യു.​എ.​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ്​: ആ​ദ്യ ദി​നം മി​ക​ച്ച പ്ര​തി​ക​ര​ണം

വി​സ നി​യ​മ​ലം​ഘ​ക​ർ​ക്ക്​ യു.​എ.​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ​പൊ​തു​മാ​പ്പ്​ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച ആ​ദ്യ ദി​ന​ത്തി​ൽ പ്ര​വാ​സി​ക​ളി​ൽ​നി​ന്ന്​ മി​ക​ച്ച പ്ര​തി​ക​ര​ണം. ദു​ബൈ​യി​ൽ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്​ ഓ​ഫ്​ റെ​സി​ഡ​ൻ​സി ആ​ൻ​ഡ്​ ഫോ​റി​ൻ അ​​ഫ​യേ​ഴ്​​സ്​ (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) അ​ൽ അ​വീ​റി​ൽ ഒ​രു​ക്കി​യ സെ​ന്‍റ​റി​ൽ ആ​ദ്യ ദി​നം നൂ​റി​ല​ധി​കം പേ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി വി​സ നി​യ​മ​വി​ധേ​യ​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ സ​ർ​വി​സ്​ ആ​രം​ഭി​ച്ച ടൈ​പ്പി​ങ്​ സെ​ന്‍റ​റു​ക​ളി​ലും ഐ.​സി.​പി ​കേ​ന്ദ്ര​ങ്ങ​ളി​ലും അ​പേ​ക്ഷ​ക​രു​ടെ വ​ൻ തി​ര​ക്ക്​​ അ​നു​ഭ​വ​പ്പെ​ട്ടു. അ​ബൂ​ദ​ബി​യി​ൽ വി​സ നി​യ​മ​വി​ധേ​യ​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക​യാ​ണ്​…

Read More

യു.എ.ഇയിൽ പൊതുമാപ്പ് നടപടികൾ ഊർജിതം

 യു.എ.ഇയിൽ സെപ്റ്റംബർ ഒന്ന് മുതൽ നിലവിൽ വരുന്ന പൊതുമാപ്പിന് ഒരുക്കങ്ങൾ സജീവമായി. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ഔട്ട്പാസ് ഉൾപ്പെടെ രേഖകൾ ശരിയാക്കാൻ ഇന്ത്യൻ എംബസി സൗകര്യങ്ങൾ പ്രഖ്യാപിച്ചു. പൊതുമാപ്പിൽ മടങ്ങുന്ന പ്രവാസികൾക്ക് യാത്രാരേഖകൾ ശരിയാക്കാൻ ബി.എൽ.എസ് കേന്ദ്രങ്ങളെ സമീപിക്കാമെന്ന് അബൂദബി ഇന്ത്യൻ എംബസി അറിയിച്ചു. ഇതിന് മുൻകൂട്ടി അപ്പോയിൻമെന്റ് എടുക്കേണ്ട ആവശ്യമില്ല. പാസ്‌പോർട്ട് നഷ്ടപ്പെട്ടവർക്ക് എംബസിയിലെ കോൺസുലാർ ഓഫീസിൽ നിന്ന് എമർജൻസി സർട്ടിഫിക്കറ്റുകൾ നൽകും. അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം രേഖകൾ നൽകും. രേഖകൾ ശരിയാക്കി യു.എ.ഇയിൽ…

Read More

ജോലിക്കിടെ ട്രക്ക് മറിഞ്ഞു; യു.എ.ഇയിൽ മലയാളി യുവാവിന് ദാരുണാന്ത്യം

യു.എ.ഇയിലെ റാക് സ്റ്റീവൻ റോക്കിൽ ഹെവി ട്രക്ക് അപകടത്തിൽപ്പെട്ട് ഡ്രൈവറായ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശേരി അഗ്രൂൽ കുണ്ടിലാത്തോട്ട് വീട്ടിൽ ശശികുമാർ -അജിത ദമ്പതികളുടെ മകൻ അതുൽ (27) ആണ് മരിച്ചത്. ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അടുത്ത മാസം അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് അന്ത്യം.

