യുഎഇയിൽ ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ ഗുരുതര കുറ്റം; 3 വർഷം തടവും 5000 ദിർഹം പിഴയും

53 അപകടങ്ങളാണ് യുഎഇയിൽ ലൈസൻസില്ലാ ഡ്രൈവർമാർ കഴിഞ്ഞ ഒരു വർഷം റോഡുകളിൽ ഉണ്ടാക്കിയത്. ലൈസൻസ് ഇല്ലാതെ വണ്ടിയോടിക്കുന്നത് ഗുരുതരമായ കുറ്റമാണെങ്കിലും ചെയ്യുന്ന തെറ്റിന്റെ ഗൗരവം മനസ്സിലാക്കാതെ പലരും റോഡുകളിൽ വാഹനങ്ങളുമായി ഇറങ്ങുകയാണ്. 3 വർഷം വരെ തടവും 5000 ദിർഹം പിഴയും ലഭിക്കുന്ന കുറ്റമാണിത്. നിശ്ചിത വാഹനത്തിന്റെ ലൈസൻസ് ഇല്ലാതെ ഏതെങ്കിലും ലൈസൻസ് ഉപയോഗിച്ചു എല്ലാ വണ്ടിയും ഓടിക്കാൻ ശ്രമിക്കരുത്. ലഘുവാഹന ലൈസൻസ് ഉപയോഗിച്ച് ഹെവി വാഹനം ഓടിച്ചാൽ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനു തുല്യമായ കുറ്റമായിരിക്കുമത്….

Read More

വേനലവധിക്കാല യാത്രകൾക്ക് മുൻപായി വീടുകളുടെ സുരക്ഷ ഉറപ്പാക്കാൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു

വേനലവധിക്കാല യാത്രകൾക്ക് മുൻപായി തങ്ങളുടെ വീടുകളുടെ സുരക്ഷ ഉറപ്പാക്കാൻ എമിറേറ്റിലെ നിവാസികളോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു. എമിറേറ്റിൽ വേനൽക്കാല സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്‌കരണം നൽകുന്നത് ലക്ഷ്യമിട്ട് കൊണ്ട് അബുദാബി പോലീസ് നിലവിൽ നടത്തിവരുന്ന സേഫ് സമ്മർ ക്യാമ്പയിനിന്റെ ഭാഗമായാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. യാത്ര ആരംഭിക്കുന്നതിന് മുൻപായി വീടുകളുടെ വാതിലുകൾ, ജനാലകൾ മുതലായവ പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംശയകരമായ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനായി വീടുകൾക്ക് ചുറ്റും നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും പോലീസ് ആഹ്വാനം…

Read More

ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നു; 210 രാജ്യങ്ങളിലായി പ്രവാസ ജീവിതം നയിക്കുന്നത് 1.34 കോടി ഇന്ത്യക്കാരെന്ന് കണക്കുകൾ

2022 മാര്‍ച്ച്‌ വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് പ്രവാസികളുടെ കണക്ക് പുറത്ത് വിട്ടത്. 3.41 ദശലക്ഷം ഇന്ത്യക്കാരുള്ള യു.എ.ഇയാണ് എണ്ണത്തില്‍ മുന്നില്‍. തൊട്ടുപിന്നില്‍ സൗദി അറേബ്യയാണ്- 2.59 ദശലക്ഷം. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഗൾഫ് രാജ്യമായ ബഹ്റൈനിൽ കഴിയുന്നത് 3,23,292 ഇന്ത്യക്കാരാണ്. 8.8 ദശലക്ഷത്തിലധികം പ്രവാസി ഇന്ത്യക്കാർ ഗള്‍ഫ് രാജ്യങ്ങളിൽ മാത്രമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബഹ്റൈനിലെ ഇന്ത്യക്കാരില്‍ രണ്ടുലക്ഷത്തിലധികം പേര്‍ മലയാളികളാണെന്നാണ് ഇന്ത്യൻ എംബസ്സിയുടെ കണക്ക്. 50,000 തമിഴ്നാട് സ്വദേശികളുമുണ്ട്. 210 രാജ്യങ്ങളിലായി…

