
യു.എ.ഇ സുപ്രീം സ്പേസ് കൗണ്‍സില്‍ രൂപവത്കരിക്കുന്നു
ബഹിരാകാശ ഗവേഷണ രംഗത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമായി യു.എ.ഇ സുപ്രീം സ്പേസ് കൗണ്‍സില്‍ രൂപവത്കരിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമാണ് കൗണ്‍സിൽ അധ്യക്ഷന്‍. യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ബഹിരാകാശ സുരക്ഷക്കായുള്ള നയങ്ങള്‍ രൂപവത്കരിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ കൈകാര്യം ചെയ്യുക, അന്താരാഷ്ട്ര സഹകരണം…