
ഗസ്സ ആശുപത്രികളിലേക്ക് 20 ടൺ മെഡിക്കൽ സഹായമെത്തിച്ച് യു.എ.ഇ
യുദ്ധത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ആശുപത്രികൾക്ക് 20 ടൺ മെഡിക്കൽ സഹായമയച്ച് യു.എ.ഇ. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ഓപറേഷൻ ഗാലന്റ് നൈറ്റ്-3യുടെ ഭാഗമായാണ് മരുന്നുകളടക്കമുള്ള സഹായ വസ്തുക്കൾ എത്തിച്ചത്. ഗസ്സയിലെ ആശുപത്രികൾക്കും മറ്റ് ആരോഗ്യ സേവന സ്ഥാപനങ്ങൾക്കും ഉപകാരപ്പെടും. ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്, റെഡ് ക്രോസ്, അൽ ഔദ ആശുപത്രി എന്നിങ്ങനെ വിവിധ സേവന സംരംഭങ്ങളാണ് മെഡിക്കൽ സഹായം സ്വീകരിച്ചത്. ആരോഗ്യ സംവിധാനങ്ങൾ ഒന്നടങ്കം തകർന്ന സാഹചര്യത്തിൽ വലിയ…