ആളുകൾ ഒരിക്കലും വിട്ടുപോകാൻ ആ​ഗ്രഹിക്കാത്ത രാജ്യം; പട്ടികയില്‍ ഒന്നാമത് യുഎഇ

ആളുകൾ ഒരിക്കലും മാറി താമസിക്കാൻ ഇഷ്ടപ്പെടാത്ത രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് യുഎഇ. ജനസംഖ്യയുടെ 99.37 ശതമാനം ആളുകളും രാജ്യത്തിനുള്ളിൽ തന്നെ തുടരാൻ താത്പര്യപ്പെടുന്നു. ടോപ് മൂവ് നടത്തിയ ഒരു പഠനത്തിലാണ് യുഎഇക്ക് ഒന്നാം സ്ഥാനമുളളത്. യുഎഇയിലെ ഉയർന്ന ജീവിത നിലവാരമാണ് ആളുകളെ ആകർഷിക്കുന്നത്. ജീവിത നിലവാരം, ജീവിതച്ചെലവ്, ഹാപ്പിനസ് ഇൻഡെക്സ്, കുടിയേറ്റക്കാരുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. പത്ത് രാജ്യങ്ങളാണ് പട്ടികയിൽ ഇടം നേടിയത്. ജപ്പാൻ ആണ് രണ്ടാം സ്ഥാനത്തുളളത്. 98.95 ശതമാനം ജനങ്ങളും ജപ്പാനിൽ…

Read More

ദുബൈയിൽ ഭിന്നശേഷിക്കാർക്ക് ആപ് വഴി ടാക്‌സി; നിരക്ക് പകുതി മാത്രം

ഭിന്നശേഷിക്കാർക്ക് ആപ്ലിക്കേഷൻ വഴി ടാക്‌സി ബുക് ചെയ്യാനുള്ള പുതിയ സേവനവുമായി ദുബൈ ടാക്‌സി കമ്പനി (ഡി.ടി.സി). ഡി.ടി.സി ആപ് വഴിയാണ് ബുക് ചെയ്യേണ്ടത്. വീൽചെയർ ഉപയോഗിക്കുന്നവർക്കുള്ള പ്രത്യേക ടാക്‌സികൾ ഒഴികെയുള്ളവ ഉപയോഗിക്കുന്നവർക്കാണ് സേവനം ഉപകാരപ്പെടുക. ഭിന്നശേഷിക്കാർക്ക് പ്രത്യേകം ലഭിക്കുന്ന 50 ശതമാനം നിരക്കിളവും സേവനം വഴി ലഭിക്കും. ദുബൈയിലെ ‘സനദ് കാർഡ്’ കൈവശം വെക്കുന്നവർക്കാണ് സേവനം ലഭിക്കുക. ഭിന്നശേഷിക്കാർക്ക് ദുബൈ കമ്യൂണിറ്റി ഡെവലപ്‌മെൻറ് അതോറിറ്റി നൽകുന്ന സ്മാർട്ട് കാർഡാണ് സനദ് കാർഡ്. പൊതുഗതഗാത മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള…

Read More

നിക്ഷേപ സഹകരണം ഉറപ്പാക്കുന്നതിനുള്ള വിവിധ ധാരണാപത്രങ്ങളിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു

വിവിധ മേഖലകളിൽ നിക്ഷേപ സഹകരണം ഉറപ്പാക്കുന്നതിനുള്ള മൂന്ന് ധാരണാപത്രങ്ങളിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു. പുനരുപയോഗ ഊർജ്ജം, ഭക്ഷ്യസംസ്‌കരണം, ആരോഗ്യ പരിചരണം എന്നീ മേഖലകളിലാണ് ഈ ധാരണാപത്രങ്ങളിലൂടെ ഇരുരാജ്യങ്ങളും നിക്ഷേപ സഹകരണം ഉറപ്പാക്കുന്നത്. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എന്നവരുടെ സാന്നിധ്യത്തിലാണ് ഇരുരാജ്യങ്ങളിലെയും വിവിധ വകുപ്പ് മന്ത്രിമാർ ഈ ധാരണാപത്രങ്ങളിൽ ഒപ്പ്…

Read More

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തും; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുക്കും

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ന് ഇന്ത്യയിലെത്തും. ജനുവരി പത്തിന് നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ ഉദ്യോഗിക ഉദ്ഘാടനത്തിന് പങ്കെടുക്കാനാണ് യുഎഇ പ്രസിഡന്റ് ഇന്ന് ഗുജറാത്തിലെത്തുന്നത്. അഹമ്മദാബാദിലെ സര്‍ദാല്‍ വല്ലഭഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് വൈകുന്നേരം വന്നിറങ്ങുന്ന യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കും. തുടര്‍ന്ന് ഇരുവരുമൊന്നിച്ച് ഇന്ദിരാ ബ്രിഡ്ജ് വരെ മൂന്ന് കിലോമീറ്റര്‍ റോഡ് ഷോ ആയി നടന്നെത്തുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് സഫിന്‍…

Read More

ഗതാഗത പിഴകൾ തവണകളായി അടയ്ക്കാം, ബാങ്കുകളുമായി ചേർന്ന് ഈസി പേയ്‌മെന്റ് സംവിധാനവുമായി അബുദാബി

ദർബ് ടോൾ ഗേറ്റ് പിഴ, പാർക്കിങ് നിയമലംഘനത്തിനുള്ള പിഴ എന്നിവ തവണകളായി അടയ്ക്കാമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു. തലസ്ഥാനത്തെ ബാങ്കുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പുതിയ സംവിധാനം ‘ഈസി പേയ്‌മെന്റ്’ എന്ന പേരിലാണ് അറിയപ്പെടുക. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കമേഴ്‌സ്യൽ ബാങ്ക്, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക് എന്നിവ വഴിയെല്ലാം പണമടയ്ക്കാനാകും. ഈ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് വഴിയും പിഴയടയ്ക്കാം. മറ്റു ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്ക് ഈ വർഷം പകുതിയോടെ പിഴയടയ്ക്കാനുള്ള സൗകര്യം ലഭിക്കും. 3000…

Read More

‘മന്ത്രിമാരുടെ പ്രസ്താവന അപകടകരം’; ഇസ്രായേലിനെ വിമർശിച്ച് യു.എ.ഇ

പലസ്തീൻ ജനതയെ പുറന്തള്ളാൻ ആഹ്വാനം ചെയ്ത് ഇസ്രയേൽ മന്ത്രിമാർ നടത്തിയ പ്രസ്താവനയെ ശക്തമായ ഭാഷയിൽ അപലപിച്ച് യു.എ.ഇ. ഇസ്രയേൽ ധനകാര്യ മന്ത്രി ബിസാലിൽ സ്‌മോട്രിച്ച്, ദേശീയ സുരക്ഷാ വകുപ്പ് മന്ത്രി ഇതാമർ ബെൻ ഗിർ എന്നിവരാണ് ഗസ്സയെ അധിനിവേശം നടത്താനും കൈയേറ്റം നടത്തി ജനവാസകേന്ദ്രങ്ങൾ നിർമിക്കാനും ആവശ്യപ്പെട്ടത്. അപകടകരമായ പ്രസ്താവനയെ അപലപിച്ച യു.എ.ഇ, മേഖലയിൽ കൂടുതൽ അസ്ഥിരതയും ഭീഷണിയും സൃഷ്ടിക്കുമാറുള്ള എല്ലാ നടപടികളെയും തള്ളുന്നതായി പ്രസ്താവനയിൽ വ്യക്തമാക്കി. ഗാസ്സയിൽ അടിയന്തിരമായി രക്തച്ചൊരിച്ചിൽ അവസാനിപ്പിച്ച് മാനുഷിക വെടിനിർത്തൽ നടപ്പിലാക്കണം….

