യുഎഇയില്‍ ഇന്ന് ഭാഗികമായി മഴയ്ക്ക് സാധ്യത

യുഎഇയിൽ ഇന്ന് ഭാഗികമായി മഴയ്ക്ക് സാധ്യത. ചില പ്രദേശങ്ങളില്‍ മഴ ലഭിച്ചേക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ ചിലയിടങ്ങളിൽ മേഘാവൃതമാകും മഴയ്ക്കുള്ള സാധ്യയതയും പ്രവചിക്കുന്നുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ താപനില പരമാവധി 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണ്ട്. അബുദാബിയിൽ 43ഡിഗ്രി സെല്‍ഷ്യസ്, ദുബൈയിൽ 41ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത, അതേസമയം, കുറഞ്ഞ താപനില 31ഡിഗ്രി സെല്‍ഷ്യസ്, മലനിരകളിൽ 22ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നേക്കാം. രാത്രിയും വെള്ളിയാഴ്ച രാവിലെയും ഇടയ്ക്കിടെ…

Read More

യുഎഇയിൽ ആഗസ്റ്റ് എട്ടു വരെ മഴ മുന്നറിയിപ്പ്; അൽ ഐനിൽ ആലിപ്പഴ വീഴ്ച

കനത്ത ചൂടിന് ആശ്വാസമായി ആഗസ്റ്റ് അഞ്ചു മുതൽ എട്ട് വരെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്ന് പ്രവചിച്ച് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം (എൻ.സി.എം). തിങ്കളാഴ്ച അൽ ഐനിലെ വിവിധ ഭാഗങ്ങളിൽ ചെറിയ മഴയും ആലിപ്പഴവർഷവും ഉണ്ടായി. ആലിപ്പഴം വീഴുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചിലർ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, അടുത്ത ഏതാനും ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും വടക്ക്, കിഴക്കൻ മേഖലകളിൽ ഇടവിട്ടുള്ള മഴക്ക് സാധ്യതയുണ്ടെന്നും എൻ.സി.എം അറിയിച്ചു. വടക്ക് കിഴക്ക് ഭാഗത്തുനിന്നും തെക്ക് കിഴക്ക്…

Read More

യു എ ഇയിൽ ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഈ അറിയിപ്പ് പ്രകാരം യു എ ഇയിൽ വിവിധ മേഖലകളിൽ ഫെബ്രുവരി 28, 29 തീയതികളിൽ പരക്കെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ, കിഴക്കൻ, തെക്കൻ മേഖലകളിൽ ഈ കാലയളവിൽ മഴ ശക്തമാകുന്നതിനും സാധ്യതയുണ്ട്. ഫെബ്രുവരി 29-ന് വൈകീട്ട് മുതൽ അന്തരീക്ഷ താപനില താഴാനിടയുണ്ടെന്നും, മഴമേഘങ്ങളുടെ തീവ്രത രാത്രിയോടെ പടിപടിയായി…

Read More

യുഎഇയിൽ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; നാലുദിവസം മഴ തുടരും

യു.എ.ഇയിൽ അടുത്ത നാലു ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. വ്യാഴം, വെളളി ദിവസങ്ങളിൽ യുഎഇയുടെ കിഴക്ക്, വടക്ക്, തീരങ്ങളിൽ ഇടിയോടുകൂടിയ മഴയുണ്ടാകും. വ്യാഴാഴ്ചയോടെ താപനില കുറയുകയും ചെയ്യും. മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ മഴ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എൻസിഎം വ്യക്തമാക്കിയിട്ടുണ്ട്.

Read More

യുഎഇയുടെ ഏതാനം ഇടങ്ങളിൽ നവംബർ 8 വരെ മഴയ്ക്ക് സാധ്യത

യുഎഇയുടെ ഏതാനം മേഖലകളിൽ 2023 നവംബർ 8, ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2023 നവംബർ 4 മുതൽ നവംബർ 8 വരെ യു എ ഇയിൽ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി യു എ ഇയുടെ വടക്ക്, കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഏതാനം ഇടങ്ങളിൽ ഈ കാലയളവിൽ ശക്തമായ…

Read More