യു.എ.ഇ തൊ​ഴി​ൽ​ന​ഷ്​​ട ഇ​ൻ​ഷു​റ​ൻ​സ്​: സ​മ​യ​പ​രി​ധി ഇ​ന്ന് അ​വ​സാ​നി​ക്കും

യു.എ.ഇ തൊഴിൽ മന്ത്രാലയം നിർബന്ധമാക്കിയ തൊഴിൽനഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഒക്‌ടോബർ ഒന്നുമുതൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാത്തവർ 400 ദിർഹം പിഴ അടക്കേണ്ടിവരുമെന്ന് മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം മുന്നറിയിപ്പു നൽകി. പദ്ധതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 50 ലക്ഷത്തിലെത്തിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. സമയപരിധിക്കുമുമ്പായി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് പിഴ നടപടികളിൽനിന്ന് ഒഴിവാകണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. ജോലി നഷ്ടപ്പെടുന്ന സാധാരണ തൊഴിലാളികൾക്ക് കുറഞ്ഞ പ്രീമിയത്തിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്….

Read More

അത്യാധുനിക സമുദ്രഗവേഷണ ലാബ് തുറന്ന് യുഎഇ; കടൽ മാലിന്യങ്ങൾ നീക്കാൻ റോബോർട്ടുകളും

അത്യാധുനിക സമുദ്രഗവേഷണ ലാബ് തുറന്ന് യുഎഇ. യുഎഇയിലെ ഖലീഫ യൂനിവേഴ്സിറ്റിയാണ് ലാബ് തുറന്നത്. തിരമാലകളും, അടിയൊഴുക്കും കൃത്രിമായി നിർമിച്ച് കടലിന്റെ അന്തരീക്ഷമൊരുക്കി ഈ ലാബിൽ പരീക്ഷണങ്ങൾ നടത്താൻ സാധിക്കും. കടലിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ റോബോട്ടുകളെ ഉപയോഗിച്ചുള്ള പരീക്ഷണവും ഈ ലാബിൽ നടത്തുമെന്ന് ഖലീഫ യൂനിവേഴ്സിറ്റി അധികൃതർ വ്യക്തമാക്കി.

Read More

ദുബൈ നിരത്തുകൾ കീഴടക്കാൻ ഡ്രൈവർ ഇല്ലാ വാഹനങ്ങൾ എത്തുന്നു

ഡ്രൈവറില്ലാ ബസുകൾ ദുബൈ റോഡുകളിൽ വൈകാതെ ഓടിത്തുടങ്ങും. ഡ്രൈവറില്ലാതെ, സ്വയം നിയന്ത്രിച്ച് സർവീസ് നടത്തുന്ന യാത്രാ ബസുകൾക്കായി നടത്തിയ മൽസരത്തിൽ ചൈനീസ് നിർമിത ബസായ കിങ് ലോങ് ഒന്നാമതെത്തി.ഈജിപ്തിനാണ് രണ്ടാം സ്ഥാനം. അവസാന റൗണ്ടിലെത്തിയ ബസുകളുടെ പ്രദർശനം ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ തുടങ്ങി. അതേസമയം, ദുബൈയിൽ ഡ്രൈവറില്ലാ ടാക്സികൾ അടുത്തമാസം മുതൽ പരീക്ഷണയോട്ടം തുടങ്ങുമെന്ന് ആർടിഎ അധികൃതർ വ്യക്തമാക്കി. ചൈനയിലെ നിരത്തിൽ പരീക്ഷിച്ച് വിജയിച്ച വാഹനമാണ് കിങ് ലോങിന്റെ ബസുകൾ. സുരക്ഷാ മേഖലയിലെ പരിചയമാണ് തങ്ങളുടെ…

