യുഎഇ നാഷണൽ ഡേ: ഔദ്യോഗിക ആഘോഷപരിപാടികളുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു

യു എ ഇയുടെ അമ്പത്തിരണ്ടാമത് നാഷണൽ ഡേയുടെ ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികളുടെ ടിക്കറ്റ് വില്പന ആരംഭിച്ചതായി സംഘാടക കമ്മിറ്റി അറിയിച്ചു. 2023 നവംബർ 24-ന് വൈകീട്ടാണ് യു എ ഇ നാഷണൽ ഡേ ഓർഗനൈസിങ്ങ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. 2023 ഡിസംബർ 5 മുതൽ 12 വരെ എക്‌സ്‌പോ സിറ്റി ദുബായിലെ ജൂബിലീ പാർക്കിൽ വെച്ചാണ് യു എ ഇയുടെ അമ്പത്തിരണ്ടാമത് നാഷണൽ ഡേയുടെ ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ഈ…

Read More

യു.എ.ഇയിൽ നിന്ന്​ 247 ടൺ ഭക്ഷ്യവസ്തുക്കൾ ​ഗസ്സയിലെത്തി

യു.എ.ഇയിൽ നിന്ന്​ ശേഖരിച്ച 247 ടൺ ഭക്ഷ്യവസ്തുക്കൾ ഗസ്സയിലെത്തി. താൽകാലിക വെടിനിർത്തൽ സാഹചര്യത്തിലാണ്​ 10 വലിയ ട്രക്കുകളിലായി സഹായവസ്തുക്കൾ ഗസ്സയിലേക്ക്​ കൈമാറിയത്​. എമിറേറ്റ്സ്​ റെഡ്​ ക്രസന്‍റിന്‍റെ നേതൃത്വത്തിലാണ്​ ഭക്ഷ്യവസ്തുക്കളുടെ വിതരണം. 16,520 ഭക്ഷ്യക്കിറ്റുകൾ ഉൾപ്പെടുന്ന സഹായ വസ്തുക്കളാണ്​ റഫ അതിർത്തി മുഖേന ഗസ്സയിലെത്തിക്കാനായത്​. നേരത്തെ യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന്​ അധികൃതർ നേരിട്ട്​ സഹായ വസ്തുക്കൾ ശേഖരിക്കുകയും പ്രത്യേക സ്ഥലങ്ങളിൽ വച്ച്​ വളണ്ടിയർമാരുടെ സഹായത്തോടെ പാക്കിങ്​ പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഈജിപ്​തിൽ വിമാന മാർഗം നേരത്തെ എത്തിച്ച സഹായ…

Read More

യുഎഇയിൽ പുതുവർഷത്തെ വരവേൽക്കാനുള്ള ഒരുക്കം തുടങ്ങി

യു.എ.ഇയിൽ പുതുവർഷത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ലേസർ, ഡ്രോൺ പ്രദർശനങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് യു.എ.ഇ. പുതുവർഷത്തെ വരവേൽക്കുന്നത്. 15,682 കരിമരുന്ന് പ്രയോഗങ്ങൾ ഉൾപ്പെടെ ഇന്നേവരെ കണ്ടില്ലാത്ത ആഘോഷപരിപാടികളാണ് ഇത്തവണ ബുർജ് ഖലീഫയിൽ ഒരുക്കുന്നത്. 671 പ്രവൃത്തിദിനങ്ങൾ ചെലവഴിച്ചാണ് സാങ്കേതിക വിദഗ്‌ധർ ഇതിനായുള്ള തയ്യാറെടുപ്പുകൾ നടത്തിവരുന്നത്. കരിമരുന്ന് പ്രദർശനത്തോടൊപ്പം ബുർജ് ഖലീഫ വാട്ടർ ഫൗണ്ടനും പുതുവർഷ ആഘോഷങ്ങൾക്ക് പകിട്ടേകും. ബുർജ് പാർക്കിൽനിന്ന് ബുർജ് ഖലീഫയിലെ കരിമരുന്ന് പ്രയോഗങ്ങൾ കാണാൻ പ്രവേശന ടിക്കറ്റുകൾ നിർബന്ധമാക്കിയിട്ടുണ്ട്. മുതിർന്നവർ…

