86 പലസ്തീൻകാർ കൂടി ചികിത്സയ്ക്കായി യുഎഇയിലെത്തി

ഗാസയിൽ യുദ്ധത്തിൽ പരിക്കുപറ്റി അടിയന്തര ചികിത്സ ആവശ്യമായ കുട്ടികളുടെയും കാൻസർ രോഗികളുടെയും ഒരു സംഘം കൂടി അബൂദബിയിലെത്തി. 86 പലസ്തീൻകാർ കുടുംബാംഗങ്ങളോടൊപ്പമാണ് ബുധനാഴ്ച അബൂദബിയിൽ വിമാനമിറങ്ങിയത്. ഗാസയിൽ പരിക്കേറ്റ 1,000 കുട്ടികൾക്കും 1,000 കാൻസർ രോഗികൾക്കും ചികിത്സ ലഭ്യമാക്കുമെന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് നിരവധിപേരെ അബൂദബിയിലെത്തിച്ച് ചികിത്സിച്ചു വരുകയാണ്. ഫെബ്രുവരി അഞ്ചുവരെ ആകെ 474 കുട്ടികളും കാൻസർ രോഗികളുമാണ് ചികിത്സക്കായി യു.എ.ഇയിൽ എത്തിയിട്ടുള്ളത്. അതേസമയം, ഗാസയിൽ…

Read More

ആറാമത് യു എ ഇ ടൂർ റോഡ് സൈക്ലിംഗ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും

ആറാമത് യു എ ഇ ടൂർ റോഡ് സൈക്ലിംഗ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും. ദുബായിൽ വെച്ച് നടക്കുന്ന വനിതാ വിഭാഗത്തിലെ ആദ്യ ഘട്ടം മത്സരത്തോടെയാണ് 2024 ഫെബ്രുവരി 8-ന് ടൂർണമെന്റ് ആരംഭിക്കുന്നത്. വിവിധ ഘട്ടങ്ങളിലായാണ് ആറാമത് യു എ ഇ ടൂർ റോഡ് സൈക്ലിംഗ് ടൂർണമെന്റ് നടക്കുന്നത്. ടൂർണമെന്റിലെ പുരുഷ വിഭാഗം മത്സരങ്ങൾ ഏഴ് ഘട്ടങ്ങളിലായും, വനിതാ വിഭാഗം മത്സരങ്ങൾ നാല് ഘട്ടങ്ങളിലായുമാണ് നടത്തുന്നത്. Organised by @AbuDhabiSC, the 6th UAE Tour will take…

Read More

യു.എ.ഇയിൽ ചൊവ്വാഴ്ച വരെ കനത്ത മഴക്ക് സാധ്യത

മഴയെ തുടർന്ന് താപനില കുറഞ്ഞ രാജ്യത്ത് ഇടവേളക്കുശേഷം വീണ്ടും മഴ മുന്നറിയിപ്പ്. ഞായറാഴ്ച മുതൽ ചൊവ്വാഴ്ചവരെ രാജ്യത്തെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടെ മഴ പെയ്യുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മിക്ക പ്രദേശങ്ങളും ഈ ദിവസങ്ങളിൽ മേഘാവൃതമായിരിക്കുമെന്നും താപനില കുറയുമെന്നും അധികൃതർ വ്യക്തമാക്കി. മണിക്കൂറിൽ 45 കി.മീറ്റർ വേഗത്തിൽ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച റാസൽഖൈമയിലെ വിനോദ സഞ്ചാര കേന്ദ്രമായ ജബൽ ജെയ്‌സിൽ 3.4 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ഇത്…

Read More

ട്യൂഷൻ അധ്യാപകർക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി യു.എ.ഇ

യു.എ.ഇയിലെ ട്യൂഷൻ അധ്യാപകർക്ക് സർക്കാറിന്റെ പുതിയ മാർഗനിർദേശം. സ്വകാര്യ ട്യൂഷനുകൾക്ക് വർക്ക് പെർമിറ്റ് നേടുന്ന അധ്യാപകർ അവരുടെ സ്കൂളുകളിലെ വിദ്യാർഥികൾക്ക്​ ട്യൂഷൻ എടുക്കാൻ പാടില്ല. സ്വകാര്യ ട്യൂഷന്​ അപേക്ഷിക്കുന്നവർക്കുള്ള പെരുമാറ്റച്ചട്ടത്തിലാണ്​ സ്വന്തം സ്കൂളിലെ കുട്ടികളാവരുതെന്ന്​ നിബന്ധന ഉൾപ്പെടുത്തിയത്​​. യോ​ഗ്യരായ അധ്യാപകർക്ക് രണ്ട് വർഷത്തേക്കാണ് സ്വകാര്യ ട്യൂഷനുകളെടുക്കുന്നതിനായി പെർമിറ്റ് ലഭിക്കുക. ഒരു കാരണവശാലും വിദ്യാർഥികളെ വാക്കാലോ ശാരീരികമായോ ശിക്ഷിക്കരുത്, രക്ഷിതാക്കളുടെയും വിദ്യാർഥികളുടേയും വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കണം, രാജ്യത്തെ നിയമങ്ങളോടും സംസ്കാരത്തോടും യോജിക്കാത്തതോ തീവ്രവാദപരമോ മറ്റോ ആയ ആശയങ്ങൾ കുട്ടികൾക്ക്…

