യുഎഇ മന്ത്രിസഭാകാര്യ മന്ത്രാലയം സന്ദർശിച്ച് ശൈഖ് ഹംദാൻ
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം യു.എ.ഇ മന്ത്രിസഭാകാര്യ മന്ത്രാലയം സന്ദർശിച്ചു. മന്ത്രിസഭാ അംഗമായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം മന്ത്രാലയത്തിലെത്തുന്നത്. ഫെഡറൽ സർക്കാറിന്റെ ഘടന, പ്രധാന പദ്ധതികൾ, നിയമനിർമാണങ്ങൾ, പ്രവർത്തന രീതി എന്നിവ സംബന്ധിച്ച് ശൈഖ് ഹംദാന് വിശദീകരിച്ചുനൽകി.മന്ത്രിസഭ ജനറൽ സെക്രട്ടേറിയറ്റിന്റെ നിയമനിർമാണ ചട്ടക്കൂടിനെക്കുറിച്ചും, പ്രധാനമന്ത്രിയുടെ ഓഫിസും യു.എ.ഇ ഗവ. മീഡിയ ഓഫിസും ആരംഭിച്ച സംരംഭങ്ങളുടെയും പദ്ധതികളുടെയും അവലോകനവും സന്ദർശനത്തിൽ അദ്ദേഹം നടത്തി. ഫെഡറൽ സർക്കാറും…