
യുഎഇ പ്രസിഡന്റിന്റെ സഹോദരൻ ഷെയ്ഖ് സയീദ് അന്തരിച്ചു; രാജ്യത്ത് 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം
അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്റിന്റെ സഹോദരനുമായ ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്‍ അന്തരിച്ചു. ദിവസങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന ഷെയ്ഖ് സയീദിന്റെ മരണവാർത്ത പ്രസിഡൻഷ്യൽ കോടതിയാണ് പുറത്തുവിട്ടത്. വിയോഗത്തിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചിച്ചു. ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നു മുതൽ ഇൗ മാസം 29 വരെ മൂന്ന് ദിവസത്തേക്ക് യുഎഇ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. 1965ൽ അൽഐനിൽ ജനിച്ച ഷെയ്ഖ് സയീദ് 1988ൽ…