
കേരളോത്സവം 2023 ഒരുക്കങ്ങൾ തുടങ്ങി
UAE ദേശീയദിന ആഘോഷത്തിന്റെ ഭാഗമായി നടത്തപെടാറുള്ള പ്രവാസത്തിലെ നാട്ടുത്സവമായ കേരളോത്സവം 2023നുള്ള ഒരുക്കങ്ങൾ സമയക്രമമായി നടക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. സല്യൂട്ടിങ് UAE എന്ന മുദ്രാവാക്യത്തോടെ ദേശീയ ദിനത്തിൽ പോറ്റമ്മനാടിനെ അഭിവാദ്യം ചെയ്തുകൊണ്ടാണ് കേരളോത്സവം നടത്തിവരുന്നത്.ഡിസംബർ1,2 തീയതികളിൽ വൈകിട്ട് 5 മണിമുതൽ ദുബായ് അൽഖുസൈസ് ലുലു ഹൈപ്പർ മാർക്കറ്റിന് സമീപമുള്ള ക്രെസെന്റ് ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിലാണ് ഉത്സവം അരങ്ങേറുന്നത്. കേരളോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം കേരളാ സർക്കാർ ഖാദി & ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ…