
യുഎഇയിൽ ഈ ആഴ്ച കൂടുതൽ മഴയ്ക്ക് സാധ്യത
യുഎഇയിൽ ഈ ആഴ്ച കൂടുതൽ മഴ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻസിഎം) സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വരെ ഭാഗികമായി മേഘാവൃതമായ ആകാശവും ഉച്ചയോടെ മഴ പെയ്യാനുള്ള സാധ്യതയും കിഴക്കോട്ട് ചില സംവഹന മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയും ഉണ്ട്. രാജ്യത്തിൻറെ ചില ഭാഗങ്ങളിൽ ശനിയാഴ്ച ഉച്ചയോടെ ആലിപ്പഴത്തോടുകൂടിയ കനത്ത മഴ പെയ്തു. ഫുജൈറ, റാസൽഖൈമ, അൽ ഐൻ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഫുജൈറയിലെ വാദി മയദാഖിൽ കനത്ത മഴയും ആലിപ്പഴ വർഷവും…