
യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികളുടെ എണ്ണം 35 ലക്ഷം കടന്നു; പുതുതായി എത്തിയത് 1,30,000 പേർ
യു.എ.ഇയിൽ ഇന്ത്യൻ പ്രവാസികളുടെ എണ്ണം 35 ലക്ഷം കവിഞ്ഞു. ഈ വർഷം 1,30,000 പേർ കൂടി എത്തിയതോടെ ഇന്ത്യക്കാരുടെ എണ്ണം 35,54,000 ആയി ഉയർന്നു. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ചേക്കേറിയ വിദേശരാജ്യം കൂടിയാണ് യു.എ.ഇ. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ശനിയാഴ്ച ലോക്സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ മാത്രമായി നിലവിൽ 80 ലക്ഷത്തോളം ഇന്ത്യക്കാർ ജീവിക്കുന്നതായും മന്ത്രി അറിയിച്ചു. പുറം രാജ്യങ്ങളിൽ ജോലി അന്വേഷിക്കുന്ന ഇന്ത്യക്കാരുടെ…