യുഎഇയിൽ പുതിയ ടെലിമാർക്കറ്റിങ് നിയമം ഇന്നു പ്രാബല്യത്തിലാകും

പ്രമോഷനൽ കോളുകൾ നിയന്ത്രിക്കുന്നതുൾപ്പെടെ കർശനവ്യവസ്ഥകളടങ്ങുന്ന പുതിയ ടെലിമാർക്കറ്റിങ് നിയമം ഇന്നു പ്രാബല്യത്തിലാകും. നിയമം ലംഘിച്ച് വിളിക്കുന്നവർക്ക് 10,000 മുതൽ 1.5 ലക്ഷം വരെ ദിർഹമാണ് പിഴ. കൂടാതെ സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണമായോ ഭാഗികമായോ റദ്ദാക്കും. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് യുഎഇയിൽ ഒരു വർഷം വരെ ടെലികമ്യൂണിക്കേഷൻ സേവനങ്ങൾ വിലക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും. പൊതുജനങ്ങളുടെ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഉൽപന്നങ്ങളോ സേവനങ്ങളോ ഫോൺ വഴി…

Read More