Read More

പുതിയ ഛിന്നഗ്രഹം കണ്ടെത്തി യു.എ.ഇയിലെ ശാസ്ത്രജ്ഞൻ

യു.എ.ഇ ശാസ്ത്രജ്ഞർ പുതിയ ഛിന്നഗ്രഹം കണ്ടെത്തി. അബൂദബി ഇന്റർനാഷണൽ ആസ്‌ട്രോണമിക്കൽ സെന്റററിലെ ശാസ്ത്രജ്ഞനാണ് സൗരയുഥത്തിൽ പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. കണ്ടെത്തലിന് ശാസ്ത്രലോകം അംഗീകാരം നൽകി. അബൂദബി ഇന്റർനാഷണൽ ആസ്‌ട്രോണമിക്കൽ സെന്റർ ഡയറക്ടർ കൂടിയായ ഇമറാത്തി ശാസ്ത്രജ്ഞൻ മുഹമ്മദ് ഷൗക്കത്ത് ഔദയുടെ നിരീക്ഷണത്തിലാണ് പുതിയ ഛിന്നഗ്രഹം കണ്ടെത്തിയത്. സൗരയുഥത്തിലെ ആസ്‌ട്രോയിഡ് ബെൽറ്റിലുള്ള ഛിന്നഗ്രഹത്തിന് ‘2022 UY56’ എന്ന് താൽകാലികമായി പേരിട്ടു. കണ്ടെത്തലിന്റെ ക്രെഡിറ്റ് നൽകുന്ന ഇനീഷ്യൽ ഡിസ്‌കവറി സർട്ടീഫിക്കറ്റും മുഹമ്മദ് ഷൗക്കത്ത് ഔദക്ക് ലഭിച്ചു. സെന്റർ പ്രസിഡന്റ് ഖലീഫ…

Read More

യുഎഇയുടെ ആദ്യ എസ്.എ.ആർ ഉപഗ്രഹം ഭ്രമണപഥത്തിൽ

യുഎഇയുടെ ആദ്യ എസ്.എ.ആർ ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തി. കാലിഫോർണിയയിലെ വാൻഡൻബെർഗ് ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് സ്‌പേസ് എക്‌സ് റോക്കറ്റിലാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചത്. ഭൂമിയിൽ നിന്ന് ഏറ്റവു അടുത്ത ഓർബിറ്റിൽ കറങ്ങുന്ന ഈ ഉപഗ്രഹത്തിന് രാത്രിയും പകലും ഭൂമിയുടെ മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കുമെന്നതാണ് പ്രത്യേകത. എല്ലാ കാലാവസ്ഥയിലും ഇതിന് ചിത്രങ്ങൾ പകർത്താനാകും. ഭൗമോപരിതലത്തെ കൃത്യമായി പകർത്താൻ സാധിക്കുന്ന സെൻസിങ് സംവിധാനം ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. യു.എ.ഇക്കും കമ്പനികൾക്കും വളരെ സുപ്രധാന നാഴികക്കല്ലാണ് ഉപഗ്ര വിക്ഷേപണമെന്ന് അധികൃതർ പറഞ്ഞു. അബൂദബി…

Read More

തീപിടിക്കുന്ന വസ്തുക്കൾ അനധികൃതമായി സൂക്ഷിച്ചാൽ വൻ പിഴ

തീപിടിക്കുന്ന ദ്രാവകങ്ങളോ വസ്തുക്കളോ അനുമതിയില്ലാതെ ടാങ്കുകളിൽ സൂക്ഷിച്ചാൽ കടുത്ത പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി. നിയമലംഘകർക്ക് 30,000 ദിർഹം പിഴ ചുമത്തും. ഇത്തരം വസ്തുക്കൾ സൂക്ഷിക്കുന്നതിന്​​ മുമ്പായി സിവിൽ ഡിഫൻസിന്‍റെ അനുമതി വാങ്ങിയിരിക്കണം. മന്ത്രിസഭ അംഗീകരിച്ച പ്രമേയത്തിലാണ്​ ഇതുസംബന്ധിച്ച നിർദേശങ്ങൾ മുന്നോട്ടുവെച്ചത്​. കൃത്യമായ സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാതെ പെട്രോളിയം പോലുള്ള വസ്തുക്കൾ സൂക്ഷിക്കുന്നത്​ വലിയ അപകടങ്ങൾക്ക്​ കാരണമാകുന്നുണ്ടെന്നാണ്​ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ്​ പുതിയ നിർദേശം അധികൃതർ മുന്നോട്ടുവെച്ചത്​. വേനലവധിയുമായി ബന്ധപ്പെട്ട യാത്രകൾമൂലം വീടുകൾ…