Read More

സുൽത്താൻ അൽ നിയാദി ബഹിരാകാശ ദൗത്യത്തിന്റെ അവസാന ഘട്ടത്തിലേക്ക്

യു.എ.ഇയുടെ ബഹിരാകാശ യാത്രികൻ സുല്‍ത്താന്‍ അല്‍ നിയാദി ദൗത്യത്തിന്റെ അവസാന ഘട്ടത്തിലേക്ക്. ദൗത്യം പൂര്‍ത്തിയാക്കി നിയാദി അടുത്തമാസം ഭൂമിയിലെത്തും. അടുത്തമാസം മൂന്നിന് നിയാദി ബഹികാകാശ നിലയത്തിലെത്തി ആറുമാസമാകും. ആ​ഗസ്റ്റ് അവസാനവാരമോ സെപ്റ്റംബര്‍ ആദ്യത്തിലോ നിയാദി ഭൂമിയിലേക്ക് മടങ്ങിയെത്തും. തിരിച്ചെത്തുന്ന തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം ചെലവഴിച്ച ആദ്യ അറബ് വംശജന്‍ എന്ന നേട്ടം ഇതിനകം അല്‍ നിയാദി സ്വന്തമാക്കി കഴിഞ്ഞു. കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് നിയാദി ബഹിരാകാശ നിലയത്തിലെത്തിയത്….

Read More

വിദേശരാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നത് 8,330 ഇന്ത്യക്കാരെന്ന് കണക്കുകൾ

വിദേശ രാജ്യങ്ങിലെ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 8,330 ആണെന്നാണ് കേന്ദ്ര സർക്കാർ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. തടവുകാരിൽ ഭൂരിഭാഗവും യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങ ളിലാണുള്ളത്. പുറത്തുവിട്ട കണക്കുകൾ പ്രകാരം ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ ജയിലുകളിൽ 4,630 ഇന്ത്യൻ തടവുകാരുണ്ട്. ഇതിൽ 1,611 തടവുകാരുള്ള യു.എ.ഇയിലാണ് ഏറ്റവും കൂടുതൽ. സൗദി അറേബ്യയിൽ 1,461 ഉം, ഖത്തറിൽ 696 ഉം തടവുകാരുണ്ട്….

Read More

യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം കൂടുന്നു; കണക്ക് പുറത്ത് വിട്ട് അധികൃതർ

യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നേടിയ സ്വദേശികളുടെ എണ്ണത്തിൽ വൻ വർധനയെന്ന് കണക്കുകൾ. നിലവിൽ എൺപതിനായിരത്തിലധികം സ്വദേശികൾ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായി അധികൃതർ അറിയിച്ചു. ഇതിൽ ഏറ്റവും കൂടുതൽ സ്വദേശികൾ ജോലി ചെയ്യുന്നത് ദുബായ് എമിറേറ്റിലാണ് . സ്വദേശി വൽക്കരണ നടപടികൾ യുഎഇയിൽ ശക്തമായി മുന്നോട്ട്പോവുന്നതിനിടെയാണ് അധികൃതർ കണക്കുകൾ പുറത്തുവിട്ടത്. നിലവിൽ രാജ്യത്തെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം എൺപതിനായിരത്തിന് മുകളിലെത്തിയിട്ടുണ്ട്. അഞ്ചുവർഷത്തിനിടെ മൂന്നിരട്ടി വർധനവാണ് വന്നിരിക്കുന്നത്. എമിറാത്തികളുടെ നൈപുണ്യ വികസനത്തിന് നാഫിസ്…