Read More

നഷ്ടപ്പെട്ട പട്ടിയെ കണ്ടെത്തിയാൽ​ 1,00,000 ദിർഹം പാരിതോഷികം!

 ന​ഷ്ട​പ്പെ​ട്ട പ​ട്ടി​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക്​ ഒ​രു ല​ക്ഷം ദി​ർ​ഹം പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ​യി​ലെ കു​ടും​ബം. ക​ഡി​ൽ​സ്​ എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന മൂ​ന്ന്​ വ​യ​സ്സു​ള്ള കൊ​ക്ക​പ്പൂ ഇ​ന​ത്തി​ലു​ള്ള പ​ട്ടി​യെ ആ​ണ്​ ന​ഷ്ട​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ ആ​സ്ഥാ​ന​ത്തി​ന് സ​മീ​പ​മു​ള്ള ആ​രോ​ഗ്യ പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ അ​ൽ ഗ​ർ​ഹൂ​ദി​ൽ​വെ​ച്ച്​ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന ക​മ്പ​നി​യു​ടെ കാ​റി​ൽ നി​ന്ന്​ പ​ട്ടി ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു. ക​മ്പ​നി പ​ട്ടി​യെ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് നി​രാ​ശ​രാ​യ​ കു​ടും​ബം പ​ട്ടി​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക്​ വ​ൻ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. പ​ട്ടി​യെ ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക്​…

Read More

മഹന്ത് സ്വാമി മഹാരാജിന് യു.എ.ഇയുടെ ഊഷ്മള വരവേല്‍പ്പ്

മധ്യപൂര്‍വ്വദേശത്തെ ഏറ്റവും വലിയ ഹിന്ദുശിലാക്ഷേത്രമായ അബുദാബി ബാപ്‌സ് ഹിന്ദുമന്ദിറിന്റെ സമര്‍പ്പണ ചടങ്ങിനായി യു.എ.ഇ.യിലെത്തിയ ബാപ്‌സ് മുഖ്യ പുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജിന് യു.എ.ഇ ഭരണകൂടം അബുദാബിയില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. ഗുജറാത്തിലെ സൂറത്തില്‍ നിന്നും പ്രത്യേക വിമാനത്തില്‍ അബുദാബി അല്‍ ബത്തീന്‍ വിമാനത്താവളത്തിലെത്തിയ സ്വാമി മഹാരാജിന് യു.എ.ഇ. സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി, ഉന്നത ഗവണെ്മന്റ്…

Read More

മഴയ്ക്ക് പിന്നാലെ യുഎഇയിൽ തണുപ്പ് കൂടി; കഴിഞ്ഞ ദിവസം ജബൽ ജൈസിൽ രേഖപ്പെടുത്തിയത് 4.2 ഡിഗ്രി സെൽഷ്യസ് താപനില

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​ക്കു പി​ന്നാ​ലെ യു.​എ.​ഇ​യി​ൽ താ​പ​നി​ല കു​റ​ഞ്ഞ്​ ത​ണു​പ്പേ​റി. ശ​നി​യാ​ഴ്ച രാ​വി​ലെ അ​ഞ്ചി​ന് റാ​സ​ൽ​ഖൈ​മ​യി​ലെ ജ​ബ​ൽ ജെ​യ്​​സി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 4.2 ഡി​ഗ്രി സെ​ൽ​ഷ്യ​സ്. ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല​യാ​ണ്. നേ​ര​ത്തെ ജ​നു​വ​രി ആ​ദ്യ​ത്തി​ൽ അ​ൽ​ഐ​നി​ലെ റ​ക്​​ന​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 5.3 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന്‍റെ റെ​ക്കോ​ഡാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ഭേ​ദി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്ത്​ പ​ല​ഭാ​ഗ​ത്തും​ മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ ല​ഭി​ക്കു​ന്നു​ണ്ട്. അ​ജ്​​മാ​ൻ ഒ​ഴി​കെ ആ​റു എ​മി​റേ​റ്റി​ലാ​ണ്​​ മി​ന്ന​ലോ​ടു​​കൂ​ടി​യ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തോ​ടൊ​പ്പം മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ്​…