Read More

യു.എ.ഇയിൽ കേസുകളിൽ കുടുങ്ങിയവരുടെ യാത്രാവിലക്ക് നീക്കുന്ന നടപടി എളുപ്പമാക്കി

യു.എ.ഇയിൽ കേസിൽ കുടുങ്ങിയവരുടെ യാത്രാവിലക്ക് നീക്കുന്ന നടപടി എളുപ്പമാക്കി. കേസ് അവസാനിച്ചാൽ യാത്രാവിലക്ക് താനേ നീങ്ങുന്ന സംവിധാനം ഏർപ്പെടുത്തിയതായി നീതിന്യായ മന്ത്രാലയം അറിയിച്ചു. യാത്രാവിലക്ക് നീക്കാൻ ഇനി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. സർക്കാർ ചുവപ്പുനാടകൾ ഒഴിവാക്കാനുള്ള യു.എ.ഇയുടെ സീറോ ഗവൺമെൻറ് ബ്യൂറോക്രസി പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം. യാത്രാ വിലക്ക് നീക്കാൻ പൂർത്തിയാക്കേണ്ടിയിരുന്ന ഒമ്പത് നടപടിക്രമങ്ങൾ ഇതോടൊ പൂർണമായും ഇല്ലാതാകും. നടപടികളുടെ കാലതാമസം ഒരു ദിവസത്തിൽ നിന്ന് മിനുറ്റികളിലേക്ക് ചുരുങ്ങും. നേരത്തെ അപേക്ഷക്കൊപ്പം കേസ് അവസാനിച്ചതായ രേഖയും അനുബന്ധ…

Read More

യു.എ.ഇയിൽ നികുതിവെട്ടിപ്പ്; 72.6 ലക്ഷം ഉൽപന്നങ്ങൾ പിടിച്ചെടുത്തു

യു.എ.ഇയിൽ നികുതി വെട്ടിപ്പ് നടത്തിയ 72.6 ലക്ഷം ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ഫെഡറൽ ടാക്‌സ് അതോറിറ്റിയാണ് കഴിഞ്ഞ ആറുമാസത്തിനിടെ നടത്തിയ പരിശോധനയുടെ കണക്കുകൾ പുറത്തുവിട്ടത്. എക്‌സൈസ് നികുതി, മൂല്യവർധിത നികുതി എന്നിവ വെട്ടിച്ച് വിൽപന നടത്താനായി സൂക്ഷിച്ചിരുന്ന പുകയില ഉൽപന്നങ്ങളും ശീതളപാനീയങ്ങളുമാണ് പിടിച്ചെടുത്തവയിൽ ഏറെയും. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 79.2 ഉത്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു. യു.എ.ഇ.യിലെ നിയമ വ്യവസ്ഥകൾ പാലിക്കാത്ത 1,330 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും ഫെഡറൽ ടാക്‌സ് അതോറിറ്റി അറിയിച്ചു. നികുതി വെട്ടിപ്പ് ഇല്ലാതാക്കുക, ഉപഭോക്തൃ അവകാശങ്ങൾ…

Read More

താമസ വിസാ ലംഘനം, ഗ്രേസ് പിരീഡ് പ്രഖ്യാപിച്ച് യുഎഇ

യുഎഇയിൽ താമസവിസ നിയമലംഘകർക്കായി പൊതുമാപ്പ് പ്രഖ്യാപിച്ചു. നിയമലംഘകർക്ക് പിഴ ഒഴിവാക്കുന്നതിനായി രണ്ട് മാസത്തെ സമയമാണ് നൽകുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ രണ്ട് മാസത്തേക്കാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, പോർട്ട് ആൻഡ് കസ്റ്റംസ് ഇളവ് പ്രഖ്യാപിച്ചത്. പൊതുമാപ്പിന് അപേക്ഷിക്കുന്നതിനായുള്ള അപേക്ഷ ഫോം സെപ്റ്റംബർ ഒന്ന് മുതൽ ടൈപ്പിങ് സെൻ്ററുകളിൽ നിന്ന് ലഭ്യമാകും. ഇന്ത്യൻ അസോസിയേഷൻ ഷാർജ യുഎഇ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. നിയമം ലംഘിച്ച് കഴിയുന്ന ഓരോ ദിവസത്തിനും 50 ദിർഹം…

Read More

തൊഴിൽ പരാതികൾ സമർപ്പിക്കാൻ ഓൺലൈൻ സംവിധാനവുമായി യു.എ.ഇ

തൊഴിൽ പരാതികൾ സമർപ്പിക്കാൻ യു.എ.ഇ തൊഴിൽമന്ത്രാലയം ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും, വീട്ടുജോലിക്കാർക്കും, തൊഴിൽദാതാക്കൾക്കും ഇതിലൂടെ പരാതികൾ സമർപ്പിക്കാം. നേരിട്ട് ഹാജരാകാതെ തന്നെ തൊഴിലാളികൾക്ക് ഇതിലൂടെ പരാതി നൽകാം. പരാതി നൽകാൻ മൂന്ന് മാർഗങ്ങളാണ് തൊഴിൽമന്ത്രാലയം മുന്നോട്ട് വെക്കുന്നത്. ഒന്ന് മന്ത്രാലയത്തിന്റെ mohre.ae എന്ന വെബ്‌സൈറ്റ് വഴി പരാതി നൽകാം. രണ്ട് MOHRE UAE എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി പരാതികൾ സമർപ്പിക്കാം. മൂന്ന് 80084 എന്ന കോൾസെന്ററാണ്. സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളികൾ പരാതി…

Read More