യുഎഇ ദേശീയ ദിനം ; ഡിസംബർ 2, 3 ദിവസങ്ങളിൽ പാർക്കിംഗ് സൗജന്യമാക്കി ആർടിഎ

ദേ​ശീ​യ​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ച ഡി​സം​ബ​ർ ര​ണ്ട്, മൂ​ന്ന്​ ദി​വ​സ​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​ക്കി ദു​ബൈ ​റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ബ​ഹു​നി​ല പാ​ർ​ക്കി​ങ്​ ഒ​ഴി​കെ​യു​ള്ള ഇ​ട​ങ്ങ​ളി​ലാ​ണ്​ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം. വാ​രാ​ന്ത്യ അ​വ​ധി ദി​ന​മാ​യ ഞാ​യ​റാ​ഴ്ച​കൂ​ടി വ​രു​ന്ന​തോ​ടെ ഫ​ല​ത്തി​ൽ മൂ​ന്നു​ദി​വ​സം പാ​ർ​ക്കി​ങ്​ ഇ​ള​വ്​ ല​ഭി​ക്കും. അ​തേ​സ​മ​യം, അ​വ​ധി​ദി​ന​ങ്ങ​ളി​ല്‍ പൊ​തു​ഗ​താ​ഗ​ത സ​ർ​വി​സു​ക​ളാ​യ ബ​സ്, മെ​ട്രോ, ട്രാം, ​വാ​ട്ട​ർ ടാ​ക്സി എ​ന്നി​വ​യു​ടെ സ​ർ​വി​സ്​ സ​മ​യം ആ​ർ.​ടി.​എ പു​നഃ​ക്ര​മീ​ക​രി​ച്ചു. ശ​നി, തി​ങ്ക​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ മെ​ട്രോ രാ​വി​ലെ അ​ഞ്ച് മ​ണി​മു​ത​ല്‍ അ​ർ​ധ​രാ​ത്രി ഒ​രു​മ​ണി​വ​രെ…

Read More

യുഎഇ ദേശീയ ദിനം ; 2,269 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡൻ്റ്

യുഎഇയുടെ ദേശീയ ദിനം പ്രമാണിച്ച് 2,269 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാന്‍റെ ഉത്തരവ്. ഇവരുടെ പിഴത്തുക ഉൾപ്പടെ ഒഴിവാക്കും. ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് മോചനം പ്രഖ്യാപിച്ചത്. യുഎഇയില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് നേരത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ആകെ നാല് ദിവസമാണ് അവധി ലഭിക്കുക. സ്വകാര്യ മേഖലയ്ക്ക് ഡിസംബര്‍ 2,3 തീയതികളിലാണ് പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ശമ്പളത്തോട് കൂടിയ അവധിയാണ് ഇത്. അവധി തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ്….

Read More

റാസൽ ഖൈമ സംസ്ഥാന കെഎംസിസിയുടെ ആഭിമുഖ്യത്തിൽ UAE ദേശീയ ദിന ആഘോഷം

റാസൽ ഖൈമ സംസ്ഥാന കെഎംസിസിയുടെ ആഭിമുഖ്യത്തിൽ UAE ദേശീയ ദിന ആഘോഷം ഡിസംബർ 22വെള്ളിയാഴ്ച വൈകുന്നേരം 6മണിമുതൽ റാസൽ ഖൈമ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും, അറബ് പ്രമുഖർ ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഒപ്പന കോൽക്കളി, എന്നിവക്ക് പുറമെ വിവിധ നാടൻ കലാപരിപാടികൾ, പ്രമുഖ ഗായകർ അണിനിരക്കുന്ന ഇശൽ വിരുന്നും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Read More

മൂവയിരത്തിലധികം തൊഴിലാളികളെ പങ്കെടുപ്പിച്ച് യുഎഇ ദേശീയ ദിനാഘോഷം

രാജ്യം വികസനങ്ങളുടെ മുഖ്യപങ്കാളികളായ ബ്ലൂക്കോളർ തൊഴിലാളിങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് ദുബായിൽ 52- മത് ദേശീയ ദിനം കെങ്കേമമായി ആഘോഷിച്ചു. കഴിഞ്ഞ ദിവസം എമിറേറ്റിലെ വിവിധ ലേബർ ക്യാമ്പുകളിലുള്ള 3000-ത്തിലധികം തൊഴിലാളികളെ പങ്കെടുപ്പിച്ചു ഒരു മെഗാ ദേശീയ ദിനാഘോഷം നടന്നു. ദുബായ് സർക്കാറിന്റെ തൊഴിൽ കാര്യ സ്ഥിരം സമിതിയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.അൽ ഹബാബിലെ ദുബായ് ഹെറിറ്റേജ് ആൻഡ് കൾച്ചർ വില്ലേജിലാണ് ചടങ്ങ് നടന്നത്.എമിറാത്തി സാംസ്കാരിക പൈതൃകങ്ങൾ പരിചയപ്പെടുത്തിയും വൈവിധ്യമായ മത്സരങ്ങൾ ഇന്നങ്ങൾ നടത്തിയും വിഭവസമൃദ്ധമായ ഭക്ഷണങ്ങളും,കൈനിറയെ സമ്മാനങ്ങളും നൽകിയുമാണ്…

Read More

യു എ ഇ ദേശീയ ദിനാഘോഷം; അബുദാബി കെഎംസിസി വോക്കത്തോൺ ശനിയാഴ്ച

അൻപത്തിരണ്ടാമത് യു.എ.ഇ.ദേശീയ ദിനാഘോഷതുടനുബന്ധിച്ച് അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയദിനഘോഷ റാലി ശനിയാഴ്ച കോർണിഷിൽ നടക്കും. വൈകിട്ട് നാലുമണിക്ക് കോർണിഷ് ഹിൽട്ടൺ ഹോട്ടലിനു മുൻവശത്തു നിന്നും ആരംഭിക്കുന്ന റാലിയിൽ ദേശീയ പതാകയേന്തിയ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ, വിവിധ ഇന്തോ-അറബ് കലാ പ്രകടനങ്ങൾ തുടങ്ങിയവ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവർത്തകർ റാലിയുടെ ഭാഗവാക്കാവും. മുൻ വർഷങ്ങളിലും അബുദാബി കെഎംസിസി ഇത്തരം പരിപാടികളുമായി യു.എ.ഇ.യുടെ ദേശീയദിനഘോഷത്തിന്റെ ഭാഗമായിട്ടുണ്ട്.സഹിഷ്ണുതയുടെ പര്യായമായ യു.എ.ഇ എന്ന രാജ്യത്തോട് പ്രവാസി സമൂഹത്തിനുള്ള സ്നേഹവും കടപ്പാടും പ്രകടമാക്കുന്ന പരിപാടിയാകുമിതെന്ന് പ്രസിഡന്റ്…

Read More