
ക്ലൌഡ് സീഡിങ്ങിലൂടെ യുഎഇയിൽ പ്രതിവർഷം 15 ശതമാനത്തിലധികം മഴ ലഭിക്കുന്നുണ്ടെന്ന് പഠനം
യു.എ.ഇയുടെ ക്ലൗഡ് സീഡിങ് പദ്ധതികള്‍ ഓരോ വര്‍ഷവും ഏകദേശം 168-838 ദശലക്ഷം ക്യുബിക് മീറ്റര്‍ മഴ അധികമായി സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ. നേച്ചര്‍ റിസര്‍ച് ജേണല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.യു.എ.ഇ റിസര്‍ച് പ്രോഗ്രാം ഫോര്‍ റെയിൻ എൻഹാൻസ്‌മെന്റ് സയൻസിന്റെ (യു.എ.ഇ.ആര്‍.ഇ.പി) മേല്‍നോട്ടത്തിലുള്ള ക്ലൗഡ് സീഡിങ് വഴി ഉപയോഗിക്കാവുന്ന 84-419 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം ലഭിക്കുന്നതായും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. യു.എ.ഇയില്‍ പ്രതിവര്‍ഷം ഏകദേശം 6.7 ശതകോടി ക്യുബിക് മീറ്റര്‍ മഴയാണ് ആകെ ലഭിക്കുന്നത്. യു.എ.ഇ.ആര്‍.ഇ.പി കൈവരിച്ച ശ്രദ്ധേയമായ…