോറൂം ഉടമയെ…

Read More

ആർടിഎ സ്മാർട്ട് ; ഡിജിറ്റൽ ചാനൽസ് ഹിറ്റ് , നേട്ടം കൊയ്ത് ദുബൈ ആർടിഎ

അതിവേഗം വളരുന്ന ദുബൈ ആർ ടി എയുടെ വിവിധ ഡിജിറ്റൽ സംവിധാനങ്ങൾ കൊയ്തത് വൻ നേട്ടങ്ങൾ. 2022ൽ മാത്രം വിവിധ ഡിജിറ്റൽ ചാനലുകൾ വഴി 350 കോടി ദിർഹത്തിനറെ വരുമാനമാണ് ആർടിഎ ഉണ്ടാക്കിയതെന്ന് അധികൃതർ പറയുന്നു. 81.4 കോടി പേരാണ് ഡിജിറ്റൽ ചാനൽ സേവനം ഉപയോഗപ്പെടുത്തിത്. ആകെ ഇടപാടുകളിൽ മുൻ വർഷത്തെക്കാൾ 20 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയപ്പോൾ ഡിജിറ്റൽ സേവനങ്ങളുടെ ഉപഭോക്താക്കളിൽ 30 ശതമാനം വളർച്ചയും ഉണ്ടായതായി കണക്കുകൾ പറയുന്നു. 2021 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷത്തിൽ…

Read More

അ​ൽ ഇ​ത്തി​ഹാ​ദ് സ്ട്രീ​റ്റി​ൽ പാ​ലം തു​റ​ന്നു

അജ്മാൻ ഇത്തിഹാദ് സ്ട്രീറ്റിൽ പണി പൂർത്തിയായ പുതിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. അൽ ഇത്തിഹാദ് സ്ട്രീറ്റ് പദ്ധതിയുടെ ആദ്യ ഘട്ടമായി നിർമിച്ച പാലമാണ് അജ്മാൻ നഗരസഭ ഞായറാഴ്ച തുറന്നുകൊടുത്തത്. ഒക്ടോബറോടെ പൂർത്തിയാക്കാൻ പദ്ധതിയിട്ട പാലമാണ് മൂന്നു മാസംകൊണ്ട് ഗതാഗതയോഗ്യമാക്കിയത്. കഴിഞ്ഞ വർഷം 2022 ജൂലൈയിൽ ആരംഭിച്ച വികസനപ്രവർത്തനങ്ങൾ നിശ്ചിത തീയതിക്ക് മുമ്പായി ആദ്യ ഘട്ടങ്ങൾ പൂർത്തിയാക്കാൻ വകുപ്പിന് കഴിഞ്ഞതായി ഡിപ്പാർട്‌മെൻറിലെ അടിസ്ഥാന സൗകര്യ വികസന മേഖല എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അഹമ്മദ് ബിൻ ഉമൈർ അൽ മുഹൈരി…

Read More