Read More

‘സലാമ ആപ്പ്’ കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിച്ചു

ര​ക്ഷി​താ​ക്ക​ൾ​ക്ക്​ സ്‌​കൂ​ള്‍ ബ​സ്സു​ക​ളു​ടെ നീ​ക്കം മ​ന​സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ‘സ​ലാ​മ’ ആ​പ്ലി​ക്കേ​ഷ​ന്‍ കൂ​ടു​ത​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ച്ചു. ഇ​തു വ​ഴി എ​മി​റേ​റ്റി​ലെ കൂ​ടു​ത​ല്‍ മാ​താ​പി​താ​ക്ക​ള്‍ക്ക് ട്രാ​ക്കി​ങ്​ സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളു​ക​ളും ന​ഴ്‌​സ​റി​ക​ളും ഉ​ള്‍പ്പെ​ടെ 672 സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ്​ ആ​പ്പി​ന്‍റെ സേ​വ​നം വ്യാ​പി​പ്പി​ച്ച​ത്. സ്‌​കൂ​ള്‍ ഗ​താ​ഗ​ത മേ​ഖ​ല​യി​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ വി​ശ്വാ​സം വ​ര്‍ധി​പ്പി​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ സം​യോ​ജി​ത ഗ​താ​ഗ​ത വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ല്‍ 2,39,000 ത്തി​ലേ​റെ വി​ദ്യാ​ര്‍ഥി​ക​ളാ​ണ് സ്‌​കൂ​ള്‍ ബ​സ്സു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​മി​റേ​റ്റി​ലെ ആ​കെ വി​ദ്യാ​ര്‍ഥി​ക​ളു​ടെ 49 ശ​ത​മാ​ന​മാ​ണ് ഇ​ത്. വി​ദ്യാ​ഭ്യാ​സ, വി​ജ്ഞാ​ന വ​കു​പ്പും…

Read More

ദുബൈയിൽ സന്ദർശകരായി എത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് മൂന്നുമാസം ജോലിക്ക് അനുമതി

ദുബൈയിൽ സന്ദർശകരായി എത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് മൂന്നുമാസം പ്രാക്ടീസ് ചെയ്യാനുള്ള ഹൃസ്വകാല അനുമതി നൽകുമെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി. ദുബൈ വേൾഡ് ട്രേഡ് സെൻററിലെ ‘അറബ് ഹെൽത്ത് കോൺഗ്രസി’ലാണ് ഇക്കാര്യം അധികൃതർ വെളിപ്പെടുത്തിയത്. അടിയന്തരഘട്ടങ്ങളും അത്യാഹിതങ്ങളും ദുരന്തങ്ങളും കൈകാര്യം ചെയ്യുന്നതിന് പ്രദേശിക ആരോഗ്യ സംവിധാനങ്ങൾ പൂർണ സജ്ജമായിരിക്കാൻ വേണ്ടിയാണ് സംവിധാനം ലക്ഷ്യമിടുന്നത്. എമിറേറ്റിലെ ആരോഗ്യ സേവന സംവിധാനങ്ങളിൽ മെഡിക്കൽ പ്രഫഷനലുകളുടെ സാന്നിധ്യം ആവശ്യത്തിന് ഉറപ്പുവരുത്താനും പദ്ധതി ഉപകരിക്കും. താൽക്കാലികമായി അനുവദിക്കുന്ന പെർമിറ്റ് തൊഴിൽ തേടുന്നവർക്കും ആശുപത്രികൾക്കും വലിയ…

Read More

മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ നിർദ്ദേശം നൽകി അബുദാബി പോലീസ്

മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ അബുദാബി പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. രാജ്യത്ത് ജനുവരി 31, ബുധനാഴ്ച മുതൽ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ച പശ്ചാത്തലത്തിലാണ് അബുദാബി പോലീസ് ഇത്തരം ഒരു നിർദ്ദേശം നൽകിയത്. മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡിൽ ജാഗ്രത പുലർത്താനും, ട്രാഫിക് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. മഴ പെയ്യുന്ന സമയങ്ങളിൽ, വാഹനങ്ങൾ…

Read More