Read More

കയറ്റിറക്കുമതി രംഗത്തെ ഉണർവ് ശക്തിപ്പെടുത്താൻ ഇന്ത്യയും യുഎഇയും

കയറ്റിറക്കുമതി രംഗത്തെ ഉണർവ്​ കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യ- യു.എ.ഇ ധാരണ. സമഗ്ര സാമ്പത്തിക കരാർ ഉഭയകക്ഷി വ്യാപാര രംഗത്ത്​ വൻ മുന്നേറ്റത്തിന്​ വഴിയൊരുക്കിയതായും ഇരു രാജ്യങ്ങളും വിലയിരുത്തി. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ ആഗോളവിഷയങ്ങളിൽ അടുത്ത സഹകരണം രൂപപ്പെടുത്തി മുന്നോട്ടു പോകാനും തീരുമാനമായിയിട്ടുണ്ട് ന്യൂയോർക്കിൽ യു.എൻ പൊതുസഭാ സമ്മേളന പശ്ചാത്തലത്തിൽ ഇന്ത്യയുടെയും യു.എ.ഇയുടെയും വിദേശകാര്യ മന്ത്രിമാർ നടത്തിയ ചർച്ചയിലാണ്​ ഉഭയകക്ഷി ബന്​ധം കൂടുതൽ കരുത്തുറ്റതാക്കി മാറ്റാൻ തീരുമാനിച്ചത്​. ഡൽഹിയിൽ സമാപിച്ച ജി 20 ഉച്ചകോടിയും തീരുമാനങ്ങളും വികസന രംഗത്ത്​…

Read More

ഒമാനിൽ നിന്ന് യുഎഇയിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കുന്നു; സർവീസ് ഒക്ടോബർ ഒന്നിന് ആരംഭിക്കും

ഒമാനിൽ നിന്ന്​ യു.എ.ഇയിലേക്കുള്ള ​മുവാസലാത്ത് ബസ്​ സർവീസുകൾ പുനഃരാരംഭിക്കുന്നു. ഒക്​ടോബർ ഒന്ന്​ മുതലാണ്​ സർവീസ്​. അൽഐൻ വഴി അബൂദബിയിലേക്കായിരിക്കും ബസ്​ സർവീസ്.​ 11.5 ഒമാനി റിയാൽ ആയിരിക്കും വൺവേ ടിക്കറ്റ്​ നിരക്ക്. യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും ഏഴ്​ കിലോ ഹാൻഡ് ബാഗേജും അനുവദിക്കും. രാവിലെ 6.30ന് അസൈബ ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ബസ് 11ന് ബുറൈമിയിലും ഉച്ചക്ക്​ ഒരു മണിയോടെ അൽഐനിലും വൈകീട്ട്​ 3.40ന് അബൂദബി ബസ് സ്റ്റേഷനിലും എത്തിച്ചേരും. അബൂദബിയിൽ നിന്ന് രാവിലെ…

Read More

ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് അരി കയറ്റുമതി പുനഃസ്ഥാപിച്ചു

മൂന്നു മാസത്തെ ഇടവേളക്കുശേഷം യു.എ.ഇയിലേക്ക് വീ ണ്ടും അരി കയറ്റുമതി ചെയ്യാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു. ബസുമതിയല്ലാത്ത 75,000 ടൺ വെള്ള അരി കയറ്റുമതി ചെയ്യാനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. നാഷനൽ കോ ഓപറേറ്റിവ് എക്സ്പോർട്ട് ലിമിറ്റഡ് വഴിയായിരിക്കും അരി കയറ്റുമതി ചെയ്യുകയെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാ പനത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) വ്യക്തമാക്കി. യു.എ.ഇ, കെനിയ, മഡഗാസ്കർ, ബെനിൻ എന്നിവിടങ്ങളിലേക്ക് ഈ വർഷം 2.2 ശതകോടി ഡോളറിൻറെ അരി…

Read More

ലിവ ഈത്തപ്പഴ ഫെസ്റ്റിവെല്ലിന് തുടക്കം

ര​ണ്ടാ​മ​ത് ലി​വ ഈ​ത്ത​പ്പ​ഴ ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി. ഭ​ര​ണാ​ധി​കാ​രി​യു​ടെ അ​ല്‍ ദ​ഫ്ര മേ​ഖ​ല​യി​ലെ പ്ര​തി​നി​ധി ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന്‍റെ മേൽ നോട്ടത്തിലാണ് ലി​വ സി​റ്റി​യി​ല്‍ ഈ​ത്ത​പ്പ​ഴ​മേ​ള ന​ട​ക്കു​ന്ന​ത്. അ​ബൂ​ദ​ബി ക​ൾ​ച​റ​ല്‍ പ്രോ​ഗ്രാം​സ് ആ​ന്‍ഡ് ഹെ​റി​റ്റേ​ജ് ഫെ​സ്റ്റി​വ​ല്‍സ് ക​മ്മി​റ്റി​യും അ​ബൂ​ദ​ബി ഹെ​റി​റ്റേ​ജ് ക്ല​ബും ചേ​ര്‍ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന​താ​ണ് മേ​ള. വി​ള​വെ​ടു​പ്പ് കാ​ല​ത്തി​ന്‍റെ ആ​ഘോ​ഷം, ഈ​ത്ത​പ്പ​ന​യും അ​വ​യു​ടെ ഉ​ല്‍പ​ന്ന​ങ്ങ​ളും ദേ​ശീ​യ സ​മ്പ​ത്താ​ണെ​ന്നും സാം​സ്‌​കാ​രി​ക പൈ​തൃ​ക​ത്തി​ലെ അ​ഭി​വാ​ജ്യ ഘ​ട​ക​മാ​ണെ​ന്നും എ​ടു​ത്തു​കാ​ട്ടു​ക​യാ​ണ് മേ​ള​യു​ടെ ല​ക്ഷ്യം. ഉ​ല്‍പാ​ദ​ക​രെ​യും വ്യാ​പാ​രി​ക​ളെ​യും നി​ക്ഷേ​പ​ക​രെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കാ​ന്‍…

