മാർ ജോസഫ് പെരുന്തോട്ടത്തിന് ആദരം; പൗരോഹിത്യ ശുശ്രൂഷയുടെ അമ്പതാം വർഷത്തിൽ മംഗള ഗാനം ഒരുക്കി യു എ ഇ യിലെ 50 ഗായകർ
പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടത്തിന് ഗംഭീര സ്വീകരണം നൽകി യുഎഇയിലെ ചങ്ങനാശേരി പ്രവാസി അപ്പസ്റ്റോലേറ്റ്. ചങ്ങനാശേരി അതിരൂപതയുടെ ചരിത്രത്തിൽ ആദ്യമായാണ് അതിരൂപതയിലെ ഒരു മെത്രാപ്പോലീത്തക്ക് വിദേശത്തുവെച്ച് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്വീകരണവും അനുമോദനവും നൽകുന്നത്. ചെണ്ട മേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടു കൂടിയാണ് പിതാവിനെ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചത്. അജമാൻ റിയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ട പരിപാടിയുടെ ഏറ്റവും വലിയ സവിശേഷത യു എ ഇ യിൽ താമസിക്കുന്ന…