Read More

റാസൽഖൈമയിൽ ജ്വല്ലറി ജീവനക്കാരനായ തൃശൂർ സ്വദേശി അന്തരിച്ചു

തൃശൂർ സ്വദേശിയായ യുവാവ് റാസൽഖൈമയിൽ അന്തരിച്ചു. കിഴക്കുമ്പുറം മനക്കൊടി കുളങ്ങര വീട്ടിൽ വർഗീസ് പോളാണ് മരിച്ചത്. 35 വയസായിരുന്നു. അൽ മേരീദ് സഫ ജ്വല്ലറി ജീവനക്കാരനാണ് ഇദ്ദേഹം. ഇന്ന് രാവിലെ താമസ സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം അടുത്ത ദിവസം നാട്ടിലെത്തിക്കും.

Read More

തൈക്കടപ്പുറം സോക്കർ ലീഗ്(UAE-TSL സീസൺ-4)ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 2 ന്

UAE തൈക്കടപ്പുറം സോക്കർ ലീഗ്(TSL)കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രാദേശിക സെവൻസ്‌ ഫുട്ബോൾ ടൂർണമെന്റ്(സീസൺ-4) യുഎഇ ദേശീയ ദിനമായ ഡിസംബർ 2 ന് ശനിയാഴ്ച്ച രാത്രി 10 മണിക്ക്‌ ദുബൈ ഖിസൈസിലെ അൽ ബുസ്താൻ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ടൂർണമെന്റിൽ വിജയികളാവുന്നവർക്ക് യുഎയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ അവാഫിയ കോഫി & ടീ കാശ് പ്രൈസ് സമ്മാനിക്കും. വിജയികളാവുന്ന ടീമുകൾക്കുള്ള ട്രോഫികൾ AMG അൽഐൻ സമ്മാനിക്കും. യുഎഇയിലുള്ള തൈക്കടപ്പുറം നിവാസികളുടെ 7 ടീമുകളുമാണ് ടൂർണ്ണമെന്റിൽ മാറ്റുരക്കുന്നത്‌. ടൂർണ്ണമെന്റിലേക്ക് മുഴുവൻ…

Read More

എംഎസ്എസ് യുഎഇ ഫെസ്റ്റ് ഡിസംബർ 3 ന് ദുബായിൽ

യുഎഇയുടെ 52-ാം ദേശീയ ദിനത്തോടനുബന്ധിച്ച് മോഡൽ സർവീസ് സൊസൈറ്റി(എംഎസ് എസ്) എല്ലാ എമിറേറ്റുകളിലെയും 52 സ്കൂളുകളിലെ മൽസരാർത്ഥികള്‍ പങ്കെടുക്കുന്ന യുഎഇ ഫെസ്റ്റ് 2023 നടത്തും. റേഡിയോ കേരളം 1476 എഎം ഒഫിഷ്യൽ റേഡിയോ പാർട്ണറായ പരിപാടി ഡിസംബർ 3 ന് രാവിലെ 10 മുതൽ രാത്രി 8 വരെ ദുബായ് മുഹൈസീനയിലെ ഗൾഫ് മോഡൽ സ്കൂളിലാണ് നടക്കുക.  കെജി 1 മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾ മത്സരത്തില്‍ പങ്കെടുക്കും. എട്ടാം തരം മുതൽ 12 വരെയുള്ള ക്ലാസിലെ…

Read More

ഗാസയിൽ പരിക്കേറ്റ കുട്ടികളുമായി രണ്ടാം വിമാനം അബൂദബിയിൽ

ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ കുട്ടികളുമായി രണ്ടാമത്തെ വിമാനം അബൂദബിയിലെത്തി. കുട്ടികളും കുടുംബാംഗങ്ങളുമടക്കം 50 പേരടങ്ങളുന്ന വിമാനമാണ് എത്തിയത്. കുട്ടികൾക്ക് അബൂദബിയിലെ വിവിധ ആശുപത്രികളിൽ ചികിൽസ ആരംഭിച്ചു. മെഡിക്കൽ ജീവനക്കാരും ക്യാബിൻ ക്രൂവും ഉൾപ്പെടെ 50 ലേറെ പേരാണ് അൽ അരിഷ് വിമാനത്താവളത്തിൽ നിന്നും ഇന്ന് അബുദാബിയിലെത്തിയത്. അർബുദരോഗ ബാധിതരും ഇന്ന് എത്തിയ വിമാനത്തിലുണ്ട്. കുടുതൽ വിമാനങ്ങൾ അടുത്തദിവസങ്ങളിൽ യു.എ.ഇയിലെത്തും. പലസ്തീനിൽ പരിക്കേറ്റ 1000 കുട്ടികളെയും, 1000 അർബുദ രോഗികളെയുംചികിത്സക്കായി എത്തിക്കാൻ യു.എ.ഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ…

Read More

യു.എ.ഇയിൽ 2024ലെ പൊതു അവധിദിനങ്ങൾ പ്രഖ്യാപിച്ചു

യു.എ.ഇയിൽ അടുത്തവർഷത്തെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു. മന്ത്രിസഭയാണ് പൊതുമേഖലക്കും, സ്വകാര്യ മേഖലക്കും ഒരുപോലെ ബാധകമായ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. ജനുവരി ഒന്നിന് പുതുവത്സരദിനമാണ് 2024 ലെ ആദ്യ പൊതു അവധി. റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെ മൂന്ന് ദിവസം ചെറിയ പെരുന്നാളിന് അവധിയുണ്ടാകും. ദുൽഹജ്ജ് ഒമ്പതിന് അറഫാ ദിനം മുതൽ ദുൽ ഹജ്ജ് 10 മുതൽ 12 വരെ ബലി പെരുന്നാളിന് അവധി ലഭിക്കും. മുഹറം ഒന്നിന് ഹിജ്‌റ പുതുവത്സര ദിനത്തിന് പൊതുഅവധിയാണ്. റബീഉൽ…

Read More

മമ്മൂട്ടി ചിത്രം ‘കാതൽ’ റിലീസിന് ഖത്തറിലും കുവൈത്തിലും വിലക്ക്; യുഎഇയിൽ പ്രദർശിപ്പിക്കും

ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘കാതൽ – ദ് കോർ’ റിലീസിന് ഖത്തറിലും കുവൈത്തിലും വിലക്കെന്ന് റിപോർട്ട്. ഈ രാജ്യങ്ങളിൽ ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഉള്ളടക്കമാണ് വിലക്കിന് കാരണം എന്നാണു സൂചന. സെൻസർ ബോർഡ് നിർദേശിക്കുന്ന മാറ്റങ്ങൾ വരുത്തി വിലക്ക് നീക്കാനുള്ള ശ്രമം നടത്തിവരുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, യുഎഇയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും ചിത്രം ഈ മാസം 23ന് തന്നെ റിലീസാകും. ഇതിനകം കാതലിൻറെ പ്രദർശന സമയം യുഎഇ വോക്‌സ്…

Read More

ഭക്ഷണം പാഴാകുന്നത് തടയാൻ ‘നിഅമ’ പദ്ധതി പ്രഖ്യാപിച്ച് യുഎഇ

ഭക്ഷണം പാഴാക്കുന്നത് തടയാൻ നിഅമ എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ച് യു എ ഇ. 2030 നകം ഭക്ഷണം പാഴാക്കുന്നത് 50 ശതമാനമെങ്കിലും കുറക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽ മുഹൈരിയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഭക്ഷണം പാഴാക്കുന്നത് കുറക്കാനുള്ള മാർഗരേഖയും മന്ത്രി അവതരിപ്പിച്ചു. ഈരംഗത്ത് പ്രവർത്തിക്കുന്ന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെയാണ് ഭക്ഷണം പാഴാകുന്നത് തടയുകയെന്നും അവർ വ്യക്തമാക്കി. യുഎഇ കോപ് 28 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാൻ ഒരുങ്ങുന്നതിന്…

Read More