Read More

യുഎഇ സ്വദേശിവത്കരണം:സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ എണ്ണം 90,000 കടന്നു

സ്വ​ദേ​ശി​വ​ത്ക​ര​ണ ന​ട​പ​ടി​ക​ൾ വ​ഴി രാ​ജ്യ​ത്തെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ എമ​റാ​ത്തി ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം അ​തി​വേ​ഗം വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ 13,000 പേ​ർ​ക്കു​കൂ​ടി ജോ​ലി ല​ഭി​ച്ച​തോ​ടെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 90,000 ക​ട​ന്ന​താ​യി അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. 2021 സെ​പ്​​റ്റം​ബ​റി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ ശേ​ഷം 157 ശ​ത​മാ​ന​മാ​ണ്​ ഇ​മാ​റാ​ത്തി​ക​ളു​ടെ എ​ണ്ണം സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ച​ത്. സ്വ​ദേ​ശി​ക​ളെ നി​യ​മി​ച്ച 19,000ത്തി​ലേ​റെ വ​രു​ന്ന ക​മ്പ​നി​ക​ളു​ടെ പ്ര​തി​ബ​ദ്ധ​ത​യെ മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം അ​ഭി​ന​ന്ദി​ച്ചു. അ​തി​നി​ടെ ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്വ​ദേ​ശി​യെ നി​യ​മി​ക്ക​ണ​മെ​ന്ന നി​യ​മം നി​ല​വി​ൽ…

Read More

തീയറ്ററിൽ സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താല്‍ യുഎഇയിൽ ഇനി ശിക്ഷ

യുഎഇയില്‍ തിയേറ്ററില്‍ വെച്ച് സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താല്‍ ഇനി ശിക്ഷ ലഭിക്കും. ഒരു ലക്ഷം ദിർഹം വരെ പിഴയും രണ്ട് മാസം തടവുമാണ് ശിക്ഷ. അപ്പര്‍കേസ് ലീഗല്‍ അഡൈ്വസറിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. സിനിമാ രംഗം ചിത്രീകരിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇക്കാര്യം സിനിമ തുടങ്ങുന്നതിന് മുമ്പ് സ്‌ക്രീനില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും പലരും ഇപ്പോഴും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Read More

ഗാസയിൽ കുടിവെള്ളം ലഭ്യമാക്കാൻ: യു.എ.ഇ സ്ഥാപിച്ച കടൽവെള്ള ശുചീകരണ പ്ലാൻറ് വിപുലീകരിച്ചു

ഗാസക്കുള്ള സൗദിയുടെ സഹായപ്രവാഹം തുടരുന്നു.സൗദി അയച്ച പതിനാറ് ട്രക്കുകൾ കൂടി റഫാ അതിർത്തി കടന്ന് ഗാസയിലെത്തി.ഭക്ഷണം, മരുന്ന്, പാർപ്പിട സൗകര്യങ്ങൾ, വസ്ത്രങ്ങൾ എന്നിവ അടങ്ങുന്നതാണ് സഹായം. വ്യോമ കടൽ മാർഗം ഈജിപ്തിലെത്തിച്ച ദുരിതാശ്വാസ വസ്തുക്കൾ റോഡു മാർഗ്ഗം റഫാ അതിർത്തി വഴിയാണ് ഗസ്സയിലേക്കെത്തിച്ചത്.കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ മുഖേനയാണ് സഹായ വിതരണം. ഇതോടെ സൗദിയുടെ സഹായവുമായി ഗാസയിലെത്തുന്ന ട്രക്കുകളുടെ എണ്ണം 172 ആയി. ഫലസ്തീൻ ജനതയുടെ പ്രതിസന്ധിയിൽ അവർക്കൊപ്പം നിൽക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ്…

Read More

യുഎഇയിൽ പെട്രോൾ ഡീസൽ വില കുറഞ്ഞു; ഇന്ന് അർധ രാത്രി മുതൽ പ്രാബല്യത്തിൽ

യുഎഇയിൽ ജനുവരി മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. പുതുവർഷ സമ്മാനമായി യുഎഇയിലെ‍ പെട്രോൾ ഡീസൽ വില കുറച്ചു. പെട്രോൾ ലിറ്ററിന് 14 ഫിൽസ് വീതവും ഡീസൽ ലിറ്ററിന് 19 ഫിൽസുമാണ് കുറച്ചത്. ഇതോടെ സൂപ്പർ പെട്രോളിന്റെ വില 2.96 ദിർഹത്തിൽ നിന്നും 2.82 ദിർഹമായി കുറഞ്ഞു. 2.71 ദിർഹമാണ് സ്പെഷ്യൽ പെട്രോളിന്റെ പുതിയ നിരക്ക്. പുതിയ നിരക്ക് ഇന്ന് അർധരാത്രി പ്രാബല്യത്തിൽ വരും.

Read More