ലബനാനിലെ സംഘർഷ മേഖലകളിലേക്ക് കൂടുതൽ സഹായങ്ങളെത്തിച്ച് യു.എ.ഇ

യുഎഇ സ്റ്റാന്റ്സ് വിത്ത് ലബനാൻ ക്യാംപയിന്റെ ഭാഗമായി ലബനാനിൽ കൂടുതൽ സഹായങ്ങളെത്തിച്ച് യുഎഇ. അവശ്യവസ്തുക്കളുമായി രണ്ട് വിമാനങ്ങളാണ് ബൈറൂത്തിലെത്തിയത്. സംഘർഷ മേഖലകളിലെ സ്ത്രീകൾക്കുള്ള അടിയന്തര സഹായങ്ങളാണ് വിമാനങ്ങളിലുണ്ടായിരുന്നത്. ലബനാനിൽ ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് ശൈഖ ഫാത്തിമ ബിൻത് മുബാറക്ക് മുൻകയ്യെടുത്തു നൽകുന്ന സഹായമാണ് ബൈറൂത്തിലെ റഫീക് ഹരീരി വിമാനത്താവളത്തിലെത്തിയത്. രണ്ട് വിമാനങ്ങളിലായി ഉണ്ടായിരുന്നത് 80 ടൺ അവശ്യവസ്തുക്കൾ. പരിസ്ഥിതി മന്ത്രി നാസർ യാസീൻ വിമാനത്തെ സ്വീകരിച്ചു. ഭവനരഹിതരായ സ്ത്രീകൾക്കു വേണ്ടി ശൈഖ ഫാത്തിമ നടത്തിയ സേവനത്തിന് അദ്ദേഹം നന്ദിയറിയിച്ചു….

Read More

യുഎഇ സ്റ്റാൻഡ്സ് വിത്ത് ലബനാൻ; ഒരാഴ്ചയ്ക്കിടെ സമാഹരിച്ചത് 110 മില്യൺ ദിർഹം

യുഎഇ സ്റ്റാൻഡ്സ് വിത്ത് ലബനാൻ ക്യാംപയിന് രാജ്യത്ത് വൻ സ്വീകാര്യത. ലബനാനിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി ഒരാഴ്ചയ്ക്കിടെ യുഎഇയിൽ നിന്ന് സമാഹരിച്ചത് 110 മില്യൺ ദിർഹമാണ്. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നിർദേശ പ്രകാരം ഒക്ടോബർ എട്ടിനാണ് യുഎഇ സ്റ്റാൻഡ്സ് വിത്ത് ലബനാൻ എന്ന പേരിൽ രാജ്യത്ത് പ്രത്യേക ക്യാംപയിൻ ആരംഭിച്ചത്. ഇസ്രായേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ലബനീസ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ക്യാംപയിൻ. ഇതിന്റെ ഭാഗമായി ദുബൈയിലും അബൂദബിയിലും നടന്ന പരിപാടികളിലാണ് 110 മില്യൺ യുഎഇ ദിർഹം…

Read More