
പാസ്പോർട്ട് ഇല്ലാതെ ഇനി ദുബൈയിലേക്ക് യാത്ര ചെയ്യാം
ദുബായ് മാറുകയാണ്.സാങ്കേതികതയെ അതിന്റെ ഏറ്റവും മികച്ചസേവനത്തിലേക്ക് കൈകോർക്കുന്നതിലൂടെ പുതിയ മാറ്റങ്ങൾ രാജ്യത്ത് കടന്നു വരും. ഇപ്പോൾ ഏറ്റവും പുതിയ വാർത്തയായി പുറത്തു വരുന്നത്, പാസ്പോർട്ടില്ലാതെ യുഎഇയിലേക്ക് യാത്ര ചെയ്യാം എന്നാണ്. വർഷാവസാനത്തോടെ സ്മാർട്ട് ഗേറ്റ് സംവിധാനം വഴി ഇത് നടപ്പാക്കാനാണ് തീരുമാനം. പാസ്പോർട്ടിന് പകരം ബയോമെട്രിക്‌സും ഫേസ് റെകഗ്‌നിഷനും മാനദണ്ഡമാക്കിയാണ് പുതിയ സംവിധാനം നടപ്പാക്കുക. തിരിച്ചറിയൽ രേഖയായി യാത്രക്കാരുടെ മുഖവും വിരലടയാളവും ഉപയോഗിക്കും.പല വിമാനത്താവളങ്ങളിലും ആളുകളുടെ കുത്തൊഴുക്കാണ്. അത് തടസ്സമില്ലാതെ നിയന്ത്രിക്കേണ്ടത് ഉദ്യോഗസ്ഥരാണ്. പലപ്പോഴും ഇത്തരം നിയന്ത്രണങ്ങൾക്കായാണ്…