യുഎഇ സ്വദേശിവത്കരണം:സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ എണ്ണം 90,000 കടന്നു
സ്വദേശിവത്കരണ നടപടികൾ വഴി രാജ്യത്തെ സ്വകാര്യ മേഖലയിലെ എമറാത്തി ജീവനക്കാരുടെ എണ്ണം അതിവേഗം വർധിക്കുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ 13,000 പേർക്കുകൂടി ജോലി ലഭിച്ചതോടെ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം 90,000 കടന്നതായി അധികൃതർ വെളിപ്പെടുത്തി. 2021 സെപ്റ്റംബറിൽ സ്വദേശിവത്കരണ പദ്ധതി നടപ്പാക്കിയ ശേഷം 157 ശതമാനമാണ് ഇമാറാത്തികളുടെ എണ്ണം സ്വകാര്യമേഖലയിൽ വർധിച്ചത്. സ്വദേശികളെ നിയമിച്ച 19,000ത്തിലേറെ വരുന്ന കമ്പനികളുടെ പ്രതിബദ്ധതയെ മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം അഭിനന്ദിച്ചു. അതിനിടെ ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശിയെ നിയമിക്കണമെന്ന നിയമം നിലവിൽ…