
പാരീസ് ഒളിംമ്പിക്സ് ; സുരക്ഷയൊരുക്കാൻ യുഎഇ പൊലീസിൽ നിന്നുള്ള സേനാംഗങ്ങളും
പാരിസ് ഒളിമ്പിക്സിന് സുരക്ഷയൊരുക്കുന്നതിന് യു.എ.ഇ പൊലീസ് സേനാംഗങ്ങളും രംഗത്തിറങ്ങും. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ഫ്രാൻസിന്റെ ക്ഷണം സ്വീകരിച്ചാണ് പൊലീസ് സേനാംഗങ്ങൾ ഒളിമ്പിക്സിന്റെ സുരക്ഷ ചുമതല വഹിക്കുന്നത്. രാജ്യത്തെ വിവിധ എമിറേറ്റുകളിലെ പൊലീസ് വകുപ്പുകളിൽ നിന്നുള്ള ഏറ്റവും മികച്ച പരിശീലനം നേടിയവരാണ് ലോക കായിക മാമാങ്കത്തിന്റെ സുരക്ഷക്ക് നിയോഗിതരാകുന്നത്.ഇവരുടെ ഫീൽഡ് പരിശീലനവും ഭാഷാ പഠനവും അടക്കമുള്ള കാര്യങ്ങൾ പൂർത്തിയായിട്ടുണ്ട്. വിവിധ സുരക്ഷ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സുരക്ഷ പദ്ധതികൾ നടപ്പാക്കുന്നതിനും പ്രഥമ ശുശ്രൂഷ നൽകുന്നതിനും പൊതുജനങ്ങളുമായുള്ള സംയോജനവും…