Read More

യു എ ഇയിൽ നിന്ന് അരി കയറ്റുമതി ചെയ്യുന്നതിന് 4 മാസത്തേക്ക് നിരോധനം ഏർപ്പെടുത്തി

2023 ജൂലൈ 28, വെള്ളിയാഴ്ച മുതൽ രാജ്യത്ത് നിന്നുള്ള എല്ലാ തരത്തിലുള്ള അരിയുടെ കയറ്റുമതിക്കും, പുനർ കയറ്റുമതിക്കും നാല് മാസത്തേക്ക് നിരോധനം ഏർപ്പെടുത്തിയതായി യു എ ഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. പ്രാദേശിക വിപണിയിൽ അരിയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനായാണ് ഈ താത്കാലിക കയറ്റുമതി നിരോധനം. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ‘2023/ 120’ എന്ന ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ 2023 ജൂലൈ 20-ന് ശേഷം ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് ഇറക്കുമതി ചെയ്തിട്ടുള്ള…

Read More

ശൈഖ് സഈദിന്റെ മൃതദേഹം ഖബറടക്കി; യുഎഇയിൽ ദുഃഖാചരണം തുടരുന്നു

യുഎഇ രാജകുടുംബാഗം ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാന്റെ മൃതദേഹം ഖബറടക്കി. ശൈഖ് സഈദിന്റെ വിയോഗത്തെ തുടർന്ന് യുഎഇയിൽ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ദുഃഖാചരണം തുടരുകയാണ്. കഴിഞ്ഞ ദിവസം രാവിലെയാണ് അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സഹോദരനുമായ ശൈഖ് സഈദ് അന്തരിച്ചത്. 58 വയസായിരുന്നു. രോഗബാധിതനായി ചികിൽസയിൽ കഴിഞ്ഞിരുന്ന ശൈഖ് സഈദ് ബിൻ സായിദ് അൽനഹ്യാന്റെ വിയോഗം ഇന്നലെ പുലർച്ചെയാണ് പ്രസിഡൻഷ്യൽ കോർട്ട് സ്ഥിരീകരിച്ചത്. ഈമാസം 29 വരെ രാജ്യത്ത് ഔദ്യോഗിക…

Read More

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായ കാലാവസ്ഥ

യുഎഇയിൽ ഇന്ന് ചില സമയങ്ങളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. യുഎഇയുടെ കിഴക്കൻ തീരത്ത് രാവിലെ താഴ്ന്ന മേഘങ്ങളും ഉച്ചയ്ക്ക് ക്യുമുലസ് മേഘങ്ങൾ ഉണ്ടാകാനും രാത്രിയിൽ ഈർപ്പമുണ്ടാകാനും സാധ്യതയുണ്ടെന്ന് എൻഎംസി അറിയിച്ചു. വെള്ളിയാഴ്ച രാവിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞോ, നേരിയ മൂടൽമഞ്ഞ് രൂപപ്പെടാനോ ഉള്ള സാധ്യതയുണ്ട്. പകൽ സമയത്ത് പൊടിപടലത്തിന് കാരണമാകുന്ന നേരിയ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കാറ്റിന്റെ ചലനം തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് ദിശയിലാണെന്നും 10-25…

Read More

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായ കാലാവസ്ഥ

യുഎഇയിൽ ഇന്ന് ചില സമയങ്ങളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. യുഎഇയുടെ കിഴക്കൻ തീരത്ത് രാവിലെ താഴ്ന്ന മേഘങ്ങളും ഉച്ചയ്ക്ക് ക്യുമുലസ് മേഘങ്ങൾ ഉണ്ടാകാനും രാത്രിയിൽ ഈർപ്പമുണ്ടാകാനും സാധ്യതയുണ്ടെന്ന് എൻഎംസി അറിയിച്ചു. വെള്ളിയാഴ്ച രാവിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞോ, നേരിയ മൂടൽമഞ്ഞ് രൂപപ്പെടാനോ ഉള്ള സാധ്യതയുണ്ട്. പകൽ സമയത്ത് പൊടിപടലത്തിന് കാരണമാകുന്ന നേരിയ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കാറ്റിന്റെ ചലനം തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് ദിശയിലാണെന്നും 10-25…

Read More