Read More

ബഹ്റൈൻ സൈനികരുടെ രക്തസാക്ഷിത്വത്തിൽ അനുശോചനം അറിയിച്ച് യുഎഇ

ഹൂതി വിമതരുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ബഹ്റൈൻ സൈനികരുടെ രക്തസാക്ഷിത്വത്തിൽ അനുശോചനം അറിയിച്ച് യുഎഇ. ‘ഓപ്പറേഷന്‍ ഡിസിസീവ് സ്റ്റോമിലും’, ‘ഓപ്പറേഷന്‍ റിസ്റ്റോറിംഗ് ഹോപ്പിലും’ ഭാഗമായ സൈനികർക്ക് പരുക്കേൽക്കുയും ചെയ്തിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണ് ആക്രമണത്തെ പ്രതിനിധീകരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം (MoFA) പ്രസ്താവനയില്‍ വ്യക്തമാക്കി. യെമനിലും സമീപ മേഖലയിലും സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയിലേക്ക് നയിക്കുന്ന ഒരു രാഷ്ട്രീയ പ്രക്രിയയിലേക്ക് മടങ്ങാനും ഈ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും നിര്‍ണ്ണായകമായ നിലപാട് സ്വീകരിക്കാനും അന്താരാഷ്ട്ര സമൂഹത്തോട് വിദേശകാര്യ മന്ത്രാലയം…

Read More

ആർ ടി എ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ട് വേൾഡ് കോൺഗ്രസ്; മൂന്നാമത് എഡിഷന് ഇന്ന് തുടക്കം

ഡ്രൈവർ ഇല്ലാത്ത വാഹനങ്ങളുടെ വികസനം ലക്ഷ്യമിട്ട് ദു​ബൈ റോ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സെ​ൽ​ഫ് ഡ്രൈ​വി​ങ് ട്രാ​ൻ​സ്പോ​ർ​ട്ട് വേ​ൾ​ഡ് കോ​ൺ​ഗ്ര​സി​ന്‍റെ മൂ​ന്നാ​മ​ത്​ എ​ഡി​ഷ​ന് ചൊ​വ്വാ​ഴ്ച (ഇന്ന്) തു​ട​ക്ക​മാ​വും. യു.​എ.​ഇ എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും ദു​ബൈ കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ നേതൃത്വത്തിൽ ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ലാ​ണ്​ സ​മ്മേ​ള​നം ന​ട​ക്കു​ക.ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നാ​യി ആ​ർ.​ടി.​എ സം​ഘ​ടി​പ്പി​ച്ച ദു​ബൈ സെ​ൽ​ഫ്​ ഡ്രൈ​വി​ങ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ച​ല​ഞ്ചി​ലെ വി​ജ​യി​ക​ളെയും ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ക്കും. 23 ല​ക്ഷം ഡോ​ള​റാ​ണ് ച​ല​ഞ്ചി​ന്‍റെ…

Read More

യുഎഇ യുവജന മന്ത്രിയാകാൻ അപേക്ഷ ക്ഷണിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

യുഎഇയിൽ യുവജന മന്ത്രിയാകാൻ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈസനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം. രാജ്യത്തെ യുവതീ യുവാക്കളിൽ നിന്നാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. യുവജനതയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അതിനെ പ്രതിനിധീകരിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കുകയും യുവജനങ്ങളുടെ ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ നടപടികളെ പിന്തുണക്കുകയും ചെയ്യുന്ന യുവതീയുവാക്കളെ യുഎഇയുടെ യുവജന മന്ത്രിയാകാന്‍ തേടുന്നു.ജന്മനാട്ടിലെ പ്രശ്‌നങ്ങളെ കുറിച്ച് അറിവും സമൂഹത്തിലെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് അവബോധവും…

Read More