
യു എ ഇ യൂണിയൻ ദിനാഘോഷം വെള്ളിയാഴ്ച
ഇമാറാത്തുകളുടെ ഐക്യപ്പിറവിക്ക് 52 ആണ്ടുകള്‍ പൂർത്തിയാവുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായി ഡിസംബർ ഒന്ന് വെള്ളിയാഴ്ച ദുബൈ അൽ വാസൽ ക്ലബ്ബിൽ യൂണിയൻ ദിനാഘോഷം നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലെ ഊഷ്മള സൗഹൃദത്തിന്റെയും യു എ ഇയോടുള്ള അവാച്യമായ കടപ്പാടിന്റെയും അവിസ്മരണീയ വേദിയായി മാറുന്ന ചടങ്ങ് ഐ സി എഫ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരുക്കുന്നത്. വൈകിട്ട് 7.30 ആരംഭിക്കുന്ന ചടങ്ങിൽ ഇടവേളക്ക് ശേഷം യു എ ഇയിൽ എത്തിയ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം…