ഗാസയിൽ ഫീൽഡ് ആശുപത്രി തുറന്ന് യുഎഇ; ആശുപത്രി തുറന്നത് യുഎഇ പ്രസിഡന്റിന്റെ നിർദേശത്തെ തുടർന്ന്

ഗാ​സ​യി​ൽ യു.​എ.​ഇ​യു​ടെ സം​യോ​ജി​ത ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ​ല​സ്തീ​ൻ ജ​ന​ത​യെ സ​ഹാ​യി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ആ​ശു​പ​ത്രി സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ പ്ര​ഖ്യാ​പി​ച്ച ‘ഗാ​ല​ന്റ് നൈ​റ്റ്-3’ ഓ​പ​റേ​ഷ​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​സം​രം​ഭം ഒ​രു​ക്കി​യ​ത്. ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ ആ​വ​ശ്യ​മാ​യ ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും സാ​മ​ഗ്രി​ക​ളും നേ​ര​ത്തേ ഈ​ജി​പ്​​തി​ൽ എ​ത്തി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലെ താ​ൽ​കാ​ലി​ക ​വെ​ടി​നി​ർ​ത്ത​ൽ സ​മ​യ​ത്താ​ണ്​ ഇ​ത്​ അ​തി​ർ​ത്തി ക​ട​ന്ന്​ ഗാസയി​ലെ​ത്തി​ക്കാ​നാ​യ​ത്. 150 കി​ട​ക്ക​ക​ളു​ള്ള ഫീ​ൽ​ഡ് ആ​ശു​പ​ത്രി​യാ​ണ്​ ഒ​ന്നി​ല​ധി​കം ഘ​ട്ട​ങ്ങ​ളി​ലാ​യി…

Read More

ലോക സുരക്ഷയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും 25 കോടി ഡോളർ പ്രഖ്യാപിച്ച് യുഎഇ

ലോ​ക​ത്തെ ജ​ല​സു​ര​ക്ഷ​ക്കും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നു​മാ​യി 25 കോ​ടി ഡോ​ള​റി​ന്‍റെ ഫ​ണ്ട്​ പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ. രാ​ജ്യ​ത്തി​ന്‍റെ യൂ​ണി​യ​ൻ ദി​നം ആ​ഘോ​ഷി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം കോ​പ്​ 28 വേ​ദി​യി​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഉ​ച്ച​കോ​ടി വേ​ദി​യി​ൽ ന​ട​ന്ന ആ​രോ​ഗ്യം, പ​രി​സ്ഥി​തി, ജ​ലം, ഊ​ർ​ജം എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ യു.​എ.​ഇ സ​ഹ​മ​ന്ത്രി അ​ഹ​മ​ദ്​ ബി​ൻ അ​ലി അ​ൽ സാ​യി​ഗാ​ണ്​ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. കോ​പ്​ 28 ന​ട​ക്കു​ന്ന​ത്​ ലോ​ക​ത്തെ ഏ​റ്റ​വും ജ​ല​ദൗ​ർ​ല​ഭ്യ​മു​ള്ള ഒ​രു പ്ര​ദേ​ശ​ത്താ​ണ്​ ന​ട​ക്കു​ന്ന​തെ​ന്ന്​ ഓ​ർ​മി​ക്ക​ണ​മെ​ന്നും, എ​ന്നാ​ൽ ഈ ​മേ​ഖ​ല മാ​ത്ര​മ​ല്ല,…

Read More

യു.​എ​ൻ കാ​ലാ​വ​സ്​​ഥാ ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഹ​മ​ദ്​ രാ​ജാ​വ്​ യു.​എ.​ഇ​യി​ലെ​ത്തി

യു.​എ​ന്നി​​ന്റെ കീ​ഴി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 28ാമ​ത്​ കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​ത്തെ​ക്കു​റി​ച്ച്​ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ യു.​എ.​ഇ​യി​ലെ​ത്തി. യു.​എ.​ഇ പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അ​ൽ ന​ഹ്​​യാ​​ന്റെ ക്ഷ​ണ​​​പ്ര​കാ​ര​െ​മ​ത്തി​യ ഹ​മ​ദ്​ രാ​ജാ​വി​നെ എ​യ​ർ​പോ​ർ​ട്ടി​ൽ ദു​ബൈ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ ന​ഹ്​​യാ​​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. വി​ക​സ​ന​വും പു​രോ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​ത്ത​ര​ത്തി​ലൊ​രു ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്​ മു​ന്നോ​ട്ടു​വ​ന്ന യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ ഹ​മ​ദ്​ രാ​ജാ​വ്​ ​ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഉ​ച്ച​കോ​ടി വി​ജ​യ​ക​ര​മാ​ക​​ട്ടെ​യെ​ന്ന്​…

