
അബൂദബിയിൽ ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനം ഇന്ന്; നരേന്ദ്ര മോദി പങ്കെടുക്കും
അബൂദബിയിൽ പണിപൂർത്തിയായ ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വിഗ്രഹ പ്രതിഷ്ഠ കാലത്ത് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഇന്ന് വൈകീട്ടാണ് ഉദ്ഘാടന ചടങ്ങ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമാണിത്.അബൂദബി – ദുബൈ ഹൈവേക്ക് സമീപം അബു മുറൈഖയിൽ പണിതീർത്ത ക്ഷേത്രത്തിന് യു.എ.ഇ എമിറേറ്റുകളെ പ്രതീകവത്കരിച്ച് 7 ഗോപുരങ്ങളാണുള്ളത്. ബോച്ചസന്യാസി അക്‌സർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥക്ക് ചുവടെയാണ്‌ക്ഷേത്രം. മഹന്ത് സ്വാമി മഹാരാജ് ചടങ്ങുകൾക്ക് നേതൃത്വം നൽകും. പൊതുജനങ്ങൾക്ക് പ്രവേശനം ഈ മാസം 18 മുതലാണ്….