Read More

യു എ ഇ ദേശീയ ദിനാഘോഷം; അബുദാബി കെഎംസിസി വോക്കത്തോൺ ശനിയാഴ്ച

അൻപത്തിരണ്ടാമത് യു.എ.ഇ.ദേശീയ ദിനാഘോഷതുടനുബന്ധിച്ച് അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയദിനഘോഷ റാലി ശനിയാഴ്ച കോർണിഷിൽ നടക്കും. വൈകിട്ട് നാലുമണിക്ക് കോർണിഷ് ഹിൽട്ടൺ ഹോട്ടലിനു മുൻവശത്തു നിന്നും ആരംഭിക്കുന്ന റാലിയിൽ ദേശീയ പതാകയേന്തിയ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ, വിവിധ ഇന്തോ-അറബ് കലാ പ്രകടനങ്ങൾ തുടങ്ങിയവ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവർത്തകർ റാലിയുടെ ഭാഗവാക്കാവും. മുൻ വർഷങ്ങളിലും അബുദാബി കെഎംസിസി ഇത്തരം പരിപാടികളുമായി യു.എ.ഇ.യുടെ ദേശീയദിനഘോഷത്തിന്റെ ഭാഗമായിട്ടുണ്ട്.സഹിഷ്ണുതയുടെ പര്യായമായ യു.എ.ഇ എന്ന രാജ്യത്തോട് പ്രവാസി സമൂഹത്തിനുള്ള സ്നേഹവും കടപ്പാടും പ്രകടമാക്കുന്ന പരിപാടിയാകുമിതെന്ന് പ്രസിഡന്റ്…

Read More

യു.എൻ കാലാവസ്ഥ ഉച്ചകോടിയെ നരേന്ദ്ര മോദി ഇന്ന്​ അഭിസംബോധന ചെയ്യും

യു.എൻ കാലാവസ്ഥ ഉച്ചകോടിയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്​ അഭിസംബോധന ചെയ്യും. മോദിക്കു പുറമെ ലോകത്തി​ന്‍റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന്​ രാഷ്​ട്രനേതാക്കളും സമ്മേളനത്തിനായി ദുബൈയിൽ എത്തി. പാരീസ്​ ഉടമ്പടി ലക്ഷ്യങ്ങൾ നടപ്പാക്കാൻ വിസമ്മതിക്കുന്നത്​ ഗുരുതര പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന്​ ആഗോള പരിസ്ഥിതി കൂട്ടായ്മകൾ മുന്നറിയിപ്പ്​ നൽകി. ദുബൈ എക്സ്​പോ സിറ്റിയിൽ ​ഇന്നലെയാണ്​ കോപ്പ്​ 28 ഉച്ചകോടിക്ക്​ തുടക്കം കുറിച്ചത്​. ഇന്നു മുതൽ അടുത്ത 3 ദിവസങ്ങളിലായി വിവിധ ലോകനേതാക്കൾ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. ഇന്നലെ…

Read More

യുഎഇ ദേശീയദിന അവധി; ദുബൈയിൽ പാർക്കിങ് സൗജന്യം

യുഎഇ ദേശീയദിനത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങളിൽ ദുബൈയിൽ പൊതുപാർക്കിങ് സൗജന്യമാക്കി. ഡിസംബർ രണ്ട് മുതൽ നാല് വരെ മൂന്ന് ദിവസമാണ് പാർക്കിങ് ഫീസ് ആനുകൂല്യമെന്ന് ദുബൈ ആർടിഎ അറിയിച്ചു. ഡിസംബർ അഞ്ച് മുതൽ പാർക്കിങ് ഫീസ് സാധാരണ പോലെ ഈടാക്കി തുടങ്ങും.

Read More

യുഎഇയിൽ പുതിയ 500 ദിർഹം നോട്ട് ഇന്നു മുതൽ പൊതുജനങ്ങളിലെത്തും

യുഎഇ പുതിയ 500 ദിർഹം നോട്ടുകൾ പുറത്തിറക്കി. കടലാസിന് പകരം ദീർഘകാലം നിലനിൽക്കുന്ന പോളിമറിലാണ് പുതിയ നോട്ട്. കോപ് 28 കാലാവസ്ഥ ഉച്ചകോടി, യുഎഇ ദേശീയദിനം എന്നിവയുടെ ഭാഗമായി പുറത്തിറക്കിയ നോട്ട് ഇന്നു മുതൽ പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങും. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിനൊപ്പം, പരിസ്ഥിതി സൗഹൃദ പദ്ധതികൾ, ഫ്യൂച്ചർ മ്യൂസിയം, ബുർജ് ഖലീഫ, എമിറേറ്റ്സ് ടവേഴ്സ് എന്നിവയുടെ ചിത്രങ്ങളും പുതിയ നോട്ടിലുണ്ട്.

Read More

യുഎഇ ദേശീയദിനത്തോടനുബന്ധിച്ച് ഫുജൈറയിൽ പിഴകളിൽ 50% ഇളവ്

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഫുജൈറയിൽ ഗതാഗത പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. നവംബർ 30 വരെയുള്ള നിയമലംഘനങ്ങള്‍ക്കാണ് ഇളവ് ബാധകമാവുക. ജനുവരി 21 വരെ 52 ദിവസമാണ് ആനുകൂല്യത്തോടെ പിഴയടക്കാൻ അവസരം. നേരത്തെ ഉമ്മുൽ ഖുവൈൻ എമിറേറ്റിലും ഇളവ് പ്രഖ്യാപിച്ചിരുന്നു.

Read More

ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ 28-ാം പതിപ്പിന് യു.എ.ഇയില്‍ ഇന്ന് തുടക്കം

ആഗോളകാലാവസ്ഥാ ഉച്ചകോടിയുടെ 28-ാം പതിപ്പിന് യു.എ.ഇയില്‍ ഇന്ന് തുടക്കം. പതിവ് പോലെ തന്നെ ഇത്തവണയും വിവിധ കാലാവസ്ഥാ പ്രശ്നങ്ങള്‍ വിഷയമാകും. ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നവംബര്‍ 30 മുതല്‍ ഡിസംബര്‍ 1 വരെ യു.എ.ഇയിലുണ്ടാകും.  യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍നഹ്യാന്റെ പ്രത്യേകക്ഷണം സ്വീകരിച്ചാണ് മോദിയെത്തുന്നത്. ഒരു ദിവസത്തെ ചര്‍ച്ചകളില്‍ പങ്കെടുത്ത് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങും. മുൻവര്‍ഷങ്ങളില്‍ സമ്മേളനത്തിന്റെ ഭാഗമായ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇത്തവണ…

Read More

52–ാം ദേശീയദിനം ; ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് രണ്ട് യുഎഇഎമിറേറ്റുകൾ

യുഎഇയുടെ 52–ാം ദേശീയദിനം പ്രമാണിച്ച് ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എമിറേറ്റുകൾ. ഈ മാസം ഒന്നിന് മുൻപ് നടന്ന ഗുരുതരമായ ലംഘങ്ങൾ ഒഴികെയുള്ള എല്ലാവിധ ഗതാഗതലംഘനങ്ങൾക്കും ചുമത്തിയ പിഴകൾക്കാണ് ഉമ്മുൽഖുവൈനും റാസൽഖൈമയും ഇളവ് പ്രഖ്യാപിച്ചത്. ഡിസംബർ ഒന്ന് മുതൽ ജനുവരി ഏഴ് വരെ പിഴ അടയ്ക്കുന്നവർക്കാണ് ഇളവ് ലഭിക്കുകയെന്ന് ഉമ്മുൽഖുവൈൻ പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു.  കൂടാതെ, നിശ്ചിത കാലയളവിലേക്ക് വാഹനങ്ങളും ട്രാഫിക് പോയിന്റുകളും പിടിച്ചെടുക്കലും റദ്ദാക്കാനും പൊലീസ് തീരുമാനിച്